2017-03-11 09:27:00

''ക്രിസ്തുരഹസ്യത്തെ അറിയുക'': ഫാ. റനിയേരോ കാന്തലമേസ്സയുടെ നോമ്പുകാലപ്രഭാഷണം


മാര്‍ച്ച് പത്താംതീയതി, വെള്ളിയാഴ്ച പേപ്പല്‍ വസതിയിലെ ധ്യാനപ്രഭാഷകനായ കപ്പുച്ചിന്‍ വൈദികന്‍ ഫാ. റനിയേരോ കാന്തലമേസ നോമ്പുകാലം-2017-ലെ ആദ്യത്തെ ധ്യാനപ്രഭാഷണം നടത്തി.  ഈ വര്‍ഷത്തെ നോമ്പുകാലപ്രഭാഷണങ്ങള്‍ക്കായി പ്രത്യേകമായി തെരഞ്ഞെടുത്തിരിക്കുന്നത്, ''യേശു കര്‍ത്താവാണ് എന്നേറ്റുപറയാന്‍ പരിശുദ്ധാത്മാവുമുഖേനയല്ലാതെ ആര്‍ക്കും സാധിക്കുകയില്ല'' (1 കോറി 12:3) എന്ന പൗലോസ് ശ്ലീഹായുടെ ലേഖനത്തില്‍ നിന്നുള്ള വചനമാണ്.

നോമ്പുകാലത്തിലെ ആചരണങ്ങള്‍, അതായത്, ഉപവാസം, പ്രാര്‍ഥന, ഉപവിപ്രവര്‍ത്തികള്‍ എന്നിവ ശരിയായി നിര്‍വഹിക്കുന്നതിനുള്ള കൃപയ്ക്കുവേണ്ടിയല്ല, മറിച്ച്, ക്രിസ്തുരഹസ്യത്തെക്കുറിച്ചുള്ള അറിവില്‍ വളരുന്നതിനുള്ള കൃപയ്ക്കുവേണ്ടിയാകണം ഈ നോമ്പുകാലത്ത് നാം ദൈവത്തോടു പ്രാര്‍ഥിക്കേണ്ടത്. പരിശുദ്ധാരൂപി എങ്ങനെയാണ് സത്യത്തിലേയ്ക്ക്, ക്രിസ്തുവിന്‍റെയും അവിടു ത്തെ പെസഹായുടെയും അതായത്, അവിടുത്തെ സത്തയുടെയും പ്രവര്‍ത്തനത്തിന്‍റെയും രഹസ്യത്തിലേ യ്ക്ക് നയിക്കുന്നതെന്ന് തെളിച്ചുകാണിക്കുന്നതിനാണ് ഈ നോമ്പുകാലപ്രഭാഷണം കൊണ്ടുദ്ദേശിക്കുക എന്നു പറഞ്ഞുകൊണ്ട്, വിശ്വാസപ്രമാണത്തില്‍ നാം ഏറ്റുപറയുന്ന ക്രിസ്തുരഹസ്യത്തെ വിശദീക രിച്ചുകൊണ്ടാണ് ആദ്യപ്രഭാഷണം പുരോഗമിക്കുന്നത്.

 

 








All the contents on this site are copyrighted ©.