2017-03-16 13:36:00

പാക്കിസ്ഥാനില്‍ ജനസംഖ്യാകണക്കെടുപ്പ് നിര്‍ണ്ണായകം പോള്‍ ബട്ടി


പാക്കിസ്ഥാനില്‍ ബുധനാഴ്ച (15/03/17) ആരംഭിച്ച കനേഷുമാരിക്കണക്കെടുപ്പ്  അന്നാട്ടിലെ മതന്യൂനപക്ഷങ്ങളെ സംബന്ധിച്ചി‌ടത്തോളം നിര്‍ണ്ണായകമാണെന്ന് മുന്‍ മന്ത്രി പോള്‍ ബട്ടി.

പാക്കിസ്ഥാനില്‍ ഇസ്ലാം തീവ്രവാദികള്‍ 2011 ല്‍ വധിച്ച കത്തോലിക്കാമന്ത്രിയായിരുന്ന ഷബാസ് ബട്ടിയുടെ സഹോദരനും അന്നാടിന്‍റെ, ദേശീയ ഐക്യത്തിനായുള്ള വകുപ്പിന്‍റെ ചുമതലവഹിച്ചിരുന്ന മന്ത്രിയുമായിരുന്ന പോള്‍ ബട്ടി വത്തിക്കാന്‍ റേഡിയോയക്കനുവദിച്ച ഒരഭിമുഖത്തിലാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

20 കോടിയോളം ജനങ്ങളുണ്ടെന്ന് അനൗദ്യഗികമായി കണക്കാക്കപ്പെടുന്ന പാക്കിസ്ഥാനില്‍ അവസാനത്തെ ജനസംഖ്യാകണക്കെടുപ്പു നടന്നത് 19 വര്‍ഷം മുമ്പ്, 1998 ലാണ്.  

ക്രൈസ്തവരും ഇതര ന്യൂനപക്ഷങ്ങളും മെയ് 24 വരെ നീളുന്ന ഈ കനേഷുമാരിക്കണക്കെടുപ്പു പ്രകാരം സര്‍ക്കാര്‍ പട്ടികയില്‍ ചേര്‍ക്കപ്പെടുന്ന പക്ഷം അവര്‍ക്ക് ഒത്തൊരുമിച്ച് അവകാശങ്ങള്‍ക്കായി പോരാടാന്‍ കഴിയും എന്നു കരുതുന്നതിനാലാണ് അന്നാട്ടിലെ സകലമതവിശ്വാസികളെയും ഒന്നിപ്പിക്കാന്‍ പോന്നതാണ് ഈ കണക്കെടുപ്പെന്ന ശുഭാപ്തിവിശ്വാസം ദേശീയ കത്തോലിക്കമെത്രാന്‍ സംഘം പുലര്‍ത്തുന്നതെന്ന് പോള്‍ ബട്ടി പറയുന്നു.

    








All the contents on this site are copyrighted ©.