2017-01-16 13:40:00

വ്യക്തിയുടെ അനന്യതയും സമാധാനവും - പാപ്പായുടെ ട്വീറ്റ്


വ്യക്തിയുടെ അനന്യത ആദരിക്കപ്പെടേണ്ടത് സമാധനത്തിന് അനിവാര്യ വ്യവസ്ഥയായി പാപ്പാ ചൂണ്ടിക്കാട്ടുന്നു.

വിവിധ ഭാഷകളിലായി മൂന്നു കോടിയിലേറെവരുന്ന തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി തിങ്കളാഴ്ച (16/01/17) കുറിച്ച സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ സമാധാനവും വ്യക്തിയുടെ അനന്യതയും തമ്മിലുള്ള അഭേദ്യബന്ധം അടിവരിയിട്ടു കാട്ടിയിരിക്കുന്നത്.

പാപ്പായുടെ പുതിയ ട്വിറ്റര്‍ സന്ദേശത്തിന്‍റെ പൂര്‍ണ്ണ രൂപം ഇപ്രകാരമാണ്: “ഒരു വ്യക്തി മത്രമാണെങ്കില്‍പോലും, അവന്‍റെയൊ, അവളുടെയൊ അനന്യത ധ്വംസിക്കപ്പെടുന്ന പക്ഷം യഥാര്‍ത്ഥ സമാധാനം ഒരിക്കലും സംജാതമാകില്ല”

പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്. 








All the contents on this site are copyrighted ©.