2017-01-25 19:27:00

മൈസൂറിന്‍റെ നിയുക്തമെത്രാന്‍ ഫാദര്‍ കന്നികദാസ് വില്യം ആന്‍റെണി


രൂപതയിലെ സെന്‍റ് ജോസഫസ് ഇടവകവികാരിയും,  മാധ്യമകാര്യങ്ങളുടെ ഉത്തരവാദിത്ത്വം വഹിക്കുകയും ചെയ്തിരുന്ന ഫാദര്‍ കന്നികദാസ് വില്യം ആന്‍റെണിയെയാണ് മൈസൂറിന്‍റെ മെത്രാനായി ജനുവരി 25-Ɔ൦ തിയതി ബുധനാഴ്ച പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ചത്.

രൂപതയുടെ സാരഥ്യംവഹിച്ചിരുന്ന ബിഷപ്പ് തോമസ് വാഴപ്പിള്ളി  കാനോനിക പ്രായപരിധി, 75 വയസ്സെത്തി വിരമിച്ചതിനെ തുടര്‍ന്നാണ് മൈസൂര്‍ രൂപതയ്ക്ക് പുതിയ മെത്രാനെ പാപ്പാ ഫ്രാന്‍സിസ് നിയമിച്ചത്.

1850-ല്‍ സ്ഥാപിതമായ രൂപത, അതിനുമുന്‍പ് ഗോവ വികാരിയത്തിന്‍റെ കീഴിലായിരുന്ന ചരിതവുമുണ്ട്.  ടിപ്പു സുല്‍ത്താന്‍റെ ശ്രീരംഗം ആസ്ഥാനത്തുനിന്നും അധികം അകലെയല്ലാത്ത രൂപതാകേന്ദ്രവും, അവിടെ ചിതറിക്കിട്ടക്കുന്ന ന്യൂനപക്ഷമായ വിശ്വാസസമൂഹവും പ്രതികൂലമായ സാമൂഹ്യരാഷ്ട്രീയ ചുറ്റുപാടുകളില്‍ ഏറെ ഞെരുക്കങ്ങള്‍ക്കു വിധേയരാകേണ്ടി വന്നിട്ടുണ്ട്.

മൈസൂര്‍ ജില്ലയിലുള്ള 10 ലക്ഷത്തോളം വരുന്ന ആകെ ജനസംഖ്യയില്‍ കത്തോലിക്കര്‍ ഒരു ലക്ഷത്തില്‍ താഴെയാണ്. 








All the contents on this site are copyrighted ©.