2017-04-06 09:10:00

പാപ്പാ ബെനഡിക്ട് XVI-ന് ജന്മദിന നവതിസ്മാരകമായി പുതിയ ഗ്രന്ഥം


ബെനഡിക്ട് പതിനാറാമന്‍ - ഒരു ജീവിതകാലത്തിന്‍റെ പ്രതിച്ഛായകള്‍ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു.

ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ തൊണ്ണൂറാം ജന്മദിന (ഏപ്രില്‍ 16) ത്തോടനുബന്ധിച്ച്, ബെനഡിക്ട് പതിനാറാമന്‍ - ഒരു ജീവിതകാലത്തിന്‍റെ പ്രതിച്ഛായകള്‍ (Benedetto XVI - Immagini di una vita) എന്ന ഗ്രന്ഥം ഏപ്രില്‍ അഞ്ചാം തീയതി, മിലാനില്‍ സെന്‍റ് പോള്‍സ് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചു. 2013 ഫെബ്രുവരി പതിനൊന്നിന് പാപ്പാസ്ഥാനം ഉപേക്ഷിച്ചുകൊണ്ടുള്ള  പ്രഖ്യാപനത്തിന്‍റെ അനുസ്മരണത്തോടെ ആരംഭിക്കുന്ന ഗ്രന്ഥം പൂര്‍വദൃശ്യാവതരണമെന്നപോലെ, പാപ്പായുടെ ജനനം തുടങ്ങി  പോപ്പ് എമരിറ്റസ് എന്ന ഇന്നത്തെ  അവസ്ഥവരെയുള്ള ജീവിതം ചിത്രീകരിക്കുന്നു. ധാരാളം ഛായാചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ പേരിലുള്ള റാറ്റ്സിംര്‍ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ഫാ. ഫെദറിക്കോ ലൊംബാര്‍ദിയുടെ അവതാരികയുമായി പുറത്തിറങ്ങിയ ഇററാലിയന്‍ ഭാഷയിലുള്ള ഈ ഗ്രന്ഥത്തിന്‍റെ രചയിതാക്കള്‍ മരിയ ജുസെപ്പീനാ ബ്വോനാന്നോ (Maria Guiseppina Buonanno), ലൂക്കാ കറൂസോ (Luca Caruso) എന്നിവരാണ്. 








All the contents on this site are copyrighted ©.