2016-12-17 16:06:00

ഒരു ‘അടിപൊളി’ ക്രിസ്മസ്ഗാനം! തദേവൂസച്ചന്‍-വയലിന്‍ ജേക്കബ് സൃഷ്ടി


പരിചയമുള്ള ഗാനം! തദേവൂസച്ചന്‍റെ എല്ലാഗാനങ്ങളും അങ്ങിനെയാണല്ലോ!!

ലളിതസുന്ദരവും ജീവല്‍ബന്ധിയുമായ വരികള്‍! താളക്കൊഴുപ്പേകാനും അപൂര്‍വ്വസംഗീത ലയങ്ങള്‍ സൃഷ്ടിക്കാനും കഴിവുണ്ടായിരുന്ന വയലിന്‍ ജേക്കബ് അച്ചന്‍റെ വരികള്‍ക്ക് ഓജസ്സേകി. സ്വര്‍ഗ്ഗീയ സംഗീതത്തിന്‍റെ അനശ്വരതയിലേയ്ക്കു പറന്നുപോയ ജോക്കബിനെ  പ്രാര്‍ത്ഥനയോടെ അനുസ്മരിക്കുന്നു.

‘ക്ലാസിക് ഓഡിയോസി’ന്‍റെ (Classic Audios)  “അമൃതം” എന്ന ഗാനശേഖരത്തില്‍നിന്നും എടുത്തതാണിത്. കെസ്റ്ററും ഭാവനയും ചേര്‍ന്ന് ‘അസലായി’ പാടിയിരിക്കുന്നു. നിര്‍മ്മാതാവ് ബാബു കുരുവിളയ്ക്ക് നന്ദി.

എല്ലാവര്‍ക്കും പ്രാര്‍ത്ഥനയോടെ ക്രിസ്തുമസ് നേരുന്നു!

 








All the contents on this site are copyrighted ©.