2017-02-26 17:47:00

ഒന്നായിരിക്കണമെന്നത് ക്രിസ്തുവിന്‍റെ അഭിലാഷം @pontifex


റോമിലെ ആഗ്ലിക്കന്‍ ഇടവക സന്ദര്‍ശിക്കുന്നതിനുമുന്‍പ് കണ്ണിചേര്‍ത്ത പ്രാര്‍ത്ഥനാഹ്വാനം :

“നാം എല്ലാവരും ഒന്നായിരിക്കേണ്ടതിന്… എന്ന ക്രിസ്തുവിന്‍റെ അഭിലാഷം പൂര്‍ത്തീകരിക്കപ്പെടേണ്ടതിന് എന്നും പ്രാര്‍ത്ഥിക്കാന്‍ എല്ലാവരെയും ഞാന്‍ ക്ഷണിക്കുന്നു!”

ഫെബ്രുവരി 26-Ɔ൦ തിയതി ഞായറാഴ്ച വൈകുന്നേരം റോമിലെ ബള്‍ദുയീനോ വഴിയിലുള്ള (Via del Balduino) സകല വിശുദ്ധരുടെ ആഗ്ലിക്കന്‍ ഇടവക സന്ദര്‍ശിക്കുന്നതിനു മുന്‍പാണ് ഐക്യത്തിനായി പ്രാര്‍ത്ഥിക്കണമെന്ന സന്ദേശം പാപ്പാ ഫ്രാന്‍സിസ് ‘ട്വിറ്ററി’ല്‍ കണ്ണിചേര്‍ത്തത്.

ആഗ്ലിക്കന്‍ ഇടവകയുടെ സ്ഥാപനത്തിന്‍റെ 200-Ɔ൦ വാര്‍ഷം അവസരമാക്കിയാണ് പാപ്പാ സന്ദര്‍ശനം നടത്തിയത്. സമൂഹത്തിന്‍റെ വചനശുശ്രൂഷയില്‍ പങ്കെടുത്ത പാപ്പാ സുവിശേഷപ്രഭാഷണം നടത്തി. അപ്പസ്തോലിക ആശീര്‍വ്വാദം നല്കി. ഇത്രയും പഴക്കമുള്ള റോമിലെ ആഗ്ലിക്കന്‍ പള്ളിയില്‍ പത്രോസിന്‍റെ  ഒരു പിന്‍ഗാമി കാലുകുത്തുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടാണ്. രണ്ടര മണിക്കുറോളം നീണ്ടുനിന്നു പാപ്പായുടെ സന്ദര്‍ശനം. വത്തിക്കാനില്‍നിന്നും നാലു കിലോമീറ്റര്‍ അകലെയാണ് മനോഹരമായ ഈ ആഗ്ലിക്കന്‍ ദേവാലയം. ഇംഗ്ലണ്ടില്‍നിന്നുമുള്ള കുടിയേറ്റക്കാരുടെ തലമുറക്കാരാണ് അധികവും ഇടവകാംഗങ്ങള്‍.

ഇംഗ്ലിഷ്, ലത്തീന്‍, അറബി ഉല്‍പ്പെടെ 9 ഭാഷകളായിരുന്നു പാപ്പായുടെ സന്ദേശം:

I invite you to persevere in prayer, so that Jesus’ wish may be fulfilled: “that they may all be one”.

Perseveranter oremus, ut quod Iesus vult adimpleatur: “Ut omnes unum sint”.

لنثابر في الصلاة لكي تتحقق رغبة يسوع: "أن يكون الجميع واحدًا".

 








All the contents on this site are copyrighted ©.