2017-01-21 20:02:00

ഡോമിനിക്കന്‍ സഭയുടെ 800-Ɔ൦വാര്‍ഷികം Twitter@pontifex


വിശുദ്ധ ഡോമിനിക്കിനോടൊപ്പം “രക്ഷകനെ ധ്യാനിച്ചുകൊണ്ട് നമുക്കു സന്തോഷത്തോടെ മുന്നേറാം‌!”

With St Dominic “we go forward with joy, thinking of our Saviour”.

ഡോമിനിക്കന്‍ സഭയുടെ 800-Ɔ൦ വാര്‍ഷികാചരണത്തിന്‍റെ സമാപന ദിവ്യബലിയര്‍പ്പണത്തിന് പുറപ്പെടും മുന്‍പ് പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശമാണിത്. ഒന്‍പത് വിവിധ ഭാഷകളില്‍ സന്ദേശം പങ്കുവച്ചു.

13-Ɔ൦ നൂറ്റാണ്ടില്‍ വിശുദ്ധ ഡോമിനിക്ക് സ്ഥാപിച്ച വചനപ്രഭാഷകരായ സന്ന്യാസിമാരും, സന്ന്യാസിനികളും സഹോദരങ്ങളും, അല്‍മായരും ഉള്‍പ്പെടുന്ന കുടുംബമാണ് (Order of Preaches of St. Dominic- OP)  സ്ഥാപനത്തിന്‍റെ 800-Ɔ൦ വാര്‍ഷികം ആചരിക്കുന്നത്. ജൂബിലിക്ക് സമാപനം കുറിച്ചുകൊണ്ട് ജനുവരി 21-Ɔ൦ തിയതി ശനിയാഴ്ച പ്രാദേശികസമയം വൈകുന്നേരം 4 മണിക്ക് 500-ല്‍ അധികം ഡോമിനിക്കന്‍ സഭാംഗങ്ങള്‍ക്കൊപ്പം പാപ്പാ ഫ്രാന്‍സിസ് റോമിലെ ലാറ്ററന്‍ ബസിലിക്കയില്‍ കൃതഞ്ജതാ ദിവ്യബലിയര്‍പ്പിച്ചു. 








All the contents on this site are copyrighted ©.