2017-01-28 13:14:00

കുഷ്ഠരോഗ വിമുക്തരുടെ പുനരിധിവാസം


കുഷ്ഠരോഗ ചികിത്സമാത്രം പോരാ, പ്രത്യുത, കുഷ്ഠരോഗ വിമുക്തന്‍ സമൂഹത്തിന്‍റെ   മുഖ്യധാരയില്‍ ഉള്‍ച്ചേര്‍ക്കപ്പെടേണ്ടത് അനിവാര്യമാണെന്ന് കര്‍ദ്ദിനാള്‍ പീറ്റര്‍ കൊദ്വൊ അപ്പിയ ടര്‍ക്സണ്‍.

റോമന്‍ കൂരിയായുടെ കീഴില്‍ മാനവ സമഗ്രപുരോഗതിക്കായുള്ള വിഭാഗത്തിന്‍റെ   അദ്ധ്യക്ഷനായ അദ്ദേഹം ഈ ഞായറാഴ്ച ആചരിക്കപ്പെടുന്ന 64Ͻ-൦ ലോക കുഷ്ഠരോഗീദിനത്തോടനുബന്ധിച്ചു പുറപ്പെടുവിച്ച സന്ദേശത്തിലാണ് ഈ ആവശ്യകത ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

പതിറ്റാണ്ടുകള്‍ മുമ്പുള്ള കണക്കുകള്‍ വച്ചു നോക്കുമ്പോള്‍ ഇപ്പോള്‍ കുഷ്ഠരോഗ ബാധിതരാകുന്നവരുടെ സംഖ്യയില്‍ സാരമായ കുറവു സംഭവിച്ചിട്ടുണ്ട് എന്ന വസ്തുയില്‍ സന്തുഷ്ടി രേഖപ്പെടുത്തുന്ന അദ്ദേഹം ഈ രോഗത്തിനെതിരായ പോരാട്ടത്തില്‍ ഇനിയും ഏറെ ചെയ്യാനുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നു.

1985 ല്‍ 50 ലക്ഷം പേര്‍ കുഷ്ടരോഗബാധിതരായെങ്കില്‍ മൂന്നു പതിറ്റാണ്ടു പിന്നിട്ടപ്പോള്‍ അനുവര്‍ഷം ഈ രോഗം പിടിപെടുന്നവരുടെ സംഖ്യ 2 ലക്ഷമായി കുറഞ്ഞിട്ടുണ്ട് എന്ന് കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ വെളിപ്പെടുത്തുന്നു.

ഈ രോഗത്തിനെതിരായ ഫലഫ്രദമായ ഔഷധങ്ങള്‍ ലഭ്യമായതും ഈ രോഗം തടയുന്നതിന് ആഗോളതലത്തില്‍, വിശിഷ്യ, കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന യത്നങ്ങളുമാണ് ഈ കുറവിന് നിമിത്തമായതെന്നും അദ്ദേഹം സന്തോഷപൂര്‍വ്വം അനുസ്മരിക്കുകയും ചെയ്യുന്നു.

ലോകത്തില്‍ ഓരോ രണ്ടു മിനിറ്റിലും ഒരാള്‍വീതം കുഷ്ഠരോഗബാധിതനാകുന്നുണ്ടെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.

  

 








All the contents on this site are copyrighted ©.