2016-12-27 16:26:00

ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനത്തിനായി നിരന്തരശ്രമം: ബിഷപ്പ് പോള്‍ ഹിന്‍ഡര്‍


ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനത്തിനായി നിരന്തരമായ പരിശ്രമം നടത്തുന്നുവെന്ന് ദക്ഷിണ അറേബ്യയിലെ അപ്പസ്തോലിക് വികാരിയാത്ത്, ഡിസംബര്‍ 27 ചൊവ്വാഴ്ച ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.

എന്നാല്‍ വീഡിയോ ദൃശ്യത്തെക്കുറിച്ച് ഈ പ്രസ്താവനയില്‍ ഇപ്രകാരമാണുള്ളത്.  വീഡിയോ ദൃ ശ്യത്തിലെ വ്യക്തിക്ക് ഫാ. ടോമിന്‍റെ സാമ്യമുണ്ട്.  എങ്കിലും ഇതിന്‍റെ ഉറവിടമോ, ഈ ദൃശ്യം പു റത്തുവിട്ട തീയതിയോ സൂചിപ്പിച്ചിട്ടില്ല.  എങ്കിലും ഫാ. ടോം ജീവിച്ചിരിക്കുന്നുവെന്നുള്ള സൂചന ശക്തമാണ്.  അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയ മാര്‍ച്ച് നാലിനുശേഷം, സാധ്യമായ രീതിയില്‍ അന്താരാഷ്ട്രപരവും നയതന്ത്രപരവുമായ വഴികളിലൂടെയെല്ലാം അദ്ദേഹത്തിന്‍റെ മോചനത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്ന് ദക്ഷിണ അറേബ്യയിലെ അപ്പസ്തോലിക് വികാരി ബിഷപ്പ് പോള്‍ ഹിന്‍ഡര്‍ അറിയിച്ചു.

തന്‍റെ വികാരിയാത്തിലുള്ള എല്ലാ ദേവാലയങ്ങളിലും ഫാ. ടോമിനുവേണ്ടി പ്രാര്‍ഥിക്കുന്നതിന് ബിഷപ്പ് നിരന്തരമായി അഭ്യര്‍ഥിക്കുന്നു.  അബുദാബിയിലെ കത്തീഡ്രലില്‍ ക്രിസ്മസിനര്‍പ്പിച്ച പാതിരാക്കുര്‍ബാനമധ്യേ അതില്‍ പങ്കെടുത്ത പതിനായിരക്കണക്കിനു വിശ്വാസികളോടൊത്ത് ബിഷപ്പ് പോള്‍ ഹിന്‍ഡര്‍, ഫാ. ടോമിന്‍റെ മോചനത്തിനായി മൗനപ്രാര്‍ഥന നടത്തിയിരുന്നു.








All the contents on this site are copyrighted ©.