സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

പാപ്പാ ഫ്രാന്‍സിസ് റോമാരൂപതയിലെ ഇടവക സന്ദര്‍ശിക്കും

പൊതുകൂടിക്കാഴ്ചാ വേദിയില്‍ കുടുംബവുമായി ഇടപഴകുന്ന പാപ്പാ - AFP

16/02/2017 08:39

പാപ്പാ ഫ്രാന്‍സിസ് തന്‍റെ രൂപതയായ റോമിലെ വിശുദ്ധ മരിയ ജൊസെഫായുടെ ഇടവക സന്ദര്‍ശിക്കും.

ഫെബ്രുവരി 19-Ɔ൦ തിയതി ഞായറാഴ്ചയാണ് പാപ്പാ ഫ്രാന്‍സിസ് റോമാ രൂപതയിലെ ‘പോന്തേ ദി നോനാ’  (Ponte di Nona) ഇടവക സന്ദര്‍ശിക്കുന്നത്. വത്തിക്കാനില്‍നിന്നും ഏകദേശം 16 കി. മി. അകലെ വിശുദ്ധ മരിയ ജൊസേഫായുടെ നാമത്തിലുള്ള ഇടവക സമൂഹമാണിത്. 

റോമിന്‍റെ മെത്രാന്‍കൂടിയായ പാപ്പാ ഫ്രാന്‍സിസ് തന്‍റെ രൂപതയിലേയ്ക്കു നടത്തുന്ന  13-Ɔമത്തെ ഇടയ സന്ദര്‍ശനമാണിത്.

ഇടവകയിലെ വൈദികരും ഭരണസമിതി അംഗങ്ങളുമായുള്ള കൂടിക്കാഴ്ച കൂടാതെ, രോഗികള്‍, യുവജനങ്ങള്‍, സംഘടനാപ്രതിനിധികള്‍, മതബോധന വിഭാഗം, സന്നദ്ധസേവകര്‍ എന്നിങ്ങനെയുള്ള അജപാലനക്കൂട്ടായ്മയുമായി പാപ്പാ നേര്‍ക്കാഴ്ച നടത്തും. ഇ‍ടവക സമൂഹത്തോടൊപ്പം സായാഹ്നത്തില്‍ അര്‍പ്പിക്കുന്ന സമൂഹ ദിവ്യബലിയോടെയാണ് ഇടയസന്ദര്‍ശനം സമാപിക്കുന്നത്.

റോമാരൂപതയുടെ വികാരി ജനറാള്‍, കര്‍ദ്ദിനാള്‍ അഗസ്തീനോ വലീനി ഫെബ്രുവരി 15-Ɔ൦ തിയതി ബുധനാഴ്ച പ്രസിദ്ധപ്പെടുത്തിയ പ്രസ്താവനയാണ് പാപ്പായുടെ ഇടയസന്ദര്‍ശനത്തിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്.  

Photo : Pope Francis interracts with a family during the General Audience of 15th Feb. 2017.

 

 


(William Nellikkal)

16/02/2017 08:39