2017-03-01 18:57:00

മാനവികതയുടെ നന്മയ്ക്കായി ‘പൊതുഭവനമായ ഭൂമി’ സംരക്ഷിക്കപ്പെടണം


തെക്കെ അമേരിക്കയിലെ സഭ സംഘടിപ്പിക്കുന്ന ‘സാഹോദര്യത്തിന്‍റെ പൊതുപ്രവര്‍ത്തനങ്ങള്‍’  (Fraternity Campaign) എന്ന പേരിലുള്ള തപസ്സുകാല പദ്ധതിക്ക് ഫെബ്രുവരി 28-Ɔ൦  തിയതി ചൊവ്വാഴ്ച അയച്ച സന്ദേശത്തിലാണ് പാരിസ്ഥിതിക സംരക്ഷണത്തിന്‍റെയും നീതിയുടെയും ആഹ്വാനം പാപ്പാ ഫ്രാന്‍സിസ് നല്കിയത്.

മനുഷ്യത്വമുള്ള സമൂഹിക പരിസരം യാഥാര്‍ത്ഥ്യമാക്കാന്‍ പൊതുഭവനമായ ഭൂമി സംരക്ഷിക്കപ്പടണം. എന്ന ആപ്തവാക്യവുമായിട്ടാണ് ഇത്തവണ തെക്കെ അമേരിക്കയിലെ ദേശീയ മെത്രാന്‍ സമിതി, സാഹോദര്യത്തിന്‍റെ പ്രചാരണത്തിനുള്ള തപസ്സുകാല പദ്ധതി സംവിധാനം ചെയ്തിരിക്കുന്നത്.

മനുഷ്യാന്തസ്സിന്‍റെ പുനരുദ്ധാരണമാണ് കാരുണ്യം. മനുഷ്യാന്തസ്സ് നഷ്ടമായവര്‍ക്ക് അത് നേടിക്കൊടുക്കുന്നതും, അത് പുനാരാവിഷ്ക്കരിക്കുന്നതുമാണ് ഈ തപസ്സില്‍ കരണീയമാകുന്ന പ്രവൃത്തിയെന്ന് പോര്‍ച്ചുഗീസ് ഭാഷയില്‍ അഭിസംബോധനചെയ്ത സന്ദേശത്തിലൂടെ പാപ്പാ ഉദ്ബോധിപ്പിച്ചു. കൂടുതല്‍ അവബോധത്തോടും നിശ്ചയദാര്‍ഢ്യത്തോടുംകൂടെ പെസഹായുടെ ആത്മീയത ചെലവഴിക്കാന്‍ സാഹായകമാകുന്ന അവസമാണ് തപസ്സുകാലം. ഈ പാരിസ്ഥിതിക ആഹ്വാനവും, സാഹോദര്യത്തിന്‍റെ പ്രചാരണപ്രവര്‍ത്തനവും നമ്മെ നന്മയില്‍ വളര്‍ത്തണം. സാമൂഹികവും, വ്യക്തിഗതവും പൊതുവുമായ നന്മ ആര്‍ജ്ജിക്കാന്‍ പരസ്ഥിതിക നീതിക്കും സംരക്ഷണത്തിനുമായുള്ള ഈ വര്‍ഷത്തെ പരിശ്രമങ്ങള്‍ സഹായകമാകട്ടെ!  ക്രിസ്തുവിന്‍റെ പെസഹാഹസ്യങ്ങളുടെ ആഘോഷവും, അതിലുള്ള പങ്കുചേരലും വ്യക്തി ജീവിതങ്ങളിലും സമൂഹങ്ങളിലും സ്ഥായീഭാവമുള്ളതും സമഗ്രവുമായ പാരിസ്ഥിതീകമായ മാനസാന്തരം കൈവരിക്കാന്‍ ഏവര്‍ക്കും സാധിക്കട്ടെ!

പാപത്തിന്മേലും ന്മേലുള്ള മറിച്ച് അവബോധം നേടുന്ന ക്രൈസ്തവര്‍ക്ക് അതിനോട് നിസ്സംഗരായിരിക്കാനാവില്ലെന്നും, ും. ാന്‍ പരസ്ഥിതിക നീതിക്കും സംരകമരണത്തിന്മേലും ക്രിസ്തുവിന്‍റെ വിജയം പ്രഘോഷിക്കുന്ന പെസഹാരഹസ്യങ്ങളില്‍ തപസ്സിലൂടെ പങ്കുചേരുന്ന ക്രൈസ്തവര്‍ക്ക് പ്രകൃതിയില്‍ മനുഷ്യര്‍ ചെയ്തുകൂട്ടുന്ന അതിക്രമങ്ങളെക്കുറിച്ച് അവബോധം നേടിയാല്‍പ്പിന്നെ അതിനോട് നിസ്സംഗരായിരിക്കാന്‍ ഒരിക്കലും ആവില്ല. ബ്രസീലിന്‍റെയും തെക്കെ അമേരിക്കയുടെയും പ്രകൃതി പൊതുവെ സമ്പന്നവും രമണീയവുമാണ്. അത് ദൈവത്തിന്‍റെ ദാനമാണ്. സകലരുടെയും നന്മയ്ക്കായി അത് സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമായ സാമൂഹിക നീതിയാണ്. ദൈവത്തിന്‍റെ ദാനമായ പ്രകൃതിയും അതിന്‍റെ സമ്പത്തുക്കളും നശിച്ചുപോകാത്തവിധം ഉപയോഗിക്കുന്നതും ആസ്വദിക്കുന്നതും, ദൈവികദാനത്തോടുള്ള നന്ദിയുടെ അടയാളമാണ്. അത് ദൈവത്തെ സ്തുതിക്കുന്നതിനു തുല്യമാണ് (Laudato Si’).

ജീവിനോടും പ്രകൃതിയോടുമുള്ള ആദരവും അതിന്‍റെ സംരക്ഷണവുമാണ് യഥാര്‍ത്ഥ സാഹോദര്യം. കാരണം ദൈവം അസ്തിത്വംനല്കിയ മനുഷ്യനെ അവിടുന്ന് പാര്‍പ്പിച്ചത് ഭൂമിയിലെ ഏറ്റവും മനോഹരമായ തോട്ടത്തിലാണല്ലോ! അതു സൂക്ഷിച്ചും അദ്ധ്വാനിച്ചും ഫലപുഷ്ടമാക്കാനാണ് ദൈവം മനുഷ്യരോട് ആവശ്യപ്പെട്ടത്, ഇന്നും ആവശ്യപ്പെടുന്നത്. (ഉല്പത്തി 2, 15).

 








All the contents on this site are copyrighted ©.