2017-03-27 12:44:00

കുട്ടികള്‍ക്ക് സംരക്ഷ​ണം ഉറപ്പാക്കുന്ന പൊന്തിഫിക്കല്‍ സമിതി


കുട്ടികള്‍ക്ക് സംരക്ഷ​ണം ഉറപ്പാക്കുന്നതിനുള്ള പൊന്തിഫിക്കല്‍ സമിതി (പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ദ പ്രൊട്ടെക്ഷന്‍ ഓഫ് മൈനേഴ്സ്- PONTIFICAL COUNCIL FOR THE PROTECTION OF MINORS) അതിന്‍റെ പ്രവര്‍ത്തനത്തിന് അനുയോജ്യമായ നൂതന മാര്‍ഗ്ഗങ്ങള്‍ ആരായും.

ഈ മാസം 24 മുതല്‍ 26 വരെ(24-26/03/17) വത്തിക്കാനില്‍ ചേര്‍ന്ന എട്ടാം സമ്പൂര്‍ണ്ണ സമ്മേളനത്തിലാണ് ഈ സമിതി, ലൈംഗിക പീഢനത്തിനിരകളായവരുമായുള്ള വിനിമയത്തിലധിഷ്ഠിതമായി അവരോടു ചേര്‍ന്നുനിന്നുള്ള ഒരു പ്രവര്‍ത്തന ശൈലിക്ക് രൂപമേകാനുള്ള ഈ തീരുമാനം കൈക്കൊണ്ടത്.

വൈദികരുടെയൊ സമര്‍പ്പിതരുടെയൊ ഭാഗത്തുനിന്ന് കുട്ടികള്‍ക്കെതിരെ ഉണ്ടാകുന്ന ലൈംഗികപീഢനങ്ങളുടെ പശ്ചാത്തലത്തില്‍ അതിനെതിരെ നടപടികള്‍ സ്വീകരിക്കുന്നതിനും പീഢനത്തിനിരകളായവര്‍ക്ക് സാന്ത്വനവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനും, കുട്ടികളുടെയും വേധ്യരായ മുതിര്‍ന്നവരുടെയും ഔന്നത്യം സംരക്ഷിക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനും പാപ്പായെ സഹായിക്കുയാണ് 2014 മാര്‍ച്ച് 22 ന് ഫ്രാന്‍സീസ് പാപ്പാ സ്ഥാപിച്ച ഈ സമിതിയുടെ മുഖ്യ ദൗത്യം.

പീഢനത്തിനിരകളായവരും അതിനെ അതിജീവിച്ചവരും കത്തുകളിലൂടെ ഈ സമിതിയുമായി ബന്ധപ്പെടുമ്പോള്‍ അവരോട് നേരിട്ട് സഹാനുഭൂതിയോടെ പ്രത്യുത്തരിക്കേണ്ടതിന്‍റെ ആവശ്യകതയും സമ്മേളനം ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്തു.








All the contents on this site are copyrighted ©.