2017-03-13 12:54:00

രണ്ടുകോടിയോളം ജനങ്ങള്‍ പട്ടിണിയനുഭവിക്കുന്നു-ഐക്യരാഷ്ട്രസഭ


ലോകത്തില്‍ 2 കോടിയോളം ജനങ്ങള്‍ ഭക്ഷണ-ജല ദൗര്‍ല്ലഭ്യം അനുഭവിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ മാനവകാര്യസമിതിയുടെ മേധാവി സ്റ്റീഫന്‍ ഒ ബ്രയെന്‍.

ഇക്കഴിഞ്ഞ അറുപതോളം വര്‍ഷത്തിനുള്ളില്‍ ആദ്യമായിട്ടാണ് ഇത്രയും രൂക്ഷമായ മാനവിക പ്രതിസന്ധി സംജാതമായിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

ഭക്ഷ്യവസ്തുക്കളുടെയും കുടിവെള്ളത്തിന്‍റെയും അഭാവം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് സൗദി അറേബ്യയുടെ നേതൃത്വത്തില്‍ സഖ്യസൈന്യത്തിന്‍റെ ആക്രമണത്തിന് ഇരയായിരിക്കുന്ന യെമെനിലാണ്. ജനസംഖ്യയില്‍ മൂന്നില്‍ രണ്ടു ഭാഗത്തിനും സഹായം ആവശ്യമായിരിക്കുന്ന അവസ്ഥയാണ് അവിടെയുള്ളത്.

ദക്ഷിണ സുഢാന്‍, സൊമാലിയ, നൈജീരിയ എന്നിവിടങ്ങളിലും വരള്‍ച്ചയും കലാപവും രൂക്ഷമാക്കിയിരിക്കുന്ന പട്ടിണിമൂലം ജനങ്ങള്‍ ദുരിതമനുഭവിക്കയാണ്.

     








All the contents on this site are copyrighted ©.