2017-04-05 10:13:00

‘‘രക്ഷ ക്രൂശിതനായ യേശുവില്‍ മാത്രം’’: ഫ്രാന്‍സീസ് പാപ്പാ


‘‘രക്ഷ ക്രൂശിതനായ യേശുവില്‍ മാത്രം’’: ഫ്രാന്‍സീസ് പാപ്പാ

പാപ്പാ വസതിയിലെ സാന്താമാര്‍ത്താ കപ്പേളയില്‍ ഏപ്രില്‍ നാലാംതീയതി ചൊവ്വാഴ്ച അര്‍പ്പിച്ച ദിവ്യബലിമധ്യേ വചനസന്ദേശം നല്‍കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.  സംഖ്യയുടെ പുസ്തകത്തില്‍ നിന്നും (Num 21:4-9) വി. യോഹന്നാന്‍റെ സുവിശേഷത്തില്‍നിന്നും (Jn 8:21-30) ഉള്ള  വായനകളെ അടിസ്ഥാനമാക്കി പാപ്പാ പറഞ്ഞു:

രക്ഷ കുരിശിലൂടെ മാത്രമാണ്, കുരിശില്‍ ദൈവം മാംസം ധരിക്കപ്പെടുകയാണ്.  ആശയങ്ങളിലോ, സന്മനസ്സിലോ രക്ഷയില്ല; ക്രൂശിതനായ ക്രിസ്തുവിലാണ് നമ്മുടെ രക്ഷ.  എന്തുകൊണ്ടെന്നാല്‍, അവിടുന്ന്, വിഷദംശനമേറ്റവരെ സൗഖ്യമാക്കിയ പിച്ചളസര്‍പ്പത്തെപ്പോലെ, നമ്മുടെ പാപങ്ങളുടെ മുഴുവന്‍ വിഷം കുരിശിലൂടെ ഏറ്റെടുത്തു.

നമ്മെ സംബന്ധിച്ചിടത്തോളം എന്താണു കുരിശ്, എന്ന വിചിന്തനം പാപ്പാ ഇങ്ങനെ തുടര്‍ന്നു:

ദൈവം മോശയോടു പറഞ്ഞു: സര്‍പ്പത്തെ നോക്കുന്നവര്‍ മരിക്കുകയില്ല.  സുവിശേഷത്തില്‍, യേശു തന്നെ എതിര്‍ക്കുന്ന വരോടു പറയുന്നതിങ്ങനെയാണ്: മനുഷ്യപുത്രനെ ഉയര്‍ത്തിക്കഴിയുമ്പോള്‍... നി ങ്ങള്‍ മനസ്സിലാക്കും. ഇന്ന് സഭ കുരിശിന്‍റെ രഹസ്യവുമായി ഒരു സംവാദത്തിനായി നമ്മെ ക്ഷണിക്കുന്നു. ഈ കുരിശില്‍ ദൈവം നമുക്കുവേണ്ടി, നമ്മുടെ രക്ഷയ്ക്കുവേണ്ടി തന്നെത്തന്നെ പാപമാ ക്കി.  നാമോരോരുത്തരും ഇങ്ങനെകൂടി പറയണം: എന്നോടുള്ള സ്നേഹത്തെപ്രതി.

കുരിശ് ആഭര ണമോ അലങ്കാരമോ അല്ല എന്നു വ്യക്തമായി ഉദ്ബോധിപ്പിച്ച പാപ്പാ, നമ്മുടെ തോളുകളെ വേദനിപ്പിക്കുന്ന ആ കുരിശു വഹിക്കുക എന്ന ആഹ്വാനത്തോടെയാണ് വചനസന്ദേശം അവസാനിപ്പിച്ചത്. 








All the contents on this site are copyrighted ©.