2017-03-18 10:24:00

'നോമ്പുകാലം - 2017': ഫാ. റനിയേരോ കന്തെലമേസ്സയുടെ രണ്ടാം പ്രഭാഷണം


ക്രിസ്തുരഹസ്യത്തിലേയ്ക്കു നയിക്കുന്ന ധ്യാനചിന്തകളുമായി പാപ്പാവസതിയിലെ നോമ്പുകാലപ്രഭാഷണം.
മാര്‍ച്ചു പതിനേഴാം തീയതി വെള്ളിയാഴ്ച രാവിലെ പാപ്പാവസതിയിലെ ധ്യാനപ്രഭാഷകന്‍, ഫാ. റനിയേരോ കാന്തലമേസ്സ നോമ്പുകാലം 2017-ലെ രണ്ടാമത്തെ പ്രഭാഷണം നടത്തി.  നിഖ്യാവിശ്വാസപ്രമാണത്തില്‍ നാമേറ്റുപറയുന്ന, ''സത്യദൈവത്തില്‍നിന്നുള്ള സത്യദൈവമായ'' ക്രിസ്തുവിന്‍റെ രഹസ്യത്തിലേക്കു പരിശുദ്ധാത്മാവാണ് നമ്മെ നയിക്കുന്നതെന്നുള്ള വിശദീകരണചിന്തകള്‍ നല്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു
ഗ്രീക്കു-റോമന്‍ പ്രദേശങ്ങളിലെ ആദിമനൂറ്റാണ്ടിലെ ക്രിസ്തീയസഭയ്ക്ക് യേശുവിനെ കര്‍ത്താവായി അവതരിപ്പിക്കുന്നതുമാത്രം മതിയായിരുന്നില്ല.  കാരണം, വീജാതീയ മതങ്ങളില്‍ കര്‍ത്താവെന്നു വിളിക്കപ്പെടുന്ന അനേകം ദൈവങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് മറ്റൊരുരീതിയില്‍ യേശുക്രിസ്തുവിന്‍റെ കര്‍തൃത്വം സഭ ഏറ്റു പറയേണ്ടതുണ്ടായിരുന്നു. ആര്യന്‍ പാഷണ്ഡത അതിനൊരവസരം നല്‍കുകയും ചെയ്തു.  അങ്ങനെയാണ് നിഖ്യാവിശ്വാസപ്രമാണത്തില്‍, ''...പ്രകാശത്തില്‍ നിന്നുള്ള പ്രകാശവും സത്യദൈവത്തില്‍നിന്നുള്ള സത്യദൈവവും..''. എന്നത് വിശ്വാസസത്യമായി ഏറ്റുപറയുന്നതിന് ആരംഭിച്ചത്. 
പേപ്പല്‍ വസതിയിലെ അംഗങ്ങളോടൊപ്പം ഫ്രാന്‍സീസ് പാപ്പായും ധ്യാനപ്രഭാഷണം ശ്രവിക്കുന്നതിന് റെതെംപ്തോറിസ് ചാപ്പലില്‍ സന്നിഹിതനായിരുന്നു.

 








All the contents on this site are copyrighted ©.