2016-11-25 09:03:00

ദുര്ബലതകള്ക്കിരയായവരുടെ സാഹചഹര്യങ്ങളെ തിരിച്ചറിയുക.


 

സ്നേഹത്തിന്‍റെ സന്തോഷമെന്ന രേഖയുടെ എട്ടാമധ്യായമാണ് നാം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. വിവാഹോടമ്പടിയുടെ ഏതു ലംഘനവും ദൈവേഷ്ടത്തിനു വിരുദ്ധമാണെന്നു അറിയുന്നുവെങ്കിലും ദൈവേഷ്ടത്തതിനു വിരുദ്ധമായവ ചെയ്യുന്ന തന്‍റെ മക്കളുടെ അനേകം ദുര്‍ബലതയെക്കുറിച്ചുകൂടി ബോധ്യമുള്ള സഭ കാരുണ്യത്തോടെ അവരിലേക്കു തിരിയുന്നുണ്ട്.  അവര്‍ ഈ ദുര്‍ബലതകളുടെ ഇരയായിത്തീരുന്ന സാഹചര്യത്തെക്കുറിച്ചും മാത്രമല്ല, എന്തുകൊണ്ട് കൂടുതല്‍ കരുണയോടെ അവരോടൊത്തു സഹഗമിക്കണമെന്നും അതെപ്രകാരമായിരിക്കണമെന്നും പറയുന്ന 296 മുതല്‍ 300 വരെയുള്ള ഖണ്ഡികകളാണ് ഇന്നു നാം പഠനത്തിനെടുത്തിരിക്കുന്നത്.

ഈ സാഹചര്യങ്ങളുടെ തിരിച്ചറിയല്‍ നടത്തുന്നതിന് സഭയുടെ പ്രതിനിധികളായ അജപാലകര്‍ക്കുള്ള കടമയെക്കുറിച്ച് പാപ്പാ പ്രബോധിപ്പിക്കുന്നു.

ഇവിടെ ആദ്യമായി പാപ്പാ വ്യക്തമായി പറയാനാഗ്രഹിക്കുന്ന ഒരു കാര്യം, മുഴുവന്‍ സഭയോടുമു ള്ളതാണ്.  സഭ ആരെയും ഒരിക്കലും എന്നേക്കുമായി  ശപിക്കരുത് എന്നതാണത്.  പാപികളുടെ മ നസ്സുതിരിവില്‍ സന്തോഷിക്കുന്ന, തൊണ്ണൂറ്റൊന്‍പതു നീതിമാന്മാരെക്കുറിച്ച് എന്നതിനെക്കാള്‍, ഒരു പാപിയുടെ മനസ്സുതിരിവില്‍ സന്തോഷിക്കുന്ന ഇടമാണ് സ്വര്‍ഗം എന്നു യേശു പറയുന്നതുതന്നെ യാണ് പാപ്പായും ഓര്‍മിപ്പിക്കുന്നത്. ക്രൈസ്തവരെന്ന നിലയില്‍ നമ്മുടെ കടമ ആരെയും തള്ളി ക്കളയാതെ മാനസാന്തരത്തിലേക്കു ക്ഷണിക്കുകയാണ്. അതുകൊണ്ട് എറിഞ്ഞുകളയല്‍ അരുതേ എന്ന് പാപ്പാ ഇവിടെ അപേക്ഷിക്കുകയാണ്.  ആത്മാര്ഥഹൃദയത്തോടെ അപേക്ഷിക്കുന്ന ആരുടെയുംമേല് ദൈവകാരുണ്യത്തിന്റെ തൈലം ഒഴിക്കുകയാണ് സഭയുടെ കടമ.  ജറുസലെം കൗണ്‍സിലിന്‍റെ കാലം മുതല്‍ സഭയുടെ മാര്‍ഗം എന്തായിരുന്നുവെന്ന് പാപ്പാ ഓര്‍മിപ്പിക്കുന്നു. അത് കാരുണ്യത്തിന്‍റെ മാര്‍ഗമായിരുന്നു. 

ആദിമസഭയില്‍ ഫരിസേയരില്‍നിന്നു വിശ്വാസം സ്വീകരിച്ച ചിലര്‍ വിജാതീയരില്‍നിന്നു വിശ്വാസത്തിലേക്കു വന്നവര്‍ യഹൂദരെപ്പോലെ പരിച്ഛേദനം സ്വീകരിക്കണമെന്നു ശഠിച്ചപ്പോള് ദൈവത്തിലേക്കു തിരിയുന്ന വിജാതീയരെ വിഷമിപ്പിക്കരുതെന്നു പറഞ്ഞുകൊണ്ട് അവരെ അവരായിരിക്കുന്നതുപോലെ തന്നെ സഭയില്‍ സ്വീകരിക്കുകയും വിഗ്രഹാരാധന മുതലായ കാര്യങ്ങളില്‍നിന്ന് അകന്നിരിക്കാന്‍ ഉപദേശിക്കുകയും ചെയ്ത സന്ദര്ഭം ഇവിടെ ഓര്‍ക്കാവുന്നതാണ്.  

യഥാര്ഥപരസ്നേഹം അംഗീകാരം തേടുകയില്ല, വ്യവസ്ഥകള് വയ്ക്കുകയില്ല, അത് വിലപേശലുകള് നടത്തുകയില്ല. യഥാര്ഥസ്നേഹം തികച്ചും സൌജന്യമായിരിക്കും. അങ്ങനെയുളള സ്നേഹത്തോ ടെയാണ് സഭ തെറ്റിലകപ്പെട്ട തന്റെ മക്കളെ സമീപിക്കുന്നത്. അതുകൊണ്ട് തെറ്റു ചെയ്യുന്നവരുടെ സാഹചര്യങ്ങളുടെ സങ്കീര്ണത പരിഗണിക്കാതെയുള്ള വിധിനിര്ണയങ്ങള് ഒഴിവാക്കേണ്ടതാണ് എന്നു പാപ്പാ പറയുന്നു.  സാഹചര്യംമൂലം ജനങ്ങള് ഒരുപാടു മാനസികസംഘര്ഷം അനുഭവി ക്കുന്നുണ്ടെന്ന കാര്യം നാം മനസ്സിലാക്കണം.  നാം തന്നെ നമ്മിലേക്കു ആത്മാര്ഥമായി തിരിഞ്ഞു നോക്കിയാല് മനസ്സു കഠിനമാക്കി നാം ചെയ്യുന്ന തെറ്റുകളും സാഹചര്യത്തിന്റെ സമ്മര്ദ്ദത്തില് ചെയ്തുപോകാവുന്ന തെറ്റുകളും തിരിച്ചറിയാന് കഴിയും.  അത്തരം സാഹചര്യങ്ങളിലും തെറ്റു ചെയ്യാതിരിക്കാന് നമുക്കു കഴിഞ്ഞുവെങ്കില് ദൈവത്തോടു നന്ദിയുള്ളവരായിരിക്കുക.  അവിടുത്തെ കൃപയില് വീണ്ടും ആശ്രയിക്കുക.  തെറ്റു ചെയ്യുന്നവരോട് കരുണയുള്ളവരായിരിക്കുക. ആ കരുണ, ദൈവകരുണയില് ആശ്രയിച്ചുകൊണ്ട് വീണ്ടും തെറ്റിലകപ്പെടാതിരിക്കാന് അവരെ സഹായിക്കുന്നതിനായിരിക്കണം എന്നത് പ്രധാനമാണ്.  

പാപ്പാ ഊന്നിപ്പറയുന്നതിതാണ്: അംഗീകാരം അന്വേഷിക്കാത്ത, വ്യവസ്ഥാതീതമായ, സൌജന്യമായ കാരുണ്യത്താല് സ്പര്ശിക്കപ്പെടുന്നതിന്റെ അനുഭവമുണ്ടാകാന് വ്യക്തികളെ സഹായിക്കുക ആവശ്യമാണ്. ആരും എന്നേക്കുമായി ശപിച്ചുതള്ളപ്പെടരുത്.  വിവാഹജീവിതത്തിന്റെ പ്രശ്നങ്ങളോടു ബന്ധപ്പെടുത്തി മാത്രമല്ല ഇത് എന്നു പാപ്പാ എടുത്തുപറയുന്നതും ശ്രദ്ധേയമാണ്. ഏതുതരം പാപബന്ധനത്തിലായാലും ഏതുതരം തിന്മയിലുള്പ്പെട്ടവരായാലും സുവിശേഷത്തിന്റെ യുക്തി അവരെ ശപിച്ചുതള്ളുകയെന്നതല്ല, മറിച്ച് കാരുണ്യത്തോടെ അവരുടെ തിരിച്ചുവരവിനായി ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുക എന്നതാണ്. പാപ്പാ ആദ്യം സൂചിപ്പിച്ചതുപോലെ ആരെയും എറി ഞ്ഞുകളയുന്നതിന് കര്ത്താവിന്റെ കാരുണ്യം നമ്മെ അനുവദിക്കുന്നില്ല.  പാപിയുടെ തിരിച്ചു വരവില് സ്വര്ഗം സന്തോഷിക്കുന്നുവെങ്കില് ഭൂമിയും സന്തോഷിക്കണം.  സ്വര്ഗന്ഥനായ പിതാവിന്റെ ഹിതമാണ് ഈ ഭൂമിയിലും നിറവേറേണ്ടത് എന്നാണല്ലോ അനുദിനവും അനേകപ്രാവശ്യം നാം പ്രാര്ഥിക്കുന്നതും. 

എങ്കിലും സമൂഹത്തില് നിന്നു ഒരു വ്യക്തി തന്നെത്തന്നെ വേര്പെടുത്തുന്നതിന്റെ സാഹചര്യവും പാപ്പാ കാണാതിരിക്കുന്നില്ല.  ഒരു വ്യക്തി ധിക്കാരത്തോടെ, തെറ്റായ ഒരു പഠനം, സഭയുടേതെന്ന പേരില് പ്രദര്ശിപ്പിച്ചാല്, അല്ലെങ്കില് മറ്റുള്ളവരുടെമേല് അടിച്ചേല്പ്പിച്ചാല്, അതു സമൂഹത്തില് നിന്ന് അയാളെ വേര്പെടുത്തുന്ന കാര്യമാണ്.   സഭയെപ്പോലും അനുസരിക്കുന്നില്ലെങ്കില്, അവന് നിനക്കു വിജാതീയനെപ്പോലെ... എന്നു യേശു പറയുന്നത് വി. മത്തായിയുടെ സുവിശേഷം കുറിച്ചു വച്ചിരിക്കുന്നതുപോലെ (മത്താ 18, 17), ആ വ്യക്തി തന്നെത്തന്നെ സഭയ്ക്ക് അന്യനാക്കുന്നുണ്ട്.  ആ വ്യക്തി വീണ്ടും സുവിശേഷസന്ദേശവും മാനസാന്തരത്തിലേക്കുള്ള വിളിയും ശ്രദ്ധിച്ചുകേള്ക്കുക ആവശ്യമാണ്.

അതെ, എങ്കിലും, സമൂഹത്തിന്റെ ജീവിതത്തില് പങ്കുചേരാന് കഴിയുന്നതൊന്നും ആ വ്യക്തിക്കു നിഷേധിക്കാതിരിക്കാന് ശ്രദ്ധിക്കുന്ന കാരുണ്യത്തിന്റെ മനോഭാവത്തിനായി പാപ്പാ ആവശ്യപ്പെടു ന്നുണ്ട്. സാമൂഹികസേവനപ്രവര്ത്തനങ്ങള്, പ്രാര്ഥനാസമ്മേളങ്ങള് എന്നിവയില് അവര്ക്കു പങ്കുചേരാം.  ഇടവകവികാരിയുടെ വിവേചിച്ചറിയല് ഇവിടെ ആവശ്യമാണ്. സിനഡുപിതാ ക്കന്മാരുടെ അഭിപ്രായത്തെ പിന്താങ്ങിക്കൊണ്ട് പാപ്പാ പറയുന്നത് ഇതാണ്, സിവിള് വിവാഹം ചെയ്തവരോ വിവാഹബന്ധം വേര്പെടുത്തിയവരോ അല്ലെങ്കില് സഹവസിക്കുന്നവരോ ആരായിരുന്നാലും അവരോടും സഭയ്ക്ക് ഉത്തരവാദിത്വമുണ്ട്.  അവരുടെ ജീവിതത്തിലെ ദൈവ കൃപാവരത്തോടു സഹകരിക്കുന്നതിന് അവരെ പഠിപ്പിക്കുന്നതിനു അജപാലകര്ക്കു കഴിയണം.  അവരെക്കുറിച്ചുള്ള ദൈവത്തിനുള്ള പ്ലാനും പദ്ധതിയും തിരിച്ചറിയാനും അതിന്റെ പൂര്ണത യിലെത്തിച്ചേരാന് അവരെ സഹായിക്കാനും അജപാലകര്ക്കു കടമയുണ്ട്.  കാരണം, അവിടെ പരി ശുദ്ധാത്മാവിന്റെ പ്രവര്ത്തനമുണ്ട്. പരിശുദ്ധാത്മാവിന്റെ സഹായത്താല് ഇക്കാര്യം സാധ്യമാണ് എന്നു പാപ്പാ പ്രത്യാശിക്കുന്നു.

എന്നാല് ഇക്കാര്യത്തിന് എളുപ്പമുള്ള കുറിപ്പടികള് ഒന്നുമില്ലെങ്കിലും വിവിധങ്ങളായ പദ്ധതികള് കണ്ടെത്താന് കഴിയും.  പല ഉദാഹരണങ്ങളും പാപ്പാ ചൂണ്ടിക്കാണിക്കുന്നുണ്ട്.  വിവാഹബന്ധം വേര്പെടുത്തിയിട്ട് പുതിയ ഐക്യത്തില് പ്രവേശിച്ചവര്ക്ക്, പുതിയ കുട്ടികളും തമ്മിലുള്ള വിശ്വ സ്തതയും ഒരു രണ്ടാം വിവാഹം എന്ന ആശയം മുന്നില് വയ്ക്കാവുന്നതാണെന്ന് പാപ്പാ പറയു ന്നു.  ആദ്യ വിവാഹം ഉപേക്ഷിക്കാന് വയ്യാത്ത സാഹചര്യം, പ്രത്യേകിച്ച് കുട്ടികളെ വളര്ത്തുക എന്നതുപോലെയുള്ള ഗൌരവതരമായ കാര്യം ഇവിടെ പരിഗണിക്കുക അത്യാവശ്യമാണുതാനും.  ചില സാഹചര്യങ്ങളില്, ആദ്യവിവാഹത്തെ സംരക്ഷിക്കാന് എല്ലാവിധ പരിശ്രമങ്ങളും ചെയ്തവരുണ്ടാകും; നീതിരഹിതമായി ഉപേക്ഷിക്കപ്പെട്ടവരുണ്ടാകും; ആദ്യവിവാഹം അപരിഹാര്യമാം വിധം തകര്ന്നതും, അത് ഒരിക്കലും സാധുവായിരുന്നില്ലെന്ന് വ്യക്തിപരമായി മനസ്സാക്ഷിയില് ഉറപ്പു ള്ളവരുമുണ്ടാകും.  ചില വേര്പെടലുകള് കുട്ടികള്ക്കും മുഴുവന് കുടുംബങ്ങള്ക്കും ഏറെ സഹനവും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നതാകാം, അപ്പോള് പുതിയ ഐക്യത്തെക്കുറിച്ച് വീണ്ടുവിചാരം ആവശ്യമായി വരും.  ഇവിടെയെല്ലാം നിര്ദ്ദേശങ്ങളോ തീരുമാനങ്ങളോ നല്കേണ്ടിവരുമ്പോള്, അജപാലകര് ഒരു കാര്യം വ്യക്തമാക്കണം.  കുടുംബത്തെ സംബന്ധിച്ച ബൈബിള് പ്രബോധനം.  അതുകൊണ്ട് അജപാലകര് സഭയുടെ പ്രബോധനം മുറുകെപ്പിടിക്കുകയും ഒപ്പം ദുര്ബലതകള്ക്കിരയായവരുടെ സാഹചര്യങ്ങളെ തിരിച്ചറിയുന്ന കരുണാപൂര്ണമായ ഒരു സമീപനം സ്വീകരിക്കണമെന്നും പാപ്പാ ആവശ്യപ്പെടുന്നു.

സിനഡുപിതാക്കന്മാരുടെ നിര്ദ്ദേശങ്ങള് പാപ്പാ ഇവിടെ തുടര്ന്നും സൂചിപ്പിക്കുന്നുണ്ട്. വിവാഹം വേര്പെടുത്തി വീണ്ടും സിവിള്പരമായി വിവാഹം നടത്തിയ മാമ്മോദീസ സ്വീകരിച്ചവരെ ശ്രദ്ധയോടെ സഭാസമൂഹങ്ങളിലേക്കു കൂട്ടിച്ചേര്ക്കുക. അതുമൂലം അവര് തങ്ങള് ക്രിസ്തുവിന്റെ ശരീരമെന്ന നിലയില് സഭയുടേതാണെന്നുള്ള ബോധ്യം കൈവരിക്കുകയും ഒപ്പം സഭയില് സന്തോഷപ്രദ വും ഫലപൂര്ണവുമായ ഒരനുഭവമുണ്ടെന്നറിയുകയും ചെയ്യും. സഭയുടെ ആരാധനാക്രമപരമായ, വിദ്യാഭ്യാസപരമായ കാര്യങ്ങളില്നിന്ന് അവര് ഒഴിവാക്കപ്പെടേണ്ടതില്ല.  അവരുടെ കുട്ടികളുടെ കാര്യത്തില് ക്രൈസ്തവമായ വളര്ത്തലിന് ഇക്കാര്യം ആവശ്യമാണ്. മാതാപിതാക്കളുടെ പ്രശ്നങ്ങളാല് കുട്ടികളെക്കൂടി നഷ്ടപ്പെടുന്ന സ്ഥിതിവിശേഷം ഒരിക്കലും അനുവദിക്കപ്പെടരുത്.

ഇത്തരം സാഹചര്യങ്ങള് അനേകതരത്തിലായതിനാല് കാനോന് നിയമങ്ങള്ക്ക് അനുസൃതമായ രീതിയില് ഒരു പൊതുനിയമം സഭാ സിനഡുകളില്നിന്നോ അപ്പസ്തോലികാഹ്വാനങ്ങളില്നിന്നോ പ്രതീക്ഷിക്കുക അസാധ്യമാണ്.  അജപാലനപരമായ തിരിച്ചറിയലാണ് ഇവിടെ പരിഗണിക്കാവുന്ന കാര്യം.  സഹഗമിക്കുക, അവരെ ആത്മപരിശോധനയ്ക്ക് സഹായിക്കുക എന്നിവ ചെയ്യേണ്ടതാണ്.  ആത്മപരിശോധനയ്ക്കു ഉചിതമായ പല ചോദ്യങ്ങളും പാപ്പാ ഇവിടെ കൊടുക്കുന്നുണ്ട്,

ആദ്യവിവാഹത്തിലെ വിഷമഘട്ടങ്ങളില് കുട്ടികളോട് എങ്ങനെ പെരുമാറി?

അനുരഞ്ജനത്തിനുള്ള ശ്രമം നടത്തിയോ?

ഉപേക്ഷിക്കപ്പെട്ട കക്ഷിക്ക് എന്തു സംഭവിച്ചു?

കുടുംബത്തിലും വിശ്വാസിസമൂഹത്തിലും എന്തായിരുന്നു അവരുടെ പ്രവൃത്തിയുടെ അനന്തരഫലം?

ദൈവകാരുണ്യത്തിലുള്ള വിശ്വാസത്തെ ശക്തിപ്പെടുത്താന് കഴിയുംവിധം വൈദികന് അവരോടൊത്തു സഹഗമിക്കുകയും അവരുമായി അവരുടെ ആന്തരികമണ്ഡലങ്ങളെ തൊടുന്ന സംഭാഷണം നടത്തുകയും വേണം.  ഇതിന് അവര്ക്കു വിനയവും സഭയോടും അവളുടെ പ്രബോധ നങ്ങളോടുമുള്ള തിരിച്ചറിയലും സ്നേഹവും, ദൈവത്തിന്റെ ഇഷ്ടത്തെ ആത്മാര്ഥമായി അന്വേഷി ക്കാനും പ്രത്യുത്തരിക്കാനുമുള്ള താല്പര്യവും ആവശ്യമാണ്. മാത്രമല്ല, വളരെ എളുപ്പം കൂദാശാപരമായ ആനുകൂല്യങ്ങള് ലഭിക്കുമെന്നുള്ള ധാരണ അവരിലുളവാക്കുന്നതും ഒരിക്കലും ഉപകാരപ്രദമായിരിക്കുകയില്ല. സഭയുടെ പൊതു നന്മ സുപ്രധാനമായിരിക്കണം. വിവിധങ്ങളായ സാഹചര്യങ്ങളുടെ തിരിച്ചറിയല് നടത്തുകയും നിര്ദ്ദേശങ്ങളും തീരുമാനങ്ങളും നല്കുകയും ചെയ്യുമ്പോള് സഭയ്ക്ക് ഇരട്ട മാനദണ്ഡമുണ്ടെന്ന ചിന്തയിലേക്കു ജനങ്ങള് നയിക്കപ്പെടാതിരിക്കാനും അതീവ ജാഗ്രത പുലര്ത്തേണ്ടതുണ്ട്. 

 








All the contents on this site are copyrighted ©.