സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ഏഷ്യ

ആര്‍ച്ചുബിഷപ്പ് ജോസഫ് കളത്തില്‍പറമ്പില്‍ വരാപ്പുഴയുടെ ആറാമത്തെ തദ്ദേശീയ മെത്രാപ്പോലീത്ത

ആര്‍ച്ചുബിഷപ്പ് കളത്തിപ്പറമ്പില്‍ - RV

19/12/2016 10:59

വത്തിക്കാനില്‍ പ്രവാസികാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറിയായി സേവനംചെയ്തിരുന്ന ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിനെ കേരളത്തില്‍ വരാപ്പുഴ ആതിരൂപതയുടെ മെത്രാപ്പോലീത്തയായി ഒക്ടോബര്‍ 30-Ɔ൦ തിയതി പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ചിരുന്നു.

ഡിസംബര്‍ 18-Ɔ൦ തിയതി ഞായറാഴ്ച, ഉച്ചതിരിഞ്ഞ് 4 മണിക്ക് കൊച്ചിയിലെ വല്ലാര്‍പാടം തീര്‍ത്ഥാടനകേന്ദ്രത്തിന്‍റെ ഉമ്മറത്തെ താല്ക്കാലിക വേദിയില്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തിക്കൊണ്ട് വരാപ്പുഴയുടം മുന്‍മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് കല്ലറയക്കലിന്‍റെ കാര്‍മ്മികത്വത്തിലുള്ള ഹ്രസ്വമായ ചടങ്ങില്‍ ബിഷപ്പ് ജോസഫ് കളത്തിലപ്പറമ്പിലിനെ മെത്രാപ്പോലീത്ത പദത്തിലേയ്ക്ക് ഉയര്‍ത്തി. തര്‍ന്ന് ആര്‍ച്ചുബിഷപ്പ് കളത്തിപ്പറമ്പിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി ആര്‍പ്പിക്കപ്പെട്ടു. ആയിരിങ്ങള്‍ ഭക്തിയോടെ പങ്കെടുത്തു. 

19/12/2016 10:59