സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പ്രത്യേകഇനങ്ങള്‍ \ സഭാദര്‍ശനം

സ്രഷ്ടാവായ ദൈവത്തെ തേടുന്ന മനുഷ്യന്‍: ഡുക്യാറ്റ് പഠനപരമ്പര - 4

ഡുക്യാറ്റ് - സഭയുടെ സാമൂഹികപ്രബോധനങ്ങളുടെ യുവജനങ്ങള്‍ക്കുവേണ്ടിയുള്ള അനുരൂപണം

26/01/2017 15:30

ഇന്നത്തെ സഭാദര്‍ശനം പരിപാടിയില്‍, ഡുക്യാറ്റ് പഠനപരമ്പരയുടെ നാലാം ഭാഗമാണു നാം ശ്രവിക്കുക. കഴിഞ്ഞ ആഴ്ചയിലെ സഭാദ൪ശനം പരിപാടിയിൽ ഡുക്യാറ്റ് എന്ന, സഭയുടെ സാമൂഹികപ്രബോധനങ്ങളുടെ യുവജനങ്ങള്‍ക്കുവേണ്ടിയുള്ള അനുരൂപണമായ ഗ്രന്ഥത്തിന്‍റെ ഒന്നാമധ്യായത്തിലേക്കു പ്രവേശിച്ചിരുന്നു. ആദ്യ മൂന്നു ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരവുമാണ് പഠനത്തി നെടുത്തത്. അവയുടെ ഉത്തരത്തിലൂടെ നാം കണ്ടു: ലോകം സൃഷ്ടിക്കപ്പെട്ടത് ദൈവമഹത്വത്തിനു വേണ്ടിയാണ്. ലോകത്തെയും മനുഷ്യനെയും സൃഷ്ടിക്കുമ്പോള്‍ ദൈവത്തിനു ഒരു പദ്ധതിയുണ്ടായിരുന്നു. ദൈവം സ്നേഹമാണ്; ദൈവത്തിന്‍റെ സൃഷ്ടിയിലെല്ലാം ഇഴചേര്‍ത്തിരിക്കുന്നത് സ്നേഹച്ചരടുകൊണ്ടുമാണ്. അതുകൊണ്ട്, മനുഷ്യന്‍ പരസ്പരം സ്നേഹിക്കണമെന്നും അതിലൂടെ ദൈവസ്നേഹത്തിനു പ്രത്യുത്തരം നല്കണമെന്നും ഉള്ളതാണ് ദൈവഹിതം.

ദൈവം ആരാണ്? എന്നതിന് നമ്മുടെ ഉള്ളില്‍ വരേണ്ട ആദ്യ ഉത്തരം അവിടുന്ന് അസ്തിത്വമുള്ള എല്ലാറ്റിന്‍റെയും ഉറവിടമാണ് എന്നതാണ്. അസ്തിത്വമുള്ളവയെല്ലാം ദൈവഹിതാനുസരണം, അതായത്, സ്രഷ്ടാവിന്‍റെ ഹിതാനുസരണം ചലിക്കുന്നു. അവയ്ക്കു സ്വതന്ത്രമായ തീരുമാനമില്ല.  അവിടുത്തെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട നാമാകട്ടെ, മറ്റു സൃഷ്ടികളില്‍ നിന്നു വ്യത്യസ്ത മായി ദൈവം നമുക്കു നല്കിയിരിക്കുന്ന നിര്‍ദ്ദേശങ്ങളെ സ്വാതന്ത്ര്യത്തോടെ തെരഞ്ഞെടുക്കുകയും അത് ദൈവം തന്നിരിക്കുന്ന കഴിവനുസരിച്ച് പൂര്‍ത്തിയാക്കുകയും ചെയ്യുകയാണ് ചെയ്യുക. ഇങ്ങനെ, ദൈവഹിതം പ്രവ‍ര്‍ത്തിക്കുന്നതില്‍ നമുക്കു മാതൃകയായിരിക്കുന്നത് പിതാവിനു പ്രീതികര മായിട്ടുള്ളതു എപ്പോഴും പ്രവര്‍ത്തിച്ച യേശുവാണ്.

ഇനി അടുത്ത ചോദ്യങ്ങളിലേക്കു നമുക്കു കടക്കാം. ദൈവം നമ്മുടെ സ്രഷ്ടാവാണ്. നമ്മെ സൃഷ്ടിച്ചത് അവിടുത്തെ പദ്ധതിയനുസരിച്ചാണ്.  നാം അവിടുത്തെ പദ്ധതിയനുസരിച്ച് ജീവിക്കുക നമ്മുടെ കടമയാണ്.  ഇതാണ് നാം പരിചിന്തനം നടത്തിയത്.  തുടര്‍ന്നുവരുന്ന യുക്തമായ ചോദ്യമിതാണ്: ഈ സ്രഷ്ടാവായ ദൈവത്തെ നമുക്കു അനുഭവിക്കാന്‍ കഴിയുമോ?

ഉത്തരമിങ്ങനെയാണ്: 

നിങ്ങളെക്കുറിച്ചുതന്നെ ഒന്നു ചിന്തിക്കുക.  അപ്പോള്‍ പെട്ടെന്നുതന്നെ നിങ്ങള്‍ക്കു മനസ്സിലാ കും, നിങ്ങളെ നിങ്ങള്‍ത്തന്നെ നിര്‍മിച്ചതല്ല.  നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഈ ജീവിതത്തിലേക്കു വരുന്നതിന് ആഗ്രഹിച്ചോ ഇല്ലയോ എന്ന് ആരും നിങ്ങളോടു ചോദിച്ചില്ല.  നിങ്ങള്‍ ഇവി ടെയുണ്ടായി.  അടുത്ത കാര്യം നിങ്ങള്‍ മനസ്സിലാക്കുന്നത് നിങ്ങള്‍ക്ക് ഒരു അന്ത്യം ഉണ്ടെന്ന താണ്.  ഇന്ന്, നാളെ, നാളെകഴിഞ്ഞ്... നിങ്ങളുടെ ജീവിതം തീരും.  ഇന്ന് നിങ്ങളുടെ ചുറ്റു മുള്ള ഒന്നും മറ്റൊരുദിനത്തില്‍ നിലനില്‍ക്കുന്നില്ല. ചിലതൊക്കെ നിലനില്‍ക്കുന്നതു കടന്നുപോ വുകയുമില്ല.  അതിനാല്‍ നിങ്ങളുടെ ചുറ്റുമുള്ള ചുരുങ്ങിയ അസ്തിത്വം മാത്രമുള്ളവയില്‍ നിന്ന് വ്യത്യസ്തമായി നിങ്ങള്‍ എന്താണ് അന്ത്യമില്ലാത്തവയെക്കുറിച്ചും, ഒരിക്കലും മരണ മില്ലാത്തവയെക്കുറിച്ചും ആഗ്രഹിക്കുന്നുണ്ട്. നിങ്ങള്‍ തീര്‍ച്ചയായും ആഗ്രഹിക്കുന്നത് എന്തെ ങ്കിലും നിങ്ങളുടേതായി എന്തെങ്കിലും എന്നേയ്ക്കുമുണ്ടായിരിക്കണമെന്നാണ്. എത്ര സങ്കടകര മാണ്, ഈ മനോഹരലോകം ഒരു നിമിഷം മാത്രമായി നിലനിന്നിട്ട് അര്‍ഥമില്ലാത്ത ഒരു മിന്നല്‍പോലെ, ഒന്നുമില്ലായ്മയിലേക്കു മുങ്ങിപ്പോകുന്നത്? ദൈവം മാത്രമാണ് എന്നേയ്ക്കും നിലനില്‍ക്കുന്നത്. ദൈവത്തിന്‍റെ പരിപാലനത്തില്‍ അവിടുത്തോടൊത്തു നാമും നിലനില്‍ക്കു ന്നു.  എല്ലാ സൃഷ്ടികളുടെയും ആയിരിക്കുന്ന അവസ്ഥ, നിലനില്‍പ്പ് അങ്ങനെതന്നെയാണ്.  ദൈവത്തെ ക്കുറിച്ച് ഒരു അറിവു ഉണ്ടായിരിക്കുക എന്നതും ദൈവത്തെ അഭിലഷിക്കുക എന്നതും മാനവികതയുടെ ഒരു ഭാഗമാണ്. അപരിമേയവും പരമവുമായവയ്ക്കു വേണ്ടി യുള്ള മനുഷ്യന്‍റെ ദാഹം എല്ലാ സംസ്ക്കാരങ്ങളിലും കാണപ്പെടുന്നു.

ഈ ഉത്തരത്തില്‍ പ്രധാനമായി സൂചിപ്പിച്ചിരിക്കുന്ന കാര്യം മറ്റു സൃഷ്ടികളില്‍ നിന്നു വ്യത്യസ്തമായി മനുഷ്യനു ദൈവത്തെ അനുഭവിക്കാന്‍ കഴിയും എന്നതാണ്.  സൃഷ്ടികളെല്ലാം, സ്രഷ്ടാവിന്‍റെ ഹിതം പോലെ, സ്വതന്ത്രമായ മനസ്സോ, മനഃസാക്ഷിയോ ഇല്ലാതെ, ജന്മവാസനയാല്‍ നയിക്കപ്പെടുമ്പോള്‍ മനുഷ്യന്‍ തന്‍റെ സ്വാതന്ത്ര്യമനുസരിച്ച് ദൈവഹിതത്തെ അന്വേഷിക്കുകയും അനുസരിക്കു കയും ചെയ്യുന്നു.  അതുകൊണ്ട് ദൈവത്തെ അനുഭവിക്കുവാന്‍ നമുക്കു കഴിയും.  അതോടൊപ്പം, ദൈവത്തിനുവേണ്ടിയുള്ള ദാഹം നമ്മില്‍ അന്തര്‍ലീനമാണുതാനും.  ഏതു മതത്തിലും സംസ്ക്കാര ത്തിലും ഈ ഒരു ദാഹം, അതായത് അപരിമേയനും പരമവുമായ ദൈവത്തിനുവേണ്ടിയുള്ള ദാഹം, എന്നേയ്ക്കും നിലനില്‍ക്കുന്നതിനുവേണ്ടിയുള്ള ഒരു ദാഹം കാണാം.  വിശുദ്ധ ഫിലിപ്പു നേരിയുടെ വാക്കുകള്‍ കൊടുത്തിരിക്കുന്നത് നമുക്കു ശ്രദ്ധിക്കാം:

എല്ലാ സൃഷ്ടിജാലങ്ങളും സ്രഷ്ടാവിന്‍റെ നന്മയും ഔദാര്യവും പ്രകടമാക്കുന്നുണ്ട്.  സൂര്യന്‍ പ്ര കാശം തരുന്നു, അഗ്നി ചൂടു തരുന്നു, എല്ലാ വൃക്ഷങ്ങളും അവയുടെ കരങ്ങള്‍ വിരിച്ചു തണലു നല്‍കുന്നു, കായ്കനികള്‍ നല്‍കുന്നു, വായുവും വെള്ളവും, പ്രകൃതി മുഴുവനും സ്ര ഷ്ടാവിന്‍റെ ഔദാര്യത്തെ പ്രസ്പഷ്ടമാക്കുന്നു.  എന്നാല്‍, അത്യാര്‍ത്തി നിമിത്തമാണ്, നാം അവിടുത്തെ സജീവസാരൂപ്യമായ നാം നമ്മുടെ അധരങ്ങള്‍കൊണ്ട് അവിടുത്തെ ഏറ്റുപറയുന്നുണ്ടെങ്കിലും നമ്മുടെ പ്രവൃത്തികളില്‍ അവിടുത്തെ പ്രതിനിധാനം ചെയ്യാത്തതും നമ്മുടെ സ്നേഹരഹിതമായ സ്വാര്‍ഥതമൂലം അവിടുത്തെ നിഷേധിക്കുന്നതും.

എല്ലാ ജീവജാലങ്ങളും ദൈവത്തിന്‍റെ ഉദാരതയ്ക്കുദാഹരണങ്ങളായിരിക്കുമ്പോള്‍ ദൈവസ്നേഹത്തില്‍നിന്ന് ദൈവസ്നേഹത്തിനായി സൃഷ്ടിക്കപ്പെട്ട നാം, ഉദാരതയില്ലാത്തവരായിരിക്കുന്നു എന്നത് ദയനീയമാണ്.  മറ്റൊരു ജീവിയും, മനുഷ്യനല്ലാതെ, ഈ പ്രകൃതിയെ നശിപ്പിക്കുന്നില്ല എന്നതും ഇ വിടെ നാമോര്‍ക്കുന്നതു ഉപകാരപ്രദമാണ്.  പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടുവെന്നു നാം കേഴുമ്പോള്‍, അതിന്‍റെ ഉത്തരവാദി മനുഷ്യനല്ലാതെ, മറ്റൊരു സൃഷ്ടിയുമല്ല എന്നു നമുക്കറിയാം. എന്നാല്‍, പ്രകൃതിയുടെ നാശം, മനുഷ്യനും, ഒപ്പം നശീകരണപ്രക്രിയയില്‍ പങ്കില്ലാത്ത എല്ലാ സൃഷ്ടികളുടെയും നാശത്തിനു കാരണമാകും എന്നതും ചിന്താവിഷയമാകേണ്ട മറ്റൊരു സത്യം മാത്രം.

ദൈവത്തെ തേടുന്നതിനും അനുഭവിക്കുന്നതിനും മനുഷ്യനുള്ള ആന്തരികദാഹത്തെക്കുറിച്ച്, സഭയുടെ സാമൂഹികപ്രബോധനങ്ങളുടെ സംഗ്രഹം, ഇരുപതാമത്തെ നമ്പറില്‍ പറയുന്നു:

എല്ലാ ആധികാരിക മതങ്ങളും, സര്‍വ സാംസ്ക്കാരിക പാരമ്പര്യങ്ങളും ദൈവികരഹസ്യ ത്തിന്‍റെ ഉള്‍ക്കാഴ്ചയിലേക്കു നയിക്കുന്നവയാണ്, മിക്കവാറും ദൈവത്തിന്‍റെ മുഖത്തിന്‍റെ ഏ തെങ്കിലുമൊരു വശം തിരിച്ചറിയുന്നവയുമാണ്...

ദൈവത്തെ തേടാനും കണ്ടെത്താനും നമുക്കു കഴിയും വിധമുള്ള സൃഷ്ടപ്രപഞ്ചത്തെക്കുറിച്ച്  കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം പഠിപ്പിക്കുന്നു (No. 1147)

ദൈവം മനുഷ്യനോടു ദൃശ്യമായ സൃഷ്ടലോകം വഴി സംസാരിക്കുന്നു. ഭൗതികപ്രപഞ്ചത്തില്‍ അതിന്‍റെ സ്രഷ്ടാവിന്‍റെ അടയാളങ്ങള്‍ വായിക്കാന്‍ കഴിയത്തക്കവിധമാണ് അതിനെ മനുഷ്യന്‍റെ ബുദ്ധിക്കുമുമ്പില്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രകാശവും അന്ധകാരവും, വായുവും അഗ്നിയും, ജലവും മണ്ണും, മരവും ഫലവും ദൈവത്തെപ്പറ്റി സംസാരിക്കുന്നു, അവിടുത്തെ മഹത്വവും സാമീപ്യവും സൂചിപ്പിക്കുകയും ചെയ്യുന്നു.

മനുഷ്യനു ദൈവം നല്കിയിരിക്കുന്ന പ്രത്യേക ദാനങ്ങളായ സ്വാതന്ത്ര്യവും ബുദ്ധിയും മറ്റു കഴിവുകളും, ദൈവത്തെ തേടുന്നതിനും അനുഭവിക്കുന്നതിനുമുള്ള അഭിവാഞ്ഛയും, ദൈവികനന്മയെ പ്രതി ഫലിപ്പിക്കുന്നതിനുവേണ്ടിയാണ്.  മറ്റു സൃഷ്ടികള്‍ സ്വാഭാവികമായി അതു പ്രതിഫലിപ്പിക്കുമ്പോള്‍, അവിടുത്തെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട നമ്മിലൂടെ അതല്ലാതെ മറ്റെന്താണ്  പ്രതിഫലിപ്പിക്കേണ്ടത്? അതെ ദൈവത്തെ അനുഭവിക്കുന്നുവെങ്കില്‍, ദൈവികസ്വഭാവം പ്രകടമാക്കാം. ക്രി സ്തുവിലൂടെ ദൈവം അധികമായും പൂര്‍ണമായും വെളിപ്പെടുത്തിയ ആ സ്വഭാവം നമുക്കുമുണ്ടാ കട്ടെ എന്നു നമുക്കാഗ്രഹിക്കാം.

ഡുക്യാറ്റിലെ അഞ്ചാമത്തെ ചോദ്യമിതാണ്: എന്തുകൊണ്ടാണ്/എന്തിനായിട്ടാണ് ദൈവം മനുഷ്യനെയും ഈ ലോകത്തെയും സൃഷ്ടിച്ചത്?: അതിനുത്തരമായി ഇങ്ങനെ പറയുന്നു:

ദൈവം ഈ ലോകത്തെ സൃഷ്ടിച്ചത് അവിടുത്തെ കവിഞ്ഞൊഴുകുന്ന സ്നേഹത്തില്‍ നിന്നാണ്.  അവിടുന്ന് നമ്മില്‍ നിന്ന് ആഗ്രഹിക്കുന്നത്, അവിടുന്നു നമ്മെ സ്നേഹിക്കുന്നതുപോലെ, നാമും അവിടുത്തെ സ്നേഹിക്കണമെന്നാണ്. അവിടുത്തെ സഭയു‌ടെ ഒരു വലിയ കുടുംബമായി നമ്മെ ഒരുമിച്ചുകൂട്ടാന്‍ അവിടുന്ന് ആഗ്രഹിക്കുന്നു.

ദൈവസ്നേഹത്തിന്‍റെ കവിഞ്ഞൊഴുകലാണ് അവിടുത്തെ സൃഷ്ടി.  ജ്ഞാനത്തിന്‍റെ ഗ്രന്ഥം ഈ സത്യത്തെ ഇങ്ങനെയാണു വിശദീകരിക്കുക ( 11:24-26).

     എല്ലാറ്റിനെയും അങ്ങു സ്നേഹിക്കുന്നു. അങ്ങ് സൃഷ്ടിച്ച ഒന്നിനെയും അങ്ങ് ദ്വേഷിക്കുന്നില്ല; ദ്വേഷിച്ചെങ്കില്‍ സൃഷ്ടിക്കുമായിരുന്നില്ല.  അങ്ങ് ഇച്ഛിക്കുന്നില്ലെങ്കില്‍, എന്തെങ്കിലും നിലനില്‍ക്കുമോ?  അങ്ങ് അസ്തിത്വം നല്‍കിയില്ലെങ്കില്‍, എന്തെങ്കിലും പുലരുമോ? ജീവനുള്ളവയെയെല്ലാം സ്ന്ഹിക്കുന്ന കര്‍ത്താവേ, സര്‍വവും അങ്ങയുടേതാണ്...

സഭയുടെ സാമൂഹികപ്രബോധനങ്ങളുടെ സംഗ്രഹം 49, 68, 142 എന്നീ നമ്പറുകള്‍ ഇവിടെ സൂചിപ്പിച്ചിരിക്കുന്നു.   നമ്പര്‍ 49-ല്‍ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: സഭ, ക്രിസ്തുവില്‍ ഒരുതരത്തില്‍ ഒരു കൂദാശയാണ്.  കാണപ്പെടാത്ത ദൈവത്തെ ദൃശ്യമാക്കിയ ക്രിസ്തുവിനെപ്പോലെ, ക്രിസ്തുവിനെ ദൃശ്യമാക്കുന്ന അടയാളമായി മാറുന്ന സഭയില്‍, ദൈവികസ്നേഹത്തിന്‍റെ ദൃശ്യമായ അടയാളമാകു എന്നതാണ് നമ്മിലൂടെ ദൈവം ആഗ്രഹിക്കുന്നത്.  നമ്പര്‍ 68-ല്‍, സമൂഹത്തിന്‍റെ എല്ലാ മേഖലകളുടെയും ഉത്തരവാദിത്വം സഭ ഏറ്റെടുക്കുന്നില്ലെങ്കിലും, രക്ഷകനായ ക്രിസ്തുവിനെ പ്രസംഗിക്കുക എന്ന ഉത്തരവാദിത്വത്തില്‍ നിന്ന് അതിന് ഒഴികഴിവില്ല എന്നു പഠിപ്പിക്കുന്നു. ക്രിസ്തു വിന്‍റെ സ്നേഹത്തോടും കാരുണ്യത്തോടും ഉദാരതയോടും കൂടി ജീവിക്കുന്ന എന്നത് അവിടെ പ്രഥമമാകുന്നു.  അതുകൊണ്ട് സ്വാഭാവികനിയമം, അതായത് ദൈവികനിയമം ഒരിക്കലും ഇല്ലാതാകുന്നില്ല. മാനവകുലം മുഴുവന്‍, അനുവര്‍ത്തിക്കേണ്ട ഈ പൊതുനിയമത്തെക്കുറിച്ചാണ് നമ്പര്‍ 142 ഉദ്ബോധിപ്പിക്കുന്നത്.

മനുഷ്യന്‍റെ മഹത്വം അത് ദൈവത്തില്‍നിന്നു വരുന്നതാണ്. ദൈവം സ്നേഹമാണെങ്കില്‍ സ്നേഹത്തിലൂടെ മാത്രമേ ദൈവത്തെ, അന്വേഷിക്കാനാകൂ, അനുഭവിക്കാനാകൂ.  ആ സ്നേഹജീവിതത്തിലൂടെയാണ് ദൈവം മനുഷ്യനില്‍ മഹത്വപ്പെടുന്നതും.  ആ സ്നേഹമാണ് നിത്യം നിലനില്‍ക്കുന്നതും.  ആ സ്നേഹംതന്നെയാണ് നമ്മിലുള്ള ദൈവികഛായയും സാദൃശ്യവും. 

 

26/01/2017 15:30