സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പ്രത്യേകഇനങ്ങള്‍ \ സഭാദര്‍ശനം

വ്യക്തിയുടെ ക്രമവിരുദ്ധപ്രവൃത്തികളെ മയപ്പെടുത്തുന്ന സാഹചര്യങ്ങള്

ഫ്രാന്സീസ് പാപ്പായുടെ അപ്പസ്തോലികാഹ്വാനം പഠനപരമ്പരയുടെ പതിനെട്ടാംഭാഗം - RV

01/12/2016 14:28

സ്നേഹത്തിന്‍റെ സന്തോഷമെന്ന രേഖയുടെ എട്ടാമധ്യായമാണ് നാം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നത്. വിവാഹോടമ്പടിയുടെ ഏതു ലംഘനവും ദൈവേഷ്ടത്തിനു വിരുദ്ധമാണെന്നു അറിയുന്നുവെന്നു പറഞ്ഞുകൊണ്ടാരംഭിക്കുന്ന ഈ അധ്യായം ദൈവേഷ്ടത്തതിനു വിരുദ്ധമായവ ചെയ്യുന്ന തന്‍റെ മക്കളുടെ അനേകം ദുര്‍ബലതയെക്കുറിച്ച് ബോധ്യമുള്ളവളാണ് സഭയെന്നും അതിനാല് സഭയിലെ അജപാലകര് കൂടുതല്‍ കരുണയോടെ അവരോടു സഹഗമിക്കണമെന്നും അതെപ്രകാരമായിരിക്കണമെന്നും പറയുന്നു. ഇക്കാര്യങ്ങള് നാം ചര്ച്ചചെയ്തുകഴിഞ്ഞു.  തുടര്ന്നുവരുന്ന 301 മുതല്‍ 306 വരെയുള്ള ഖണ്ഡികകള് ഇന്നത്തെ നമ്മുടെ പഠനവിഷയമാക്കാം.

വിശ്വാസികളുടെ ഭാഗത്തുനിന്നുവരുന്ന ചില ക്രമവിരുദ്ധ സാഹചര്യങ്ങള് തിരിച്ചറിയുമ്പോള്, അവരുടെ തെറ്റുകളെ പലപ്പോഴും മയപ്പെടുത്തുന്ന ഘടകങ്ങളുണ്ടാകും.  സഹഗമനത്തില് നടക്കുന്ന ഒരു പ്രധാനകാര്യം  അജപാലനപരമായ തിരിച്ചറിയല് സാധിക്കുക എന്നതാണ്.  അതുകൊണ്ട് ഇന്നത്തെ വിചന്തനഭാഗത്ത് അജപാലനപരമായ തിരിച്ചറിയല് നടത്തുമ്പോള് അവരുടെ സാഹചര്യങ്ങള് അവരുടെ തെറ്റുകളെ മയപ്പെടുത്തുന്നതു കണക്കിലെടുക്കണമെന്ന് അജപാലകരെ പ്രത്യേകം ഉദ്ബോധിപ്പിക്കുന്നുണ്ട്.  അതുപോലെ, ഓരോ നിയമവും പ്രയോഗിക്കപ്പെടേണ്ട തല ങ്ങളില് സൂക്ഷ്മതയും വിവേകവും ഉണ്ടായിരിക്കണം. എന്നാല് സഭാനിയമങ്ങളെക്കുറിച്ചും സുവിശേഷ നീതിയെക്കുറിച്ചും തെറ്റിദ്ധാരണയോ, അവഗണനയോ ഉണ്ടാകാനിടകാതിരിക്കുകയും വേണം.  വ്യക്തികളുടെ രൂപീകരിക്കപ്പെട്ട മനസ്സാക്ഷി അജഗണങ്ങളുടെയായാലും അജപാലകരുടെ യായാലും ഇവിടെ സുപ്രധാനമാണ്. ഇക്കാര്യങ്ങളെക്കുറിച്ചു വിശദമായ ഒരു ചര്ച്ചയാണ് ഈ അഞ്ചു ഖണ്ഡികകള് നമുക്കു നല്കുന്നത്.

ചിലകാര്യങ്ങള് ഇവിടെ ശ്രദ്ധിക്കുക ആവശ്യമാണ്.  സാഹചര്യങ്ങള് മനസ്സിലാക്കുമ്പോള് വ്യക്തി കളോടുള്ള അനുകമ്പയാല് സുവിശേഷം നമ്മോട് ആവശ്യപ്പെടുന്നതൊക്കെ രാജിയാക്കാനുള്ള പ്രേര ണയുണ്ടായേക്കാം. അവിടെ നേരത്തെ കണ്ടതുപോലെ, സഭയ്ക്ക് ഇരട്ട മാനദണ്ഡമുണ്ടെന്നു ചില പ്പോള് വ്യക്തികള്ക്ക്, അതായത്, ക്രമവിരുദ്ധമായ പ്രവൃത്തികളിലേര്പ്പെട്ടവര്ക്കും മറ്റു വിശ്വാസി കള്ക്കും തോന്നിയേക്കാം. അതുപോലെതന്നെ, സുവിശേഷം ആവശ്യപ്പെടുന്നവയില്നിന്ന് ഒഴികഴിവു നേടുക എളുപ്പമാണെന്നും അവര്ക്കു തോന്നിയേക്കാം.  അങ്ങനെയൊക്കെ ആരും ചിന്തിക്കുവാനിട യാകരുതെന്നു ഊന്നിപ്പറഞ്ഞുകൊണ്ടാണ് ഈ ഭാഗം പാപ്പാ ചര്ച്ച ചെയ്തു തുടങ്ങുന്നത്.

     ക്രമവിരുദ്ധമായ അവസ്ഥയില് ജീവിക്കുന്ന എല്ലാവരും മാരകപാപാവസ്ഥയിലാണെന്നും അ വര്ക്ക് വിശുദ്ധീകരണവരപ്രസാദമില്ലയെന്നും വെറുതെ അങ്ങു പറയരുത്.  ചിലപ്പോള് നിയമത്തെ ക്കുറിച്ചുള്ള കേവലമായ അജ്ഞതയെക്കാള് ബുദ്ധിമുട്ടുണ്ടാക്കാവുന്നത്, നിയമം പൂര്ണമായി അറി യുകയും എന്നാല് അതിന്റെ ആന്തരികമൂല്യം എന്തെന്നു മനസ്സിലാക്കാന് കഴിയാതെയുമിരിക്കുന്ന അവസ്ഥയാണ്.

ചില സാഹചര്യങ്ങളില് ഒരു തീരുമാനമെടുക്കുന്നതിനുള്ള കഴിവിനെ പരിമിതപ്പെടുത്തുന്ന ഘടകങ്ങ ളുണ്ടെന്ന സിനഡുപിതാക്കന്മാരുടെ അഭിപ്രായവും, ഒരാള്ക്ക് കൃപാവരവും പരസ്നേഹവും ഉണ്ടായിരിക്കാം. എന്നാലും ഏതെങ്കിലും പുണ്യം അഭ്യസിക്കാന് കഴിവില്ലായിരിക്കാം എന്ന വിശുദ്ധ തോമസ് അക്വീനാസിന്റെ അഭിപ്രായവും പാപ്പാ എടുത്തുപറയുന്നുണ്ട്. എന്നു പറഞ്ഞാല്, ഒരു വ്യക്തിക്കു ധാര്മികമായ നല്ല ഗുണങ്ങളും  മൂല്യബോധവും ഒക്കെ ഉണ്ടായേക്കാം.  എന്നാല് അത് വ്യക്തമായി പ്രകാശിപ്പിക്കാന് അയാള്ക്കു കഴിഞ്ഞെന്നു വരികയില്ല. ബാഹ്യമായി അത് അഭ്യസിക്കാന് അയാള്ക്ക് പ്രയാസമുണ്ടായിരിക്കും.  സുമ്മാ തിയോജിയായില് തോമസ് അക്വീനാസ് വീണ്ടും വിശദീകരിക്കുന്നതുപോലെ, ചില വിശുദ്ധന്മാര്ക്ക് ചില പുണ്യങ്ങള് ഇല്ലായിരുന്നുവെന്നു പറയപ്പെടുന്നു. ആ പുണ്യങ്ങളുടെ അഭ്യസനം അവര്ക്കു പ്രയാസമുള്ള കാര്യങ്ങളായിരുന്നതു കൊണ്ടുതന്നെ.  എന്നാല് എല്ലാ പുണ്യങ്ങളും ശീലിക്കാന് അവര് ശ്രമിച്ചിരുന്നു എന്നതു കണക്കിലെടുക്കേണ്ടതുമാണ്.  അതു പുണ്യമായി പുറമേ കാണപ്പെടുന്നില്ലെങ്കിലും.  കോ പിക്കുന്ന വരെ നോക്കി നാം പറയും ശാന്തത എന്ന പുണ്യം അയാള്ക്കില്ല.  എന്നാല് എത്രയോ പ്രാവശ്യം കോപമടക്കുന്നതിന് അയാള് ശ്രമിക്കുന്നുണ്ട് എന്നതു നാം കാണാത്തതുപോലെ.

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥവും ഒരാള് തെറ്റുചെയ്യേണ്ടിവരുന്ന സാഹചര്യങ്ങളെ കണക്കിലെടുക്കുന്നുണ്ട്. അതിന്റെ 1735-ാം നമ്പറില്.  അജ്ഞത, അ ശ്രദ്ധ, ബലപ്രയോഗം, ഭയം, ശീലം, ക്രമരഹിതങ്ങളായ അടുപ്പങ്ങള് എന്നിവയ്ക്കും മനശാസ്ത്രപരമോ സാമൂഹികമോ ആയ മറ്റു ഘടകങ്ങള്ക്കും ഒരു പ്രവൃത്തിയുടെ ആരോപണവിധേയത്വസാധ്യതയെയും ഉത്തരവാദിത്വ ത്തെയും കുറയ്ക്കാനോ ഇല്ലാതാക്കാന് പോലുമോ കഴിയും.  മറ്റൊരു ഖണ്ഡികയില് മതബോധന ഗ്രന്ഥം ഇക്കാര്യത്തെക്കുറിച്ചു വിശദമായി പ്രതിപാദിക്കുന്നുണ്ട്. നമ്പര് 1754-ല് പറയുന്നുണ്ട്, സാഹചര്യങ്ങള്, അനന്തരഫലങ്ങള് ഉള്പ്പെടെ, ധാര്മികപ്രവൃത്തിയുടെ ഉപഘടകങ്ങളാണ്. മാനു ഷികപ്രവൃത്തിയുടെ ധാര്മികനന്മയെയോ തിന്മയെയോ വര്ധിപ്പിക്കാനോ കുറയ്ക്കാനോ അവ ഇടവരുത്തുന്നു.  ഉദാഹരണമായി മോഷണം.  വിശപ്പടക്കാന് വേണ്ടി മോഷ്ടിക്കുന്നതും, സുഖജീവിത ത്തിനുവേണ്ടി മോഷ്ടിക്കുന്നതും തെറ്റാണെങ്കിലും സാഹചര്യം ആ തെറ്റിനെ കഠിനമോ ലഘുവോ ആ ക്കുന്നുണ്ട് എന്നു നമുക്കറിയാം.  എന്നാല് പ്രകൃത്യാ തിന്മനിറഞ്ഞ പ്രവൃത്തിയെ നല്ലതാക്കാനോ നീതിയുക്തമാക്കാനോ അവയ്ക്കു കഴിവില്ല.  അതുപോലെതന്നെ, വിഷയം പ്രകൃത്യാ നല്ലതാണെ ങ്കിലും ദുഷ്ടലക്ഷ്യങ്ങള് പ്രവൃത്തിയെ വികലമാക്കുന്നുമുണ്ട്. ഉദാഹരണമായി മനുഷ്യരാല് കാണപ്പെടാന് വേണ്ടി പ്രാര്ഥിക്കുകയും ഉപവസിക്കുകയും ചെയ്യുന്നത്.

അതുകൊണ്ട് ഒരു വ്യക്തിയുടെ മനസ്സാക്ഷിയെ മാനിച്ചുകൊണ്ട് സാഹചര്യങ്ങളുടെ വിവേചിച്ച റിയല് അജപാലകര് നടത്തണം എന്നു പറയുന്ന പാപ്പാ മനസ്സാക്ഷിരൂപീകരണത്തെക്കുറിച്ചും പഠിപ്പിക്കുന്നുണ്ട്.  വ്യക്തിയുടെ മനസ്സാക്ഷി സഭാനിലപാടുകളിലേക്ക്, പാരമ്പര്യത്തിലേക്കു കൂട്ടി ച്ചേര്ക്കപ്പെടേണ്ടതാണ്.  ഒരാളുടെ മനസ്സാക്ഷിയുടെ വികസനത്തെ പ്രോത്സാഹിപ്പിക്കാന് കഴിയണം.  അജപാലകന്റെ ഉത്തരവാദിത്വപൂര്ണവും ഗൌരവാവഹവുമായ നയിക്കപ്പെടലിനു വഴക്കമുള്ള മനസ്സാക്ഷി വികസിപ്പിക്കപ്പെടണം.  അപ്പോള് ദൈവത്തോട് ഇപ്പോള് പറയാന് കഴിയുന്ന ഉദാരതാ പൂര്ണമായ പ്രത്യുത്തരം എന്താണെന്ന് ആത്മാര്ഥമായും സത്യസന്ധമായും തിരിച്ചറിയാന്  അതിനു കഴിയും.

ഇങ്ങനെയുള്ള സാഹചര്യങ്ങള് വിവേചിക്കുമ്പോള് അജപാലകര് ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രത്യേ കം സൂചിപ്പിക്കുന്നുണ്ട്.  വ്യക്തിയുടെ പ്രവൃത്തികള് നിയമങ്ങള്ക്കു ചേര്ന്നതാണോയെന്നു മാത്രം നോക്കിയാല് പോരാ. വി. അക്വീനാസിന്റെ പ്രബോധനം ഇവിടെ ഓര്ക്കുക ആവശ്യമാണ്.  പൊതുതത്ത്വങ്ങള് പ്രായോഗിക ജീവിതത്തിന്റെ വിശദാംശങ്ങളിലേയ്ക്കു കടക്കുമ്പോള് അവയുടെ പ്രയോഗം അത്ര എളുപ്പമല്ല... കാരണം, നാം വിശദാംശങ്ങളിലേക്കു കൂടുതല് ഇറങ്ങിച്ചെല്ലുന്നതനു സരിച്ച് പൊതുതത്ത്വങ്ങള് ചിലപ്പോള് പരാജയപ്പെടുന്നതായി കാണാം. പൊതുനിയമ ങ്ങള് നല്കുന്ന നന്മയെ അവഗണിക്കാതെതന്നെ ഇക്കാര്യവും നാം കണക്കിലെടുക്കണം.

അതുകൊണ്ട് ക്രമരഹിതസാഹചര്യങ്ങളില് ജീവിക്കുന്നവരോട് ധാര്മികനിയമങ്ങളുടെ തലത്തില്നി ന്നു മാത്രം പ്രതികരിച്ചാല് പോരാ.  നിയമങ്ങള് എറിയാനുള്ള കല്ലുകളെന്നപോലെ അജപാലകന് പ്രയോഗിക്കരുത് എന്നു പാപ്പാ നിഷ്ക്കര്ഷിക്കുന്നു.  അങ്ങനെ ചെയ്താല് അത് മോശയുടെ സിം ഹാസനത്തില് ഇരുന്നുകൊണ്ട് അധീശത്വത്തോടെ ഉപരിപ്ലവമായി പ്രയാസമുള്ള, വ്രണപ്പെട്ട കുടുംബ ത്തെ സംബന്ധിച്ച വിധിപ്രസ്താവനയായി മാറുന്നു.  നിയമങ്ങള് അടിച്ചേല്പ്പിക്കാതെ വ്യക്തിയുടെ കുറ്റങ്ങളുടെ സാഹചര്യങ്ങളെ മനസ്സിലാക്കുന്നതിനു ശ്രമിക്കുന്ന രീതി ആ പാപത്തിന്റെ സാഹ ചര്യത്തിലും വ്യക്തിക്ക് ദൈവകൃപയില് വളരാന് കഴിയും സ്നേഹിക്കാന് കഴിയും, അതിനു സഭയുടെ സഹായമുണ്ട് എന്ന അനുഭവ്തതിലായിരിക്കാനും വ്യക്തിക്കു കഴിയും.  അതുകൊണ്ട് പാപ്പാ അജപാലകരെ ഇങ്ങനെ പ്രബോധിപ്പിക്കുന്നു.  ദൈവത്തോടു പ്രത്യുത്തരിക്കാനും പരിമിതി കളുടെ ഇടയില് വളരാനുമുള്ള സാധ്യമായ വഴികള് കണ്ടുപിടിക്കാന് വിവേചിച്ചറിയല് സഹായി ക്കണം.  എല്ലാറ്റിനെയും മുഴുവന് തിന്മയുള്ളതായി മാത്രമോ മുഴുവന് നന്മയുള്ള തായി മാത്രമോ കരുതിക്കൊണ്ട് ചിലപ്പോള് നാം കൃപയുടെയും വളര്ച്ചയുടെയും വഴി അടച്ചുകളയും, ദൈവത്തെ മഹത്വപ്പെടുത്തുന്ന വിശുദ്ധീകരണമാര്ഗങ്ങളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യും.  നമുത്ത് ഒരു കാര്യം ഓര്മിക്കാം. ബാഹ്യമായി വലിയ പ്രയാസങ്ങളൊന്നുമില്ലാതെ നീങ്ങുന്ന ജീവിതത്തെക്കാള് കൂടുതല് ദൈവ ത്തിനു പ്രസാദകരമായിരിക്കുക, വലിയ മാനുഷികപരിമിതികളുടെ മധ്യത്തില് ഒ രടി മുന്നോട്ടുവയ്ക്കുന്നതായിരിക്കും. 

അതുകൊണ്ട് നിയമങ്ങളനുസരിച്ചു ജീവിക്കാന് പ്രയാസമുള്ളവരെ കൈകാര്യം ചെയ്യുമ്പോള് പര സ്നേഹത്തിന്റെ പാതയിലൂടെ അവര് സഞ്ചരിക്കാനുള്ള ക്ഷണം വ്യക്തമായി കേള്ക്കപ്പെടണം.  സഹോദരസ്നേഹമാണ് ക്രിസ്ത്യാനികളുടെ ഒന്നാമത്തെ നിയമം. ഇക്കാര്യം ഉറപ്പിച്ചു പറയുന്ന ഉദ്ബോധനങ്ങള് നല്കിയാണ് പാപ്പാ ഈ ഭാഗം അവസാനിപ്പിക്കുക. എല്ലാറ്റിലുമുപരി നിങ്ങള്ക്ക് ഗാഢമായ പരസ്പരസ്നേഹം ഉണ്ടായിരിക്കട്ടെ. കാരണം, സ്നേഹം നിരവധി പാപങ്ങളെ മറയ്ക്കു ന്നു (1 പത്രോ 4,8).  വി. ആഗുസ്തീനോസ് പഠിപ്പിക്കുന്നതും ഇതു തന്നെ, തീപിടുത്തമുണ്ടാകുമ്പോള് അതുകെടുത്താന് നാം ജലത്തിനായി ഓടുന്നു,  അതു പോലെ തന്നെ നമ്മുടെ വയ്ക്കോലില്നിന്ന് പാപത്തിന്റെ അഗ്നിജ്വാല ഉയരുമ്പോള് ഒരു കാരുണ്യപ്രവൃത്തി ചെയ്യാനുള്ള അവസരം ലഭിച്ചാല് അഗ്നിജ്വാലയെ കെടുത്താനുള്ള ഒരു നീരുറവ ലഭിച്ചാലെന്ന പോലെ നാം അതില് സന്തോഷിക്കണം.

സുവിശേഷനിയമത്തെ അനുസരിച്ചു ജീവിക്കുകയാണ് ഇഹത്തിലും പരത്തിലും നമുക്കു രക്ഷയാ യിരിക്കുന്നത്. അതു സ്നേഹമാണ്. അങ്ങനെയൊരു ജീവിതത്തിനായി, സങ്കീര്ത്തകനോടൊത്തു നമുക്കു പ്രാര്ഥിക്കാം.


(Sebastian Thresiamma)

01/12/2016 14:28