2017-02-07 17:25:00

ബംഗുയിയിലെ ശിശുരോഗാശുപത്രിയ്ക്ക് പാപ്പായുടെ സംഭാവന: രണ്ടുലക്ഷം യൂറോ


വത്തിക്കാന്‍, 2017 ഫെബ്രുവരി 7:  ബംഗുയിയിലെ ശിശുരോഗാശുപത്രിയ്ക്ക് ഫ്രാന്‍സീസ് പാപ്പായുടെ സംഭാവനയായി രണ്ടുലക്ഷം യൂറോ നല്‍കി.  ‘‘ക്രിസ്റ്റോസ് ബോക്സ്: കലയ്ക്കും കരുണയ്ക്കുമിടയില്‍; ബംഗുയിയ്ക്കുവേണ്ടി ഒരു സമ്മാനം’’. എന്ന പേരിലുള്ള പദ്ധതിയിലൂടെ സമാഹരിച്ചതാണ് ഈ വലിയ തുക. പ്രശസ്ത ബള്‍ഗേറിയന്‍ ആര്‍ട്ടിസ്റ്റ് ക്രിസ്റ്റോ സമാഹരിച്ച് തയ്യാറാക്കിയ, ഡിസ്കവറിങ് ദ വത്തിക്കാന്‍ മ്യൂസിയം എന്ന ഡൊക്യുമെന്‍ററി പരമ്പര അടങ്ങിയ പായ്ക്കറ്റ്  ലണ്ടന്‍, മിലാന്‍, റോം തുടങ്ങിയ സ്ഥലങ്ങളില്‍ വിതരണം ചെയ്തുകൊണ്ടാണ് ഈ തുക സമാഹരിച്ചത്. വത്തിക്കാന്‍ ടെലവിഷന്‍ സെന്‍ററിന്‍റെയും കമ്യൂണിക്കേഷന്‍ വര്‍ക്ഷോപ്പിന്‍റെയും സംയുക്തസംരംഭമാണ് ഡിസ്കവറിങ് ദ വത്തിക്കാന്‍ മ്യൂസിയം എന്ന ഡൊക്യുമെന്‍ററി പരമ്പര. ഈ തുക ജനുവരി 2017 ജനുവരി ഇരുപതാം തീയതിയാണ് തുക പാപ്പായ്ക്കു കൈമാറിയത്. മതജാതിവ്യത്യാസമില്ലാതെ, ബംഗുയിയിലെ രോഗികളായ എല്ലാ കുഞ്ഞുങ്ങള്‍ക്കും ഈ തുക ഉപയുക്തമാക്കുക എന്നതാണ് പാപ്പായുടെ താല്പര്യം.  കാരണം, പാപ്പാ പറഞ്ഞു: ‘‘എല്ലാ കുഞ്ഞുങ്ങളും ശ്രദ്ധയും പരിചരണവും ആവശ്യമുള്ളവരാണ്.’’

കലയും കരുണയും സഹകരിച്ചപ്പോള്‍, അത്  ലോകത്തിലെ ഏറ്റവും കഷ്ടപ്പെടുന്ന രാജ്യങ്ങളിലൊന്നായ മധ്യ ആഫ്രിക്കയിലെ ബംഗുയിയിലെ രോഗികളായ കുഞ്ഞുങ്ങള്‍ക്ക് സമാശ്വാസമേകുന്നതിന് സമൂര്‍ത്തമായൊരു സംഭാവനയാകുകയായിരുന്നു.  








All the contents on this site are copyrighted ©.