സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

വത്തിക്കാന്‍ \ പരിപാടികള്‍

വത്തിക്കാനിലെ ദിവ്യബലിയില്‍ ഒരു മലയാളപ്രാര്‍ത്ഥന

ക്രിസ്തുമസ്സ് ജാഗര ദിവ്യപൂജ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ - OSS_ROM

23/12/2016 18:57

പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തിലുള്ള ക്രിസ്തുമസ് ജാഗരദിവ്യപൂജയില്‍ ഇക്കുറി മലയാളത്തിലും ഒരു പ്രാര്‍ത്ഥനയുണ്ട്!

വത്തിക്കാന്‍റെ ആരാധക്രമകാര്യാലയം ക്രിസ്തുമസ് ജാഗരാര്‍പ്പണത്തിന്‍റെ പുസ്തകം ഡിസംബര്‍  23-Ɔ൦ തിയതി വെള്ളിയാഴ്ച പ്രസിദ്ധപ്പെടുത്തി. ക്രിസ്തുമസ്സിന്‍റെ തിരുകര്‍മ്മഗീതികള്‍ പ്രാര്‍ത്ഥനകള്‍ എന്നിവയില്‍ വിശ്വാസികള്‍ സജീവമായ പങ്കുചേരാന്‍ സഹായകമാകുന്ന വിധത്തിലാണ് ആരാധനക്രമ പുസ്തകം വത്തിക്കാന്‍ ലഭ്യമാക്കുന്നത്.

പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ക്രിസ്തുമസ് ദിവ്യബലിയില്‍ ചൈനീസ്, ഇംഗ്ലിഷ് അറബി, മലയാളം, റഷ്യന്‍ എന്നീ ക്രമത്തില്‍ നടക്കാന്‍പോകുന്ന വിശ്വാസികളുടെ 5 പ്രാര്‍ത്ഥനകളില്‍ 4-Ɔമത്തെ പ്രാര്‍ത്ഥനയായിരിക്കും മലയാളത്തില്‍.  റോമില്‍ ജീവിക്കുന്ന മലയാളി കുടുംബത്തിലെ രണ്ടുകുട്ടികളുടെ അമ്മ, ജോളി അഗസ്റ്റിന്‍ ലോകത്തുള്ള കുട്ടികള്‍ക്കുവേണ്ടി, വിശിഷ്യാ പാവങ്ങളും പരിത്യക്തരുമായവര്‍ക്കുവേണ്ടി മലയാളത്തില്‍ പ്രാര്‍ത്ഥിക്കും. മറുപടി ലത്തീന്‍ ഭാഷയില്‍ ഗായകസംഘത്തോടു ചേര്‍ന്ന് വിശ്വാസികള്‍ ഏറ്റുപാടും (Te rogamus, audi nos).

സഭയുടെ ആഗോളസ്വഭാവം പ്രകടമാക്കുന്നതോടൊപ്പം, കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും പീഡിതരുമായ കുട്ടികളോട് സഭ പ്രകടമാക്കുന്ന ആര്‍ദ്രമായ അജപാലനസ്നേഹത്തിന്‍റെ പ്രതീകമാണ് കുട്ടികള്‍ക്കുവേണ്ടിയുള്ള ഒരമ്മയുടെ പ്രാര്‍ത്ഥന.

ഡിസംബര്‍ 24-Ɔ൦ തിയതി ശനിയാഴ്ച പ്രാദേശിക സമയം രാത്രി 9.30-ന്, ഇന്ത്യയിലെ സമയം  ഞായറാഴ്ച വെളിപ്പിന് 2 മണിക്കാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തിലുള്ള ക്രിസ്തുമസ് ജാഗരദിവ്യപൂജ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിക്കപ്പെടുന്നത്. തിരുക്കര്‍മ്മങ്ങളുടെ തത്സമയ സംപ്രേക്ഷപണം ലോകത്ത് എവിടെയും www.youtube.vatican.va  എന്ന ലിങ്കില്‍... ഇംഗ്ലിഷ്, ഇറ്റാലിയന്‍, ഫ്രഞ്ച്, ജര്‍മ്മന്‍, പോര്‍ച്ചുഗീസ്, സ്പാനിഷ് എന്നീ ഭാഷകളിലുള്ള (Commentary) വിവരണത്തോടെ ലഭ്യമായിരിക്കും.


(William Nellikkal)

23/12/2016 18:57