2017-04-07 13:21:00

ക്രിസ്തുവിലുള്ള വിശ്വാസം വഴി ലഭ്യമാകുന്ന സൗജന്യ നീതികരണം


ക്രിസ്തുവിലുള്ള വിശ്വാസം വഴി ലഭ്യമാകുന്ന സൗജന്യ നീതികരണം സഭയിലാകമാനം എന്നത്തെക്കാളുപരി ഇന്ന് വീര്യത്തോടെ പ്രഘോഷിക്കപ്പെടണമെന്ന് ധ്യാനഗുരുവായ കപ്പൂച്ചിന്‍ വൈദികന്‍ റനിയേരൊ കാന്തലമേസ്സ.

വത്തിക്കാനില്‍ നോമ്പുകാലത്തിലെ വെള്ളിയാഴ്ചകളില്‍ ഫ്രാന്‍സീസ് പാപ്പായുടെ സാന്നിധ്യത്തില്‍ നടത്തിപ്പോരുന്ന പ്രഭാഷണ പരമ്പരയില്‍ അഞ്ചാമത്തെതായിരുന്ന ഈ വെള്ളിയാഴ്ചത്തെ(07/04/17) പ്രസംഗത്തില്‍ അദ്ദേഹം ദൈവത്തിന്‍റെ നീതീകരണത്തിന്‍റെ  ആവിഷ്കാരത്തെക്കുറിച്ച് പ്രൊട്ടസ്റ്റന്‍റ് നവീകരണത്തിന്‍റെ അഞ്ചാം ശതാബ്ദിയുമായി ബന്ധപ്പെടുത്തി സംസാരിക്കുകയായിരുന്നു.

വിശ്വാസത്താലുള്ള സൗജന്യമായ നീതീകരണം സൈദ്ധാന്തികമല്ല മറിച്ച് ജീവിക്കപ്പെടേണ്ട അനുഭവമാണെന്ന് മനസ്സിലാക്കേണ്ടത് അനിവാര്യമാണെന്ന് ഫാദര്‍ കാന്തലമേസ്സ സഭാനവീകരണത്തിനു ശക്തമായ തുടക്കമിട്ട മാര്‍ട്ടിന്‍ ലൂതറെക്കുറിച്ചു പരാമര്‍ശിച്ചുകൊണ്ട് വിശദീകരിച്ചു.

 








All the contents on this site are copyrighted ©.