2016-12-08 15:46:00

സഹഗമനം വഴിതെറ്റിയവരെ സുവിശേഷാദര്‍ശത്തിലേക്കു കൂട്ടിക്കൊണ്ടുവരാന്‍


 AMORIS LAETITIA – EPISODE 19

 സ്നേഹത്തിന്‍റെ സന്തോഷം എന്ന രേഖയുടെ എട്ടാമധ്യായമാണ് നാം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. വിവാഹോടമ്പടിയുടെ ഏതു ലംഘനവും ദൈവേഷ്ടത്തിനു വിരുദ്ധമാണെന്നു സഭ അറിയുന്നുവെങ്കിലും തന്‍റെ മക്കളുടെ അനേകം ദുര്‍ബലതയെക്കുറിച്ചുള്ള ബോധ്യത്താല്‍ സഭ തന്‍റെ അജപാലകര്‍ കൂടുതല്‍ കരുണയോടെ അവരോടു സഹഗമിക്കണമെന്നാഗ്രഹിക്കുന്നു. ഈ സഹഗമനത്തിലൂ‌ടെ അവരുടെ സാഹചര്യങ്ങള്‍ വിവേചിക്കുകയും അവ അവരുടെ തെറ്റുകളെ മയപ്പെടുത്തുന്നുണ്ടോയെന്നു മനസ്സിലാക്കുകയും ചെയ്യുക അത്യാവശ്യമാണെന്നു പറഞ്ഞശേഷം ഈ കാരുണ്യം കാണിക്കേണ്ടതിന്‍റെ യുക്തി എന്തെന്നുകൂടി ഈ അധ്യായത്തിന്‍റെ അവസാനഭാഗത്ത് വിശദമാക്കുന്നു. അതായത് 307 മുതല്‍ 312 വരെയുള്ള ആറു ഖണ്ഡികകളില്‍.

കാരുണ്യത്തിന്‍റെ യുക്തിയെക്കുറിച്ചു പറയുന്ന ഈ ഭാഗത്ത് കഴിഞ്ഞ ഭാഗത്തിന്‍റെ ആരംഭത്തിലെന്ന പോലെ സുവിശേഷം നമ്മോട് ആവശ്യപ്പെടുന്നതു രാജിയാക്കരുതെന്നുള്ള കാര്യം പ്രത്യേകമായി ഊന്നിപ്പറയുന്നുണ്ട്. വിവാഹത്തെ അതിന്‍റെ പൂര്ണമായ ആദര്‍ശത്തോടെ, ദൈവത്തിന്‍റെ പദ്ധതിയെ അതിന്‍റെ പൂര്‍ണമായ മഹത്വത്തില്‍ നിര്‍ദേശിക്കുന്നതില്‍നിന്നു സഭ ഒരു വിധത്തിലും ഒഴിവാകരുത്. പല സാഹചര്യങ്ങളും വിശദീകരിക്കുമ്പോള്‍ പാപ്പാ ഇക്കാര്യം ആവര്‍ത്തിക്കുന്നുണ്ട്. കാരുണ്യത്തോ ടെ സഹഗമിക്കണമെന്നു പറയുമ്പോള് പാപ്പാ പലവിധത്തില്‍ ഇക്കാര്യം തന്നെ ആവര്‍ത്തിക്കുന്നതു കാണാം. 

അസാധാരണസാഹചര്യങ്ങളെ നേരിടുന്നതില്‍ ധാരണ കാണിക്കുകയെന്നതിന് കൂടുതല്‍ പൂര്‍ണമായ ആദര്‍ശത്തിന്‍റെ പ്രകാശം കുറയ്ക്കുകയെന്ന് അര്‍ഥമില്ല.  മനുഷ്യന് യേശു നല്കുന്നതില്‍ നിന്നു കുറ ഞ്ഞ ഒന്നു നിര്‍ദേശിക്കുകയെന്നും അര്‍ഥമില്ല.

മറ്റൊരിടത്തു പറയുന്നു, സുവിശേഷപരമായ ആദര്‍ശത്തില്‍നിന്നു മാറിപ്പോകാതെ തന്നെ വ്യക്തിപ രമായ വളര്‍ച്ചയുടെ ക്രമാനുഗതമായ ഘട്ടങ്ങളെ കാരുണ്യത്തോടും ക്ഷമാശീലത്തോടും കൂടി സഹഗ മിക്കുകയെന്ന ആവശ്യമാണത്.

സഭയുടെ അജപാലകന്മാര്‍ സുവിശേഷത്തിന്‍റെ സമ്പൂര്‍ണമായ ആദര്‍ശവും സഭയുടെ പ്രബോധന വും വിശ്വാസികള്‍ക്കു നിര്‍ദേശിച്ചുകൊടുക്കണം. ഇതൊക്കെ പറയുമ്പോള്‍, നാം നേരത്തെ കണ്ടതു പോലെ, സഭയ്ക്ക് ഇരട്ട മാനദണ്ഡമുണ്ടെന്നു ചിലപ്പോള്‍ വ്യക്തികള്‍ക്ക്, അതായത്, ക്രമവിരുദ്ധ മായ പ്രവൃത്തികളിലേര്‍പ്പെട്ടവര്‍ക്കും മറ്റു വിശ്വാസികള്‍ക്കും തോന്നിയേക്കാം. അതുപോലെ തന്നെ, സുവിശേഷം ആവശ്യപ്പെടുന്നവയില്‍നിന്ന് ഒഴികഴിവു നേടുക എളുപ്പമാണെന്നും അവര്‍ക്കു തോന്നാ നിടയാകരുത്. 

അങ്ങനെ സുവിശേഷത്തിന്‍റെ ആദര്‍ശം നിര്‍ദേശിച്ചുകൊണ്ടുതന്നെ ദൈവത്തിന്‍റെ കരുണയുടെ ഉപകര ണങ്ങളാകുകയാണ് അജപാലകര്‍ ചെയ്യേണ്ടതെന്നാണ് ഇവിടെ ഫ്രാന്‍സീസ്പാപ്പാ ഉപദേശിക്കുന്നത്.  അതിനു പിന്നിലുള്ള യുക്തി പാപ്പാ വിശദീകരിക്കുന്നു.

മാമോദീസ സ്വീകരിച്ച ആളുകള്‍ ഒരു വസ്തുത മനസ്സിലാക്കാന്‍ പ്രോത്സാഹിപ്പിക്കപ്പെടണം.  അതാ യത്, വിവാഹകൂദാശയ്ക്ക് അവരുടെ സ്നേഹപദ്ധതികളെ സമ്പന്നമാക്കാന്‍ കഴിയും. കൂദാശയിലു ള്ള ക്രിസ്തുവിന്‍റെ കൃപയാലും സഭയുടെ ജീവിതത്തില്‍ പൂര്‍ണമായി പങ്കുചേരാനുള്ള സാധ്യത യാലും അവര്‍ താങ്ങിനിര്‍ത്തപ്പെടും എന്ന സിനഡുപിതാക്കന്മാരുടെ വീക്ഷണം പാപ്പാ ഇവിടെ കൊണ്ടുവരുന്നു.  അതുകൊണ്ട് സുവിശേഷത്തിന്‍റെ ആദര്‍ശം നിഷേധിക്കുന്നതിലുള്ള മന്ദോഷ്ണ ഭാവം, ഏതെങ്കിലും തരത്തിലുള്ള ആപേക്ഷികതാവാദമെന്നോ അല്ലെങ്കില്‍ അയോഗ്യമായ അകല്‍ച്ച യെന്നോ സുവിശേഷത്തോടുള്ള വിശ്വസ്തതയുടെ അഭാവമെന്നോ കരുതാവുന്നതാണ്. യുവജനങ്ങളോ ടുള്ള സ്നേഹത്തിന്‍റെ അഭാവത്തെ സൂചിപ്പിക്കുന്നതുമാണ് ഇതെന്നു പറയാം..

എന്നാല്‍ അവരുടെ വീഴ്ചകളെ വളര്‍ച്ചയുടെ പടികളെന്നു തിരിച്ചറിഞ്ഞുകൊണ്ടുതന്നെ അവരോ ടൊത്തു സഹഗമിക്കേണ്ടതെന്നു പറയുന്ന പാപ്പാ, ഈ സഹഗമനം സുവിശേഷാദര്‍ശത്തില്‍ നിന്നു മാറിപ്പോകുന്നതിനല്ല ഈ ആദര്‍ശത്തോട് അവരെ കൂട്ടിച്ചേര്‍ക്കുന്നതിനാണ് എന്നു പ്രത്യേകം ഓര്‍മിപ്പിക്കുന്നുണ്ട്.  കര്‍ത്താവിന്‍റെ കാരുണ്യത്തിനു സ്ഥാനം നല്കിക്കൊണ്ട് അങ്ങനെ ചെയ്യണം. അങ്ങന ചെയ്യുമ്പോള്‍ നമുക്കും ആശയക്കുഴപ്പങ്ങളുണ്ടായേക്കാം. അതുകൊണ്ടാണല്ലോ പാപ്പാ ഇങ്ങ നെ കൂട്ടിച്ചേര്‍ക്കുന്നത്, ആശയക്കുഴപ്പത്തിന് അവസരം നല്കാത്ത കൂടുതല്‍ കര്‍ക്കശമായ അജപാ ലനശുശ്രൂഷയെ കൂടുതല്‍ ഇഷ്ടപ്പെടുന്നവരെ ഞാന്‍ മനസ്സിലാക്കുന്നു. എന്നാല്‍, പരിശുദ്ധാത്മാവ് മാനുഷിക ദൗര്‍ബല്യങ്ങളുടെ മധ്യേ വിതയ്ക്കുന്ന നന്മയെ ശ്രദ്ധിക്കുന്ന ഒരു സഭയാണ് യേശു ആവശ്യപ്പെടുന്നതെന്നു ഞാന്‍ വിചാരിക്കുന്നു. സുവിശേഷത്തിന്റെ സന്തോഷം എന്ന തന്‍റെതന്നെ രേഖയില്‍ നിന്നുദ്ധരിച്ചുകൊണ്ട് പാപ്പാ അതിങ്ങനെ വിശദീകരിക്കുന്നുമുണ്ട്:

തനിക്കു സാധിക്കുന്ന നന്മ എപ്പോഴും ചെയ്യുന്ന അമ്മയാണു സഭ. നന്മചെയ്യുന്ന പ്രക്രിയയില്‍ തെരു വിലെ ചെളിപുരണ്ട് തന്‍റെ പാദരക്ഷകള്‍ അഴുക്കുള്ളതാകുമെങ്കിലും അങ്ങനെ ചെയ്യുന്ന അമ്മ തന്നെ (നം 45). മാനുഷികദൗര്‍ബല്യങ്ങളുടെ നീര്‍ച്ചുഴിയില്‍നിന്ന് അവരെ കരകയറുന്നതില്‍നിന്ന് അ വരെ തടയുന്ന വേലിക്കെട്ടുകളുടെ അന്വേഷണം നിര്‍ത്തണമെന്നും അതിനുപകരം അവരുടെ ജീവിത ങ്ങളാകുന്ന യാഥാര്‍ഥ്യങ്ങളിലേക്കു പ്രവേശിക്കണമെന്നും കാരുണ്യത്തിന്‍റെ ശക്തി അവര്‍ അറിയണമെന്നുമാണ് യേശു ആഗ്രഹിക്കുന്നത്. അതുകൊണ്ട് സഭയുടെ അജപാലകന്മാര്‍ സുവിശേഷത്തിന്‍റെ സ മ്പൂര്‍ണമായ ആദര്‍ശവും സഭയുടെ പ്രബോധനവും വിശ്വാസികള്‍ക്കു നിര്‍ദേശിച്ചുകൊടുക്കണം. പ്ര കോപിപ്പിക്കുന്ന, അല്ലെങ്കില്‍ കഠിനമായതോ ധൃതിപിടിച്ചുള്ളതോ ആയ വിധിനിര്‍ണയങ്ങള്‍ കൂടാതെ ദുര്‍ബലരോട് സഹതാപത്തോടെ പെരുമാറാന്‍ അവരെ പഠിപ്പിക്കുകയും വേണം. വിധിക്കുകയോ ശപിക്കുകയോ ചെയ്യരുതെന്ന യേശുവചനം തന്നെയാണ് (മത്താ 7,1) ഇങ്ങനെ ചെയ്യരുതെന്നുപദേശിക്കുവാന്‍ പാപ്പായെ പ്രേരിപ്പിക്കുന്നത്.

ഇങ്ങനെയുള്ള വിചിന്തനങ്ങള്‍ കാരുണ്യത്തിനു സമര്‍പ്പിക്കപ്പെട്ട ഒരു വിശുദ്ധ വര്‍ഷത്തിലായിരിക്കു ന്നത് ഒരു ദൈവപരിപാലനതന്നെയായി പാപ്പാ കണക്കാക്കുന്നു. കാരുണ്യത്തിന്‍റെ മുഖം എന്ന രേഖ യില്‍ താന്‍തന്നെ പറഞ്ഞിരിക്കുന്ന കാര്യം ഫ്രാന്‍സീസ് പാപ്പാ ഉദ്ധരിക്കുന്നു. ദൈവകാരുണ്യം, അത് സുവിശേഷത്തിന്‍റെ ഹൃദയസ്പന്ദനമാണ്. കുടുംബങ്ങളെ ബാധിക്കുന്ന വിവിധ സാഹചര്യങ്ങളില്‍ ഈ കാരുണ്യം, അഥവാ സുവിശേഷത്തിന്‍റെ ഹൃദയസ്പന്ദനം പ്രഘോഷിക്കുകയാണു സഭ ചെയ്യു ന്നത്. അത് സ്വകീയരീതിയില്‍ ഓരോ വ്യക്തിയുടെയും, അതായത് ഓരോ അജപാലകന്‍റെയും മനസ്സി ലും ഹൃദയത്തിലും തുളച്ചുകയറണം. ഇക്കാര്യം മറ്റൊരുവിധത്തില്‍ പാപ്പാ ഊന്നിപ്പറഞ്ഞിരിക്കു ന്നതു ശ്രദ്ധിക്കുക. ആരെയും ഒഴിവാക്കാതെ ഓരോ വ്യക്തിയിലേക്കും ചെന്നെത്തുന്ന ദൈവപുത്രന്‍റെ പെരുമാറ്റമനുസരിച്ച് ക്രിസ്തുവിന്‍റെ മണവാട്ടിയായ സഭയും പെരുമാറണം.  യേശു തൊണ്ണൂ റ്റൊന്‍പത് ആടുകളുടെ മാത്രം ഇടയനല്ല, നൂറാടുകളുടെ ഇടയനാണ്.  ഇക്കാര്യം തിരിച്ചറിഞ്ഞാല്‍, പാപ്പാ പറയുന്നു, എല്ലാവരിലേക്കും - വിശ്വാസികളിലേക്കും വിദൂരസ്ഥരിലേക്കും ദൈവരാജ്യം നമ്മുടെയിടയില്‍ സന്നിഹിതമായിക്കഴിഞ്ഞു എന്നതിന്‍റെ അടയാളമെന്ന നിലയില്‍ കരുണയുടെ തൈലം എത്തിച്ചേരുകയെന്നത് സാധ്യമായിത്തീരും.

കരുണയെന്നത് ദൈവപിതാവിന്‍റെ പ്രവൃത്തിയാണ് എങ്കില്‍ അത് അവിടുത്തെ മക്കളുടെ പ്രവൃത്തി യുമാകണം.  അവിടുത്തെ യഥാര്‍ഥ മക്കള്‍ ആരാണെന്ന് തിരിച്ചറിയുന്നതിന്‍റെ മാനദണ്ഡവുമാണ്.  കരുണ സഭയുടെ ജീവിതത്തിന്‍റെ അടിസ്ഥാനം തന്നെയാണ്.  അവളുടെ എല്ലാ അജപാലനപ്രവര്‍ത്ത നങ്ങളും കരുണയോടു കൂടിയതായിരിക്കണം.  സുവിശേഷത്തിന്‍റെ ആനന്ദം എന്ന രേഖയില്‍നിന്നു വീണ്ടും പാപ്പാ ഉദ്ധരിക്കുന്നു.  സഭ ഒരു ചുങ്കസ്ഥലമല്ല.  അത് പിതാവിന്‍റെ ഭവനമാണ്.  അവിടെ എല്ലാ വര്‍ക്കും അവരുടെ പ്രശ്നങ്ങളോടുകൂടിത്തന്നെ ഇടമുണ്ട്. അതുകൊണ്ട് അജപാലകര്‍ കൃപാവര സ്വീകരണത്തെ എളുപ്പമുള്ളതാക്കി തീര്‍ക്കുന്നവരാകണം.

സഭയുടെ ധാര്‍മികപ്രബോധനത്തെ വേണ്ടെന്നുവയ്ക്കുന്നതിനല്ല, മറിച്ച് സുവിശേഷത്തിന്‍റെ ഏറ്റവും ഉന്നതമായ കാരുണ്യമെന്ന മൂല്യത്തെ ഊന്നിപ്പറയുന്നതിനാണ് പാപ്പാ ശ്രമിക്കുന്നത്. ദൈവസ്നേഹ ത്തിന്‍റെ പ്രത്യുത്തരം പരസ്നേഹമാണ്.  നമ്മുടെ പരസ്പരസ്നേഹത്തിലൂടെയല്ലാതെ ദൈവസ്നേഹ ത്തിനു പ്രത്യുത്തരം നല്കാനാവില്ല.  നാം ക്ഷമിക്കുന്നതിലൂടെയാണ് ദൈവത്തിന്‍റെ ക്ഷമയ്ക്കു നാം പ്രത്യുത്തരം നല്കേണ്ടത്.  ദൈവത്തിന്‍റെ കരുണയ്ക്കും നാം പ്രത്യുത്തരമേകുന്നത് മറ്റുള്ളവരോടു കരുണ കാണിക്കുന്നതിലൂടെയും.  അതുകൊണ്ട് നമ്മുടെ അജപാലനപ്രവര്‍ത്തനങ്ങളില്‍ ദൈവത്തിന്‍റെ വ്യവസ്ഥാതീതമായ സ്നേഹത്തിനു സ്ഥാനം നല്കണമെന്ന് പാപ്പാ പറയുന്നു. വ്യവസ്ഥകള്‍ വച്ചു കൊണ്ട് കാരുണ്യത്തിന്‍റെ വസ്തുനിഷ്ഠമായ അര്‍ഥവും അതിന്‍റെ യഥാര്‍ഥ പ്രാധാന്യവും നാം ഇല്ലാ താക്കുന്നു.  സുവിശേഷത്തിന്‍റെ ശക്തിയെയാണ് ഇതുവഴി നാം ഇല്ലാതാക്കുക.  കരുണ ഇല്ലാതിരി ക്കുക എന്നത് സുവിശേഷം, നല്ല വാര്‍ത്ത അല്ല.  കാരുണ്യം നീതിയെയും സത്യത്തെയും ഒഴിവാക്കു ന്നില്ല.  എന്നാല്‍ കരുണയാണ് നീതിയുടെ പൂര്‍ണതയും ദൈവികസത്യത്തിന്‍റെ ഏറ്റവും ഉജ്വലമായ പ്രകാശനവും എന്ന് പ്രഥമവും പ്രധാനവുമായി നാം പറയണം.  കരുണാപൂര്‍ണമായ ഈ സ്നേഹ മാകട്ടെ, മനസ്സിലാക്കാനും, ക്ഷമിക്കാനും സഹഗമനം നടത്താനും പ്രത്യാശിക്കാനും സര്‍വോപരി സമഗ്രമായിരിക്കാനും എന്നും സന്നദ്ധമാണ്.  അതാണ് സഭയില്‍ പ്രബലപ്പെടേണ്ട സുസ്ഥിരമനോ ഭാവം. ഇങ്ങനെ സഭയുടെ കരുണ വിവാഹോടമ്പടിയുടെ ലംഘനം നടത്തുന്ന തന്‍റെ മക്കളുടെ ദുരവസ്ഥയെ കണ്ടുമുട്ടുകയാണ്.  അവളുടെ ദയാപൂര്‍ണമായ നോട്ടം തന്‍റെ ദുര്‍ബലരായ മക്കളുടെ ദയനീയാവസ്ഥയിലേക്കെത്തുകയാണ്.  അതുകൊണ്ട് ഇങ്ങനെ ആഹ്വാനം ചെയ്തുകൊണ്ടാണ് പാപ്പാ ഈ അധ്യായം അവസാനിപ്പിക്കുന്നത്.  സംവേദകത്വത്തോടും പ്രശാന്തതയോടും കൂടി അവരെ ശ്രവിക്കാന്‍ ഞാന്‍ സഭയുടെ അജപാലകരെ പ്രോത്സാഹിപ്പിക്കുന്നു. അത് വഴി തെറ്റിപ്പോയവര്‍ കൂടുതല്‍ നല്ലജീവിതം നയിക്കാനും സഭയില്‍ അവര്‍ക്കുള്ള ശരിയായ സ്ഥാനം തിരിച്ചറിയാനും അവരെ സഹായിക്കുന്നതിനാണ്.

നാമെല്ലാവരും പാപികളാണ്.  അതിനാല്‍ ദൈവകരുണയില്‍ നമുക്കഭയം തേടാം.  തെറ്റു ചെയ്യുന്ന നമ്മുടെ സഹോദരരോട് കരുണയുള്ളവരായിരിക്കാം.  ദൈവികകരുണയ്ക്കായി അവരെ സമര്‍പ്പി ക്കുകയും ചെയ്യാം. സ്നേഹത്തിന്‍റെ വഴിയാണ് ദൈവത്തിന്‍റേത്. ഡിസംബര്‍ 8-ന് അമലോത്ഭവത്തിരു നാളാചരിക്കുകയാണു നാം. സ്നേഹത്തിന്‍റെ വഴിയേ നടന്ന് സ്നേഹമായ ദൈവത്തിനു മാതാവായിത്തീര്‍ന്ന പരിശുദ്ധ മറിയത്തിന്‍റെ മാധ്യസ്ഥം നമുക്കു യാചിക്കാം

 








All the contents on this site are copyrighted ©.