2017-03-06 12:35:00

വധശിക്ഷയ്ക്കെതിരെ, ഒരിക്കല്‍ കൂടി ഫിലിപ്പീന്‍സിലെ സഭ


ഫിലിപ്പീന്‍സില്‍ വധശിക്ഷ വീണ്ടും പ്രാബല്യത്തിലാക്കാനുള്ള നീക്കത്തെ അന്നാട്ടിലെ കത്തോലിക്കസഭ ശക്തമായി എതിര്‍ക്കുന്നു.‌‍

ചൊവ്വാഴ്ച (07/03/17) യാണ് വധശിക്ഷ വീണ്ടും കൊണ്ടുവരുന്നതു സംബന്ധിച്ച പ്രമേയം ഫിലിപ്പീന്‍സിന്‍റെ പാര്‍ലിമെന്‍റില്‍ അന്തിമ വോട്ടെടുപ്പിനു വയ്ക്കുക.

ജീവന്‍ ദൈവിക ദാനമാണെന്നും ആ ദാനത്തെ യഥേഷ്ടം കൈകാര്യം ചെയ്യാന്‍ കഴിയുന്ന ദൈവങ്ങളാണ് നാം എന്നു ഭാവിക്കരുതെന്നും മനില അതിരൂപതയുടെ അദ്ധ്യക്ഷനായ കര്‍ദ്ദിനാള്‍ ലൂയിസ് അന്തോണിയൊ തഗ്ലെ ഓര്‍മ്മിപ്പിക്കുന്നു.

മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ ഉറപ്പുവരുത്തുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം








All the contents on this site are copyrighted ©.