2017-03-14 16:15:00

മാനസാന്തരത്തിന്‍റെ നിയമവുമായി ഫ്രാന്‍സീസ് പാപ്പായുടെ വചനസന്ദേശം


മാനസാന്തരത്തിന്‍റെ നിയമവുമായി ഫ്രാന്‍സീസ് പാപ്പായുടെ വചനസന്ദേശം

2017 മാര്‍ച്ചു പതിനാലാംതീയതി ചൊവ്വാഴ്ച സാന്താ മാര്‍ത്ത കപ്പേളയിലര്‍പ്പിച്ച പ്രഭാതബലിമധ്യേ, നല്ലതു പ്രവര്‍ത്തിക്കുന്നതിന് ഓരോ ദിവസവും നാം പഠിക്കണമെന്ന് ആവര്‍ത്തിച്ചുദ്ബോധിപ്പിച്ചു കൊണ്ടാണ് പാപ്പാ വചനസന്ദേശം നല്ക‍ിയത്.

''നന്മ ചെയ്യുകയെന്നത് എളുപ്പമല്ല, നാമതു എല്ലായ്പ്പോഴും പഠിക്കണം. യേശുവാണ് അതു നമ്മെ പഠിപ്പിക്കുന്നത്. അതുകൊണ്ട് പഠിക്കുക, കുഞ്ഞുങ്ങളെപ്പോലെ. ക്രിസ്തീയജിവിതത്തിന്‍റെ വഴിയില്‍ അനുദിനം പഠിക്കേണ്ടതാണിത്.  ഓരോദിവസവും തലേ ദിനത്തിലെന്നതിനെക്കാള്‍ നല്ലതു ചെയ്യാ നായി നാം പഠിക്കണം. തിന്മയില്‍ നിന്നു തിരിയുക, നന്മ ചെയ്യാന്‍ പഠിക്കുക, ഇതാണ് മാനസാന്ത രത്തിന്‍റെ നിയമം...  മാനസാന്തരപ്പെടുന്നത് മാജിക്കുപോലെ എളുപ്പം സാധിക്കുന്നതല്ല, അതൊരു യാത്രയാണ്, തിന്മയില്‍ നിന്നകന്നുകൊണ്ട് നന്മ ചെയ്യാന്‍ പഠിക്കുന്ന യാത്ര.  പ്രാവര്‍ത്തികമാക്കാവുന്ന സമൂര്‍ത്തമായ നന്മപ്രവൃത്തികള്‍ വാക്കുകളില്‍ ഉള്ളതല്ല എന്നുപദേശിച്ചുകൊണ്ട് മത്തായിയുടെ സുവിശേഷത്തില്‍നിന്നുള്ള വായനയെ (23:1-12) അനുസ്മരിപ്പിച്ചു: 

അതുകൊണ്ടാണ് യേശു, ഇസ്രായേലിന്‍റെ നയിക്കുന്നവരെക്കുറിച്ച്, ‘അവര്‍ പറയുന്നു, പക്ഷെ പ്രവര്‍ത്തിക്കുന്നില്ല’ എന്നു പറയുന്നത്.  അവര്‍ യാഥാര്‍ഥ്യം അറിയുന്നില്ല.  എനിക്ക് എത്രമാത്രം പാപങ്ങളുണ്ടായിരുന്നാലും, അതു കടുംചുമപ്പായിരുന്നാലും അവ തൂമഞ്ഞുപോലെ ധവളമായിത്തീരും.  അതെ ഇതാണ് നോമ്പുകാലത്തിലെ മാനസാന്തരത്തിന്‍റെ വഴി.  ഈ മാനസാന്തരത്തി നാവശ്യമായ  എളിമ ഉള്ളവരാകുക എന്ന ആഹ്വാനവുമായാണ് പാപ്പാ വചനസന്ദേശം അവ സാനിപ്പിച്ചത്.








All the contents on this site are copyrighted ©.