2017-01-24 15:25:00

അഷ്ടഭാഗ്യങ്ങള്‍ ഗന്ധര്‍വ്വനാദത്തില്‍


“ആത്മദീപ്തി”യെന്ന ഗാനശേഖരത്തിലുള്ളതാണീ ഗീതം. 9th Angel Records-ന്‍റെ നിര്‍മ്മിതിയാണ്. സുവിശേഷത്തിലെ അഷ്ടഭാഗ്യങ്ങള്‍ മൂലത്തില്‍നിന്നും വ്യതിചലിക്കാതെ പിച്ചാപ്പിള്ളയച്ചന്‍ കുറിച്ചിരിക്കുന്നു. ശ്യാം സാറിന്‍റെ പാടവവും പരിചയസമ്പത്തും കൂട്ടിയിണക്കി  ഈ സുവിശേഷസന്ദേശം കര്‍ണ്ണാടകസംഗീതശൈലിയില്‍  ആവിഷ്ക്കരിച്ചിരിക്കുന്നു. ലോകസമാധാനത്തിനായി യേശു പകര്‍ന്നുതന്ന അഷ്ടഭാഗ്യങ്ങള്‍ യേശുദാസ്   വിശ്വശാന്തി സന്ദേശമായി അവതരിപ്പിക്കുന്നു.

മഹാത്മാഗാന്ധിയുടെ സമാധി ദിനത്തില്‍ (ജനുവരി 30) ലോക സമാധാനത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം. അഹിംസയാണ് സമാധാനത്തിന്‍റെ രാഷ്ട്രീയശൈലി” എന്നു പ്രബോധിപ്പിക്കുന്നതാണ് 2017-Ɔമാണ്ടില്‍ പാപ്പാ ഫ്രാന്‍സിസ് നല്കുന്ന  വിശ്വശാന്തിദിന സന്ദേശം. 

“ഗിരിപ്രഭാഷണത്തിലൂടെ സമാധാന സ്ഥാപനത്തിനുള്ള മാര്‍ഗ്ഗരേഖ യേശു ലോകത്തിനു നല്‍കുന്നുണ്ട്. അതാണ് അഷ്ടഭാഗ്യങ്ങള്‍! അനുഗ്രഹീതനും നന്മസമ്പൂര്‍ണ്ണനും വിശ്വാസയോഗ്യനുമായ ഒരു വ്യക്തിയുടെ ചിത്രമാണ് സുവിശേഷത്തിലെ‍ അഷ്ടഭാഗ്യങ്ങളിലൂടെ ക്രിസ്തു മുന്നോട്ടുവയ്ക്കുന്നത്. ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍, സ്വര്‍ഗ്ഗരാജ്യം അവരുടേതാണ്. വിലപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ആശ്വസിപ്പിക്കപ്പെടും. ശാന്തശീലര്‍ ഭാഗ്യവാന്മാര്‍, അവര്‍ ഭൂമി കൈവശമാക്കും, നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യന്നവര്‍ ഭാഗ്യവാന്മാര്‍, അവര്‍ക്കു സംതൃപ്തി ലഭിക്കും” (മത്തായി 5, 3-10). മതനേതൃത്വങ്ങള്‍ക്കും, അന്താരാഷ്ട്ര സംഘടനകളുടെ നേതാക്കള്‍ക്കും വ്യാവസായിക-മാധ്യമ സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവര്‍ക്കും, തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ യഥാക്രമം നിര്‍വ്വഹിക്കുന്നതിന് ക്രിസ്തു നല്കുന്ന സുവിശേഷത്തിലെ അഷ്ടഭാഗ്യങ്ങള്‍ ശരിയായ കര്‍മ്മപദ്ധതിയാണ്. ജനതകളെയും സമൂഹങ്ങളെയും സ്ഥാപനങ്ങളെയും സമാധാന സ്ഥാപകരാക്കാനുള്ള വെല്ലുവിളിയാണ് അഷ്ടഭാഗ്യങ്ങള്‍.”

This is an extract from the peace message of Pope Francis. For the peace message of Pope Francis in full Malayalam version use the link below :

http://ml.radiovaticana.va/storico/2017/01/02/ml_message_of_peace/1283227

For the full message in English, visit the site of Pope Francis :

http://w2.vatican.va/content/francesco/en/messages/peace/documents/papa-francesco_20161208

നന്ദിയോടെ.... ഫാദര്‍ വില്യം നെല്ലിക്കല്‍








All the contents on this site are copyrighted ©.