2017-01-10 15:58:00

2017-ലെ സഭൈക്യവാരാചരണത്തിനു സഹായകമായ രേഖ പ്രസിദ്ധീകരിച്ചു


2017-ലെ സഭൈക്യവാരത്തിലേയ്ക്കുപയുക്തമായ പ്രാര്‍ഥനയ്ക്കും വിചിന്തനത്തിനും സഹായകമായ ടെക്സ്റ്റ് സഭൈക്യത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിദ്ധീകരിച്ചു. വിവിധ ക്രൈസ്തവസഭകള്‍ക്കുവേണ്ടിയുള്ള ആഗോള സഭാ കൗണ്‍സിലിനോടു ചേര്‍ന്നുള്ള സംയുക്ത സംരംഭമായാണ് ഈ പാഠം തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുള്ളത്.  സാധാരണയായി ജനുവരി 18 മുതല്‍ 25 വരെ ദിവസങ്ങളിലാണ് സഭൈക്യവാരമായി ആചരിക്കുന്നതെങ്കിലും മറ്റു ദിവസങ്ങള്‍ സ്വീകരിച്ചിട്ടുള്ള സഭകളെക്കൂടി പരിഗണിച്ചുകൊണ്ട്, 2017-ലെ ഏതു സഭൈക്യവാരത്തിലെയും ആചരണത്തിനുപയുക്തമായുള്ള പ്രാര്‍ഥനയും വിചിന്തനവുമാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.  സമയമെന്നപോലെതന്നെ, സ്ഥലവും കണക്കിലെടുത്തുകൊണ്ട് ക്രമീകരിച്ചിട്ടുള്ള ഈ ടെക്സ്റ്റിന്‍റെ പ്രാദേശിക അനുരൂപണങ്ങള്‍ അതാതു പ്രദേശത്തെ ബിഷപ്സ് കോണ്‍ഫറന്‍സില്‍ നിന്നു ലഭിക്കുന്നതാണ്. 

ഇംഗ്ലീഷിലുള്ള ഇതിന്‍റെ പതിപ്പ് താഴെപ്പറയുന്ന ലിങ്കില്‍ ലഭിക്കുന്നതാണ്:

http://www.vatican.va/roman_curia/pontifical_councils/chrstuni/weeks-prayer-doc/rc_pc_chrstuni_doc_20160531_week-prayer-2017_en.html

 








All the contents on this site are copyrighted ©.