സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ഏഷ്യ

അമല്‍ദേവിന്‍റെ വേറിട്ടശൈലിയും കെസ്റ്ററിന്‍റെ സുന്ദരനാദവും

ഗായകന്‍ കെസ്റ്റര്‍ - RV

28/01/2017 12:37

ക്രൈസ്തവൈക്യ  വാരത്തിന്‍റെ അരൂപിയില്‍ ഒരു ഗീതം – “ക്രിസ്തീയ ജീവിതം ഈ ഭൂവില്‍...”!

രചന ഹരിപ്പാട് ഈ.കെ. മുരളീധരന്‍, ആലാപനം കെസ്റ്റര്‍, സംഗീതം ജെറി അമല്‍ദേവ്.

“നല്ല  വരികളില്‍നിന്നുമാണ് നല്ലഗാനം ഉതിര്‍ക്കൊള്ളുന്നത്,” എന്നു വിശ്വസിക്കുന്ന അമല്‍ദേവിന്‍റെ സൃഷ്ടിയാണിത്. ഭാവാത്മകവും ഏറെ ആത്മീയത ഉണര്‍ത്തുന്നതുമായ ഗീതം കെസ്റ്ററിന്‍റെ ശ്രുതിഭംഗമില്ലാത്ത നാദത്തില്‍ ശ്രദ്ധേയമാണ്! അമല്‍ദേവിന്‍റെ കാര്‍ക്കശ്യമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാന്‍ രചയിതാവിനും ഗായകനും, പിന്നെ പക്കമേളക്കാര്‍ക്കും സാധിച്ചത് സംസ്ക്കാരത്തനിമയുള്ള ഗീതത്തിന്‍റെ വിജയമാണ്. ഗീതത്തിന്‍റെ നിര്‍മ്മാതാക്കള്‍ക്ക്, പ്രത്യേകിച്ച് അമല്‍ദേവിനും, കെസ്റ്ററിനും ഹരിപ്പാട് മുരളീധരനും അഭിനന്ദനങ്ങള്‍! 


(William Nellikkal)

28/01/2017 12:37