2017-03-27 11:31:00

അഴികള്‍ക്കപ്പുറം ജീവിതത്തിന്‍റെയും പ്രത്യാശയുടെയും ചക്രവാളം


ഇരുമ്പഴികള്‍ക്കപ്പുറമുള്ള ജീവിതത്തിന്‍റെയും പ്രത്യാശയുടെയും ചക്രവാളത്തിലേക്കു കടക്കാന്‍ മാര്‍പ്പാപ്പാ കാരാഗൃഹവാസികള്‍ക്ക് പ്രചോദനം പകരുന്നു.

ശനിയാഴ്ച (25/03/17) മിലാന്‍ അതിരൂപതയില്‍ ഇടയസന്ദര്‍ശനം നടത്തിയ ഫ്രാന‍്‍സീസ് പാപ്പാ അന്ന് ആ പ്രദേശത്തെ “സാന്‍ വിത്തോരെ” ജയില്‍ സന്ദര്‍ശിച്ച വേളയിലാണ് അഴികള്‍ക്കപ്പുറമുള്ള ഈ ചക്രവാളത്തെക്കുറിച്ച് തടവുകാരെ ഓര്‍മ്മിപ്പിച്ചത്.

ഞാന്‍ കാരാഗൃഹത്തിലായിരുന്നു, നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു എന്ന് യേശു അവസാന വിധിയുടെ നാളില്‍ നീതിമാന്മാരോടു പറയുമ്പോള്‍ തങ്ങള്‍ എപ്പോഴാണ് കാരാഗൃഹത്തില്‍ അവിടത്തെ സന്ദര്‍ശിച്ചതെന്ന് നീതിമാന്മാര്‍ ചോദിക്കുന്ന സുവിശേഷഭാഗം അനുസ്മരിച്ച പാപ്പാ, “തടവുകാരായ നിങ്ങള്‍ എന്നെ സംബന്ധിച്ചിടത്തോളം യേശുവാണ്” ​എന്നു പറഞ്ഞു.

നിങ്ങള്‍ തടവുശിക്ഷ അര്‍ഹിക്കുന്നവരാണ് എന്ന് തടവുകാരോട്  നാം ഒരിക്കലും പറയരുതെന്നും ദൈവമായിരിക്കട്ടെ വിധികര്‍ത്താവെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

“സാന്‍ വിത്തോരെ” കാരാഗൃഹം സന്ദര്‍ശിച്ച വേളയില്‍ പാപ്പാ തടവുകാരായിരുന്ന 130 ഓളം സ്ത്രീപുരുഷന്മാരില്‍ ഓരോ വ്യക്തിക്കും ഹസ്തദാനം നല്കുകയും അവരുമൊത്ത് ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു.








All the contents on this site are copyrighted ©.