2017-02-14 08:20:00

''നിസ്സാര കാരണങ്ങളാലാണ് സാഹോദര്യം നശിപ്പിക്കപ്പെടുന്നത്''. ഫ്രാന്‍സീസ് പാപ്പാ.


നിസ്സാര കാരണങ്ങളാലാണ് സാഹോദര്യം നശിപ്പിക്കപ്പെടുന്നത്. ഫ്രാന്‍സീസ് പാപ്പാ.

2017 ഫെബ്രുവരി പതിമൂന്നാം തീയതി സാന്താ മാര്‍ത്താ കപ്പേളയിലര്‍പ്പിച്ച ദിവ്യബലിമധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു പാപ്പാ.  കായേന്‍റെയും ആബേലിന്‍റെയും കഥ പറയുന്ന ആദ്യവായനയെ വ്യാഖ്യാനിച്ചുകൊണ്ട് പാപ്പാ പറഞ്ഞു. ചെറിയ അസൂയയില്‍ത്തുടങ്ങുന്ന ഒരു കഥയാണത്.  കായേന്‍ രോഷംകൊള്ളുന്നത് തന്‍റെ ബലി കര്‍ത്താവിനു സ്വീകാര്യമാകുന്നില്ല എന്നതിനാലാണ്.  ആ വികാരത്തെ കായേനു നിയന്ത്രിക്കാനാവുമായിരുന്നു എന്നാല്‍ അയാള്‍ അതു ചെയ്യുന്നില്ല.  അതു കൂടുതല്‍ വര്‍ധമാനമാകുന്നു. അത് ശല്യപ്പെടുത്തുകയാണ്, പീഡിപ്പിക്കുകയാണ്.  അതു ശത്രുതയായിത്തീരുന്നു.  സഹോദരനെ കൊല്ലുവോളം അതു വളര്‍ന്നു.

വീണ്ടും ദൈവം കായേനെ സന്ദര്‍ശിച്ചുകൊണ്ട് സഹോദരനെവിടെ? എന്നു ചോദിക്കുന്നു. കായേന്‍  അതിനു നല്‍കുന്ന ഉത്തരവും വൈരുദ്ധ്യം നിറഞ്ഞതാണ്. നാം നമ്മുടെ സഹോദരരുടെ കാവല്‍ക്കാരാണ്.  നാമോരോരുത്തരും.  ഭൂമിയില്‍ വീഴുന്ന സഹോദരന്‍റെ രക്തം ദൈവത്തിനുനേരെ നിലവിളിക്കുന്നു. ഇന്നും എത്രയോ പേരുടെ രക്തമാണ് ഈ മണ്ണില്‍നിന്നും ദൈവത്തിനുനേരെ നിലവിളിക്കുന്നത്.  'എവിടെയാണ് നിന്‍റെ സഹോദരന്‍?' എന്ന ദൈവത്തിന്‍റെ വാക്കുകള്‍ ആവര്‍ത്തിച്ചുകൊണ്ട് പാപ്പാ പറഞ്ഞു:  ഈ ലോകത്തില്‍ ഒരു തുണ്ടു ഭൂമി, സഹോദരബന്ധത്തെക്കാള്‍ കൂടുതല്‍ കാമ്യമായി കണക്കാക്കപ്പെടുന്നുണ്ടോ എന്നു നാം ചിന്തിക്കേണ്ടതുണ്ട്. 








All the contents on this site are copyrighted ©.