2017-02-24 13:32:00

ലൈംഗികചൂഷണത്തിനെതിരെ കൊളൊംബിയായിലെ സഭ


തെക്കെ അമേരിക്കന്‍ നാടായ കൊളൊംബിയായില്‍ കുട്ടികള്‍ക്കും പ്രായപൂര്‍ത്തിയായവര്‍ക്കും ലൈംഗികചൂഷണത്തില്‍ നിന്ന് സംരക്ഷണം ഉറപ്പുവരുത്തുക സഭയുടെ മുന്‍ഗണനാപരമായ ഒരു ദൗത്യമാണെന്ന് അന്നാട്ടിലെ ബൊഗൊട്ടാ അതിരൂപതയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ റൂബേന്‍ സലത്സാര്‍ ഗോമെത്സ്.

അന്നാട്ടിലെ കുടുംബക്ഷേമ വിഭാഗത്തിന്‍റെ ചുമതലവഹിക്കുന്ന ശ്രീമതി ക്രിസ്തീന പ്ലാത്സാസ് മിഖേല്‍സെന്നിനയച്ച മറുപടിക്കത്തിലാണ് അദ്ദേഹം സഭയുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ബൊഗൊട്ടായില്‍ പീഢിപ്പിക്കപ്പെട്ടുന്ന കുട്ടികളുടെ എണ്ണം കഴിഞ്ഞവര്‍ഷം 49 ശതമാനത്തിലേറെ വര്‍ദ്ധിച്ചത് അനുസ്മരിക്കുന്ന കര്‍ദ്ദിനാള്‍ ഗോമെത്സ് ഈ ലൈംഗിക പീഢനം നരകുലത്തിനെതിരായ ക്രൂരമായ കുറ്റകൃത്യമാണെന്ന് അപലപിക്കുന്നു.

ചില സഭാപ്രതിനിധികളും ലൈംഗികപീഢന സംഭവങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നതില്‍ അദ്ദേഹം മാപ്പു ചോദിക്കുകയും ചെയ്യുന്നു.

 








All the contents on this site are copyrighted ©.