2017-01-28 13:21:00

മനുഷ്യവ്യക്തി യഥേഷ്ടം കൈകാര്യംചെയ്യാവുന്ന വസ്തുവല്ല


മനുഷ്യജീവനും മനുഷ്യവ്യക്തിയും, യഥേഷ്ടം കൈകാര്യംചെയ്യാവുന്നതും ഉപയോഗിച്ചു വലിച്ചെറിയാവുന്നതുമായ വാസ്തുവായി ഒരിക്കലും കണക്കാക്കപ്പെടരുതെന്ന് ആര്‍ച്ച്ബിഷപ്പ് ഇവാന്‍ യുര്‍കൊവിച്ച്.

സ്വിറ്റസര്‍ലണ്ടിലെ ജനീവാ പട്ടണത്തില്‍ ഐക്യരാഷ്ട്രസഭയ്ക്കുള്ള കാര്യാലയത്തിലും ഇതര അന്താരാഷ്ട്രസംഘടനകളിലും പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം ലോകാരോഗ്യസംഘടനയുടെ നൂറ്റിനാല്പതാമത് ഭരണസമിതി യോഗത്തെ വ്യാഴാഴ്ച(26/01/17) സംബോധന ചെയ്യുകയായിരുന്നു.

രക്തവും രക്തത്തിന്‍റെ ഘടകങ്ങളും, ചികിത്സാര്‍ത്ഥം ഉപയോഗിക്കുന്നതിന് മനുഷ്യനില്‍ നിന്നെടുക്കുന്ന ഇതര ഘടകങ്ങളും ദാനം ചെയ്യുന്ന നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് അവതരിപ്പിക്കപ്പെട്ടിരിക്കുന്ന നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് ആര്‍ച്ച്ബിഷപ്പ് ഇവാന്‍ യുര്‍കൊവിച്ച് ഇതു പറഞ്ഞത്.

മനുഷ്യ ശരീര ഘടകങ്ങള്‍ എടുക്കുന്നതിലും കൊടുക്കുന്നതിലും അനീതിയും ചൂഷണവും നടക്കുന്നുണ്ടെന്ന ഖേദകരമായ വസ്തുതയും ചൂണ്ടിക്കാട്ടിയ അദ്ദേഹം സ്നേഹിക്കാനും ഉപവി പ്രവര്‍ത്തിക്കാനുമുള്ള ഉത്തരവാദിത്വം തിരിച്ചറിയുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചു.  

 








All the contents on this site are copyrighted ©.