2017-03-23 13:34:00

60 കോടിയോളം കുട്ടികള്‍ ജലദൗര്‍ല്ലഭ്യത്തിനിരകളാകും- യുണിസെഫ്


2040 ഓടെ ലോകത്തില്‍ 60 കോടിയോളം കുട്ടികള്‍, ജല ദൗര്‍ല്ലഭ്യമുള്ളിടങ്ങളിലായിരിക്കും വസിക്കുകയെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി, യുണിസെഫ് (UNICEF) ആശങ്ക പ്രകടിപ്പിക്കുന്നു.

മാര്‍ച്ച് 22 ലോക ജലദിനമായി ആചരിക്കപ്പെടുന്നതിനോടനുബന്ധിച്ച് പുറപ്പെടുവിച്ച ഒരു പഠനഫല സംഗ്രഹത്തിലാണ് ഇതു കാണുന്നത്.

66 കോടിയിലേറെ ജനങ്ങള്‍ക്ക് കുടിവെള്ള സൗകര്യങ്ങളും 95 കോടിയോളം ജനങ്ങള്‍ക്ക് ശൗച്യാലയങ്ങളും ഇല്ലെന്നും അനുദിനം മലിനജലോപയോഗം മൂലം 5 വയസ്സില്‍ താഴെയുള്ള 800 കുട്ടികള്‍ മരണമടയുന്നുണ്ടെന്നും യുണിസെഫിന്‍റെ പഠനം വെളിപ്പെടുത്തുന്നു. 

വെള്ളമെടുക്കുന്നതിനായി 20 കോടി മണിക്കൂറാണ് സ്ത്രീകളും പെണ്‍കുട്ടികളും അനുദിനം ചിലവിടുന്നതെന്നും ഈ ശിശുക്ഷേമനിധി പറയുന്നു.








All the contents on this site are copyrighted ©.