സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

''മനുഷ്യക്കടത്ത്, മാനവസമുദായത്തിന്‍റെ നിര്‍ലജ്ജമായ മുറിവ്'': ഫ്രാന്‍സീസ് പാപ്പ

മനുഷ്യക്കടത്തിനെതിരെ ബോധവത്ക്കരണവുമായി 03-04-2017-ല്‍ കൊല്‍ക്കൊത്തയിലെ കാമ്പെയിനോടനുബന്ധിച്ചുള്ള ചുവര്‍ പെയിന്‍റിംഗ് - EPA

04/04/2017 10:53

‘മനുഷ്യക്കടത്ത് ഏറ്റവും വലിയ അടിമത്തം, മാനവസമുദായത്തിന്‍റെ നിര്‍ലജ്ജമായ മുറിവ്’: ഫ്രാന്‍സീസ് പാപ്പ.

വിയെന്നയില്‍ ഏപ്രില്‍ മൂന്നാംതീയതി, ഓര്‍ഗനൈസേഷന്‍ ഫോര്‍ സെക്യൂരിറ്റി ആന്‍ഡ് കോ-ഓപ്പറേഷന്‍ ഇന്‍ യൂറോപ്പ് നടത്തിയ മനുഷ്യക്കടത്തിനെതിരായ പതിനേഴാമത് കോണ്‍ഫറന്‍സിന് പാപ്പാ നല്‍കിയ സന്ദേശത്തിലാണ് ഈ പ്രസ്താവന. 

മനുഷ്യക്കടത്ത് അവസാനിപ്പിക്കുക. ആധുനികകാലത്തെ ഏറ്റവും ഗൗരവതരമായ അടിമത്തമാണത്, മാനവസമുദായത്തിന്‍റെ നിര്‍ലജ്ജമായ മുറിവാണത്.  മനുഷ്യക്കടത്തിനിരയാകുന്ന എല്ലാവരെയും പ്രത്യേകിച്ച് ഇതിന്‍റെ പ്രധാന ഇരകളായ കുട്ടികളെ രക്ഷിക്കുന്നതിനു സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുക.  മനുഷ്യക്കടത്ത് തടയുക, മനുഷ്യക്കടത്തിനിരയായവരെ സംരക്ഷിക്കുക, കുറ്റക്കാരെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരിക എന്നീ മൂന്നു കാര്യങ്ങളിലൂന്നി, ഈ ഭീകരതിന്മയ്ക്കന്ത്യം കുറി ക്കുന്നതിനു അന്താരാഷ്ട്രതലത്തില്‍ ഒന്നു ചേരുക. സന്ദേശത്തില്‍ പാപ്പാ ആഹ്വാനം ചെയ്തു.

രാഷ്ട്രങ്ങളുടെ പ്രതിനിധികളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പാപ്പായുടെ ഈ സന്ദേശം, കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ചത്, സമഗ്രമാനവവികസനത്തിനായുള്ള വത്തിക്കാന്‍ ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ, കുടിയേറ്റക്കാര്‍ക്കും അഭയാര്‍ഥികള്‍ക്കും വേണ്ടിയുള്ള വിഭാഗത്തിന്‍റെ അണ്ടര്‍ സെക്രട്ടറി ഫാ. മൈക്കിള്‍ സേര്‍ണി (Michael Czerney SJ) യാണ്. 

04/04/2017 10:53