സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

ലോകവാര്‍ത്തകള്‍ \ ഏഷ്യ

ക്രിസ്തുമസ്സിനെ ചൊല്ലി നേപ്പാളിലുണ്ടായ കലഹം

കാഠ്മണ്ഡുവിലെ ബൗദ്ധനാഥ് സ്തുപത്തിനുംമേലെ... - AFP

28/12/2016 17:10

ക്രിസ്തുമസ്സിനെ ചൊല്ലി നേപ്പാളിലുണ്ടായ കലഹം അവസാനിച്ചു.

ഇന്ത്യയുടെ അയല്‍രാജ്യമായ നേപ്പാളില്‍ ഡിസംബര്‍ 25-ന്‍റെ ക്രിസ്തുമസ്സ് അവധി കലണ്ടറില്‍നിന്നും സര്‍ക്കാര്‍ നീക്കംചെയ്തതിനെ ചൊല്ലിയാണ് രാജ്യത്ത് പലയിടങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു.

സ്വന്തമായി ഒരു പാര്‍ട്ടി സംവിധാനമോ പിന്‍ബലമോ ഇല്ലാത്ത ന്യൂനപക്ഷമായ ക്രൈസ്തവരുടെ അഭ്യര്‍ത്ഥനയ്ക്ക് രാജ്യത്തെ ഇതര പാര്‍ട്ടികളും മതസംഘടനകളും കൈകോര്‍ത്തു നടത്തിയ പ്രധിഷേധം കൈക്കൊണ്ടാണ് ഇപ്പോഴത്തെ പുഷ്പ ദഹാല്‍ ഭരണകൂടം ക്രിസ്തുമസ്നാളില്‍ത്തന്നെ അനുരഞ്ജനത്തിന് തയ്യാറായത്. തലസ്ഥാന നഗരമായ കാഠ്മണ്ഡുവില്‍ നടന്ന ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പുഷ്പ് കമല്‍ ദഹാലും, പ്രഡിസന്‍റ് ബിന്ദ്യ ദേവി ബന്താരിയും അനുരഞ്ജനത്തിന്‍റെ പ്രതീകമായി പങ്കെടുത്തതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു.

2015-ല്‍ ഹിമാലയന്‍ രാജ്യമായ നേപ്പാളിലെ സര്‍ക്കാര്‍ മതനിരപേക്ഷത പ്രഖ്യാപിച്ചതിന്‍റെ ഭാഗമായിട്ടാണ് ജനസംഖ്യയുടെ 0.4 ശതമാനം മാത്രമുള്ള ക്രൈസ്തവര്‍ അവഗണിക്കപ്പെട്ടത്. എന്നാല്‍ 80 ശതമാനത്തിലേറെ ഹിന്ദുക്കളും, 10 ശതമാനത്തിലേറെ ബുദ്ധമതക്കാരും 4 ശതമാനത്തോളം മുസ്ലിംങ്ങളും നേപ്പാളിലുണ്ട്. അവരെല്ലാം തങ്ങളുടെ ഉത്സവങ്ങള്‍ അവധിയായി ആഘോഷിക്കുന്നുമുണ്ട്. ക്രൈസ്തവരോടു സര്‍ക്കാര്‍ കാണിച്ച അവഗണനയായിരുന്നു ക്രിസ്തുമസ്സ് അവധി കലണ്ടറില്‍നിന്നും എടുത്തുമാറ്റിയതെന്ന് ഇതര സമൂഹങ്ങളും കുറ്റപ്പെടുത്തിയതിനെ തുടര്‍ന്നാണ് ക്രിസ്തുമസ്സില്‍നാളി‍ത്തനെ സര്‍ക്കാര്‍ നയങ്ങളില്‍ മാറ്റങ്ങളുണ്ടാക്കിയതെന്ന് സമൂഹ്യവിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. 


(William Nellikkal)

28/12/2016 17:10