2017-02-25 16:02:00

സുജാതയുടെ കിളിമൊഴിയില്‍ ഒരുനല്ല സുവിശേഷഗീതം


സണ്ണിസ്റ്റീഫന്‍ സംവിധാനംചെയ്ത സുവിശേഷഗാനത്തിന്‍റെ ശബ്ദരേഖ!

ക്രിസ്തു പഠിപ്പിച്ച ദൈവപരിപാലനയുടെ ചിന്തകള്‍ ലവലേശം വിട്ടുപോകാതെ  ഫാദര്‍ സെഡ്. ​​എം. മൂഴൂര്‍ സി.എം.ഐ രചിച്ച ഗാനമാണിത്. കിളിപ്പാട്ടിലെന്നപോലെ വചനചിന്തകള്‍ കുഞ്ഞാറ്റക്കിളികളുമായി കൂട്ടിയിണക്കുന്നതാണ് വാഗ്മിയും കവിയും രചയിതാവുമായ മൂഴൂരച്ചന്‍റെ രചനാപാടവം!

മത്തായിയുടെ സുവിശേഷം 6 : 25-34.

സണ്ണി സ്റ്റീഫന്‍റെ ഈണം വിഷയബന്ധിയാണ്. ഭക്തിരസം വിട്ടുപോകാതെ അദ്ദേഹം പശ്ചാത്തല സംഗീതത്തില്‍ കാലികമായ പ്രാഗത്ഭ്യം തെളിയിക്കുന്നു. പ്രകൃതിയുടെ മനോഹാരിതയും, അതിന്‍റെ പിന്നിലെ ദൈവികപരിപാലനയുടെ അദൃശ്യമായ ശക്തിയും പരിചയസമ്പന്നനായ സംഗീതസംവിധായകന്‍ ഗാനത്തില്‍ ആവിഷ്ക്കരിക്കുന്നു.  മൂഴുരച്ചന്‍റെയും സണ്ണിയുടെയും ഈ അപൂര്‍വ്വസംഗമത്തെ ഉച്ചസ്ഥായിയില്‍ എത്തിക്കുന്നത് മലയാളത്തിന്‍റെ പ്രിയ ഗായിക, സുജാത മോഹനാണെന്ന് പറയാതിരിക്കാന്‍വയ്യ!  മറ്റൊരു നാദം ഈ ഗാനത്തിനു ചേരുമോ?  സണ്ണിജീ ഉത്തരം പറയട്ടെ!

സണ്ണി സ്റ്റീഫന്‍ സംവിധാനംചെയ്തു നിര്‍മ്മിച്ച ‘സെഹിയോന്‍’ എന്ന ഗാനശേഖരത്തിലേതാണ്  ഈ ഗാനം. ‘മനോരമ മ്യൂസിക്സാ’ണ് ഇതിന്‍റെ വിതരണക്കാര്‍. ഏറെ ആസ്വാദ്യമായ ഈ സുവിശേഷഗീതത്തന്‍റെ പിന്നിലെ സമര്‍പ്പണത്തിന് നന്ദിയും അഭിനന്ദനങ്ങളും!








All the contents on this site are copyrighted ©.