2017-02-24 13:15:00

ക്രൈസ്തവന്‍: സന്തോഷപൂരിത ഹൃദയത്തിനുടമ- പാപ്പായുടെ ട്വീറ്റ്


ക്രൈസ്തവന്‍റെ ഹൃദയം ആനന്ദതുന്ദിലമായിരിക്കുമെന്ന് പാപ്പാ.

വെള്ളിയാഴ്ച (24/02/17) കണ്ണിചേര്‍ത്ത  ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ക്രൈസ്തവന്‍റെ ഈ സവിശേഷതയിലേക്ക് വെളിച്ചം വീശിയിരിക്കുന്നത്.

“ ക്രൈസ്തവന്‍റെ ഹൃദയത്തില്‍ സദാനേരവും സന്തോഷമുണ്ടായിരിക്കും. അതെ എല്ലായ്പ്പോഴും. ഒരു ദാനമായി സ്വീകരിക്കപ്പെടുകയും കാത്തുസൂക്ഷിക്കപ്പെടുകയും ചെയ്യുന്ന ആനന്ദം സകലരുമായി പങ്കുവയ്ക്കപ്പെടാനുള്ളതാണ്” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്. പാപ്പായ്ക്ക്, വിവിധ ഭാഷാക്കാരായ, മൂന്നു കോടിയിലേറെ ട്വിറ്റര്‍ അനുയായികള്‍ ഉണ്ട്.

 








All the contents on this site are copyrighted ©.