2016-11-10 14:43:00

സഭാദര്‍ശനം പരിപാടി, അമോറിസ് ലെത്തീസ്യ പഠനപരമ്പര - 15


സ്നേഹത്തിന്‍റെ സന്തോഷമെന്ന രേഖയുടെ ഏഴാമധ്യായമാണ് നാം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. കുട്ടികളുടെ വളര്‍ത്തലിനെ ക്കുറിച്ചു പ്രബോധിപ്പിക്കുന്ന ഈ അധ്യായത്തില്‍ കുട്ടികളില്‍ ശരിയായ ശീലങ്ങളും ബോധ്യങ്ങളും രൂപീകരിക്കുകയും ധാര്‍മിക ബോധത്തിന് അടിത്തറയിടുകയും വി ശ്വാസജീവിതം പരിപോഷിപ്പിക്കുകയുംചെയ്യുന്നതിന് മാതാപിതാക്കള്‍ക്കുള്ള കടമയെക്കുറി ച്ച് ഓര്‍മി പ്പിക്കുന്നു. ഈ അധ്യായത്തില്‍നിന്ന് 280 മുതല്‍ 286 വരെയുള്ള ഖണ്ഡികകള്‍, അതായത്, ലൈംഗി കവിദ്യാഭ്യാസം സവിശേ ഷമായ പ്രധാന്യത്തോടെ കുടുംബത്തില്‍നിന്നുതന്നെ തുടങ്ങണമെന്നു പ്രബോധിപ്പിക്കുന്ന ഭാഗമാണ് കഴിഞ്ഞ ആഴ്ച നാം പഠനവിഷ യമാക്കിയത്. ഇതിന്‍റെ തുടര്‍ച്ചയായി വരുന്ന ഈ അധ്യായത്തിന്‍റെ അവസാനഭാഗം,  287 മുതല്‍ 290 വരെയുള്ള ഖണ്ഡികകളാണ് ഇ ന്നു നമുക്കു മുമ്പിലുള്ള പഠനഭാഗം.

യഥാര്‍ഥവിശ്വാസജീവിതത്തിന്‍റെ പ്രാരംഭവും പശ്ചാത്തലവുമായി ജീവിതകാലംമുഴുവന്‍ നിലനില്‍ക്കു ന്ന ആന്തരികമനോഭാവങ്ങ ളെ പരിപോഷിപ്പിക്കാന്‍ കുടുംബത്തിനു കഴിയുമെന്നു (CCC 2225) കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പഠിപ്പിക്കുന്നുണ്ട്. മാ താപിതാക്കളുടെ ഭാഗത്തുനിന്നുള്ള വി ശ്വാസപരിശീലനം ശൈശവത്തില്‍തന്നെ ആരംഭിക്കണമെന്നും കുടുംബത്തിലെ മതബോധനം വിശ്വാസശിക്ഷണത്തിന്‍റെ മറ്റു രൂപങ്ങള്‍ക്കു മുമ്പേ പോകുകയും സഹഗമിക്കുകയും അവയെ സമ്പന്നമാക്കുകയും ചെയ്യുന്നുവെ ന്നും മതബോധനഗ്രന്ഥം നമ്മെ അനുസ്മരിപ്പിക്കുന്നുണ്ട് (CCC 2226).

ഇതോടു ചേര്‍ന്ന് ഫ്രാന്‍സീസ് പാപ്പാ ഉദ്ബോധിപ്പിക്കുന്നത് വിശ്വാസം കൈകാര്യംചെയ്യുന്നതിന്‍റെ ക്രമാനുഗതമായ ഒരു പ്രക്രിയ കു ടുംബത്തിലുണ്ടായാലേ കുട്ടികള്‍ക്കു വേണ്ടവിധത്തില്‍ വിശ്വാസ പരിശീലനം നല്‍കാനാവൂ എന്നാണ്. ഇത്തരത്തിലുള്ള ഒരു ക്രമാനു ഗതമായ വിശ്വാസപരിശീലന പരിപാടി കുടുംബത്തിലുണ്ടാക്കുന്നതിന് ഇന്നത്തെ ലോകത്തില്‍ അതിനുള്ള പ്രയാസങ്ങളെയും കാണാ തിരിക്കുന്നില്ല. കാരണം, ലളിതമായ ഒരു ജീവിതശൈലി ഇന്നു നമുക്കില്ല. ഇന്നത്തെ വിദ്യാഭ്യാസ- തൊഴില്‍പരിപാടികള്‍, അതിജീവന ത്തിന്‍റെ പ്രാരാബ്ധവുമായി ഭ്രാന്തുപിടിച്ചോടുന്ന ലോകം എന്നിവ യ്ക്കിടയില്‍ വിശ്വാസം പകര്‍ന്നുനല്‍കുന്നതിനോ, അത് കേള്‍ക്കുന്ന തിനോ ശാന്തമായ ഒരു മനസ്സോ, പഠനം, ജോലി, പണസമ്പാദനം, വിനോദം എന്നിവ കഴിഞ്ഞ് ഒരു സമയമോ ഇന്നു കുടുംബങ്ങളില്ല എന്നതാണ് സത്യം. അതുകൊണ്ട് വിശ്വാസ, ആത്മീയ സംബന്ധങ്ങളായ കാര്യങ്ങള്‍ അവസാനം വരു ന്നവ എന്ന നിലയിലാകുകയും സമയപരിമിതികൊണ്ട് അക്കാര്യങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യുന്നു.  മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഈലോകത്തിലെ സുപ്രധാന കാര്യങ്ങളുടെയിടയില്‍ ആത്മീയ കാര്യങ്ങള്‍ അപ്രസക്തമായിത്തീരുന്നു, മാതാപിതാക്കളെ സംബന്ധിച്ചും കുട്ടികളെ സംബന്ധിച്ചും. നിത്യ ജീവിതത്തെ സംബന്ധിച്ചല്ല, താല്ക്കാലികജീവിതത്തെ സംബന്ധിച്ചാണ് നമ്മുടെ വ്യഗ്രത മുഴുവനും. അതുകൊണ്ട് പാപ്പാ അടി വരയിട്ടുപറയുന്ന കാര്യമിതാണ്, വിശ്വാസം പകര്‍ന്നുനല്‍കുക എന്ന കുടുംബത്തിന്‍റെ ഉത്തരവാദിത്വത്തില്‍നിന്ന് അതിനൊഴിഞ്ഞു മാറാനാവില്ല.  പാപ്പാ പറയുന്നു, മറ്റു കാര്യങ്ങളെന്തൊക്കെയുണ്ടെങ്കിലും ഭവനം വിശ്വാസത്തിന്‍റെ അര്‍ഥവും സൗന്ദര്യവും വിലമതി ക്കാനും പ്രാര്‍ഥിക്കാനും അയല്‍ക്കാരനെ സ്നേഹിക്കാനുമുള്ള സ്ഥാനമായി തുടരണം. ദൈവപ്രമാണങ്ങള്‍ കാത്തുജീവിക്കുന്ന സ്ഥല മായിരിക്കണം കുടുംബം എന്ന് പാപ്പാ അര്‍ഥശങ്കക്കിടയില്ലാതെ പറയുകയാണിവിടെ. എല്ലാറ്റിനുമുപരിയായി ദൈവത്തെ സ്നേഹി ക്കുകയെന്നും തന്നെപ്പോലെതന്നെ തന്‍റെ അയ ല്‍ക്കാരെ സ്നേഹിക്കുകയെന്നും ക്രിസ്തീയജീവിതം നമ്മോടാവശ്യപ്പെടുന്ന അടിസ്ഥാന പ്രമാണങ്ങള്‍ കുടുംബത്തില്‍നിന്നുതന്നെ തുടങ്ങുക സുപ്രധാനമാണ്.

വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവ നമ്മുടെ പ്രവൃത്തിയു‌ടെ ഫലങ്ങളല്ലെന്നും ദൈവികപുണ്യങ്ങളാണവയെന്നും നമുക്കറിയാം. മാമോദീസായില്‍ ദൈവം നമ്മില്‍ നിക്ഷേപിക്കുന്ന ഈ ദൈവിക ദാനങ്ങളെ വളര്‍ത്തുകയെന്നതു നമ്മുടെ കടമയായി ദൈവം നമ്മെ ഏല്പിച്ചിരിക്കുന്നതാണ്.  മാ മ്മോദീസയ്ക്കായി കുട്ടികളെ കൊണ്ടുവരുന്ന അമ്മമാര്‍, വിശുദ്ധ ജനനത്തില്‍ സഹകരിക്കുന്നു എന്ന വി. ആഗുസ്തീനോസിന്‍റെ വാക്കുകള്‍ പാപ്പാ ഉദ്ധരിക്കുന്നു.  ഈ വിശുദ്ധ ജനനത്തിലൂടെ വി ശ്വാസജീവിതത്തിലുള്ള യാത്ര തുടങ്ങു ന്നു. അതു വളരാനും വികസിക്കാനുംവേണ്ടി ദൈവം മാതാപി താക്കളെ ഏല്പിക്കുന്നു.  അതു വളരാനും വികസിക്കാനും മാതാപി താക്കള്‍ ചെയ്യേണ്ട കാര്യങ്ങ ളില്‍ ഏറ്റവും ചെറുതും എന്നാല്‍ വളരെ സല്‍ഫലങ്ങളുളവാക്കുന്നതുമായ ഒരു കാര്യം പാപ്പാ പറയു ന്നതു ശ്രദ്ധിക്കുക.  യേശുവിനോ മാതാവിനോ ചുംബനം കൊടുക്കാന്‍ കൊച്ചുകുട്ടികളെ മാതാ പിതാക്കള്‍ പഠിപ്പിക്കുന്നത് മനോഹ രമായ ഒരു കാര്യമായിരിക്കും. അതില്‍ എത്രമാത്രം സ്നേഹ മാണു ള്ളത്.  ആ നിമിഷത്തില്‍ ശിശുവിന്‍റെ ഹൃദയം പ്രാര്‍ഥനയുടെ സ്ഥാനമായിത്തീരുന്നു. ദൈവം ഒരു ശിശുവില്‍ നിക്ഷേപിച്ച ദൈവികദാനങ്ങള്, വിശ്വാസം ശരണം സ്നേഹം എന്നിവ വളര്‍ത്തുന്ന തിന്‍റെ ആദ്യപടിയാണത് എന്നതില്‍ ഒട്ടും സംശയിക്കേണ്ടതില്ല. സ്വര്‍ഗീയരഹസ്യങ്ങളെക്കുറിച്ചുള്ള ഒരറിവ് അവരറിയാതെതന്നെ അവരുട ഉള്ളില്‍ ഉണ്ടാകും. മാതാപിതാക്കളുടെ വിശ്വാസത്തിന്‍റെ പ്ര കടനമാണത്.  അത് അവരുടെ തന്നെ ആത്മീയവളര്‍ച്ചയെ ത്വ രിതപ്പെടുത്തുന്നതുമാണ്.  ഈ കടമയെ വി. ഗ്രന്ഥത്തിന്‍റെ സഹായത്തോടെ ഉറപ്പിക്കുന്നുണ്ട് പാപ്പാ. തലമുറതലമുറയോട് അങ്ങയുടെ പ്രവൃ ത്തികളെ പ്രകീര്‍ത്തിക്കും, അങ്ങയുടെ ശക്തമായ പ്രവൃത്തികളെപ്പറ്റി പ്രഘോഷിക്കും (സങ്കീ 145,4).  പിതാക്കന്മാര്‍ തങ്ങളുടെ സന്തതികളെ അങ്ങയുടെ വിശ്വസ്തത അറിയിക്കുന്നു (ഏശയ്യാ 38,19).

ഒരു കടുകുമണി വളരെ ചെറുതാണ്, പക്ഷേ അതു വലിയ മരമായിത്തീരുന്നു.  നമ്മുടെ പ്രവൃത്തി കളും അവയുടെ അനന്തര ഫല ങ്ങളും തമ്മിലുള്ള വ്യത്യാസം കാണിച്ചുതരുന്ന ഉപമയാണത്.  അവരുടെ ഹൃദയങ്ങളില്‍ നമുക്ക് എത്തിച്ചേരാന്‍ കഴിയാത്തിടത്ത് ദൈവം പ്രവര്‍ത്തിക്കുന്നു. നാം നി ക്ഷേപിക്കുന്ന കടുകുമണി ദൈവം വന്‍വൃക്ഷമാക്കി മാറ്റും.  ഇക്കാരണത്താല്‍, മാതാപിതാക്കള്‍ മതബോധനത്തിലെ സജീവപ്രവര്‍ത്തകരായി വിലമതിക്കപ്പെടണം.  ഇതിനു കുടുംബമതാധ്യാപനത്തി ലൂടെ യുവമാതക്കളെ കുടുംബ ത്തിന്‍റെ സുവിശേഷവത്ക്കരണ കര്‍ത്താക്കളെന്ന നിലയിലുള്ള തങ്ങ ളുടെ ദൗത്യത്തെപ്പറ്റി അവബോധമുള്ളവരാക്കാനും പരിശീലിപ്പി ക്കാനും കഴിയും.

മറ്റു വിദ്യാഭ്യാസമേഖലകളിലെന്നപോലെ വിശ്വാസപരിശീലനത്തിലും കുട്ടികളെ തിരിച്ചറിഞ്ഞ്, അ തായത് അവരുടെ പ്രായവും ബു ദ്ധിശക്തിയും ആത്മീയകാര്യങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവും തിരിച്ച റിഞ്ഞു പ്രവര്‍ത്തിക്കേണ്ടതുണ്ട്. പഴയ അധ്യാപനരീതി ഉപേക്ഷി ക്കേണ്ടതായി വന്നേക്കാം.  കുട്ടി കള്‍ക്ക് പ്രതീകങ്ങളും പ്രവര്‍ത്തനങ്ങളും കഥകളും വേണ്ടിവരും. കൗമാരക്കാരെ സംബന്ധിച്ചിട ത്തോളം അധികാരത്തെയും നിയമത്തെയും കുറിച്ച് ചോദ്യങ്ങളും പ്രശ്നങ്ങളും ഉണ്ടാകും.  അതുകൊണ്ട് അവരുടെ വിശ്വാസാനുഭ വത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള ആകര്‍ഷകമായ സാക്ഷ്യങ്ങള്‍ ആവശ്യമായിവരും.  അതു നല്കാന്‍ കഴിയുക എന്നത് പ്രധാനമാണ്. മാതാപിതാക്കളുടെ വര്‍ത്തനങ്ങള്‍ വിശ്വാസജീവിതത്തിന് അവര്‍ക്കു സാക്ഷ്യമാകണം, സമൂഹത്തിലും സാക്ഷ്യങ്ങളു ണ്ടാകണം.  മാതാപിതാക്കള്‍ക്ക് പ്രാര്‍ഥന സുപ്രധാനകാര്യമാണെങ്കില്‍ കുട്ടികള്‍ക്കും സാധാര ണഗതിയില്‍ അതു മനസ്സിലാകും.  അ വര്‍ക്ക് സനാതനമൂല്യങ്ങള്‍ ജീവിതപ്രമാണമാണെങ്കില്‍ കുട്ടികളിലും പാരമ്പര്യത്തിലൂടെയും അവരുടെ പരിശീലനത്തിലൂടെയും അ വ പോഷിപ്പിക്കപ്പെടും.  അതു കൊണ്ട് പാപ്പാ പറയുന്നു, കുടുംബപ്രാര്‍ഥനയുടെ നിമിഷങ്ങളും ഭക്തികര്‍മങ്ങളും സുവിശഷവത്ക്ക രണത്തെ സംബന്ധിച്ചിടത്തോളം മതബോധനക്ലാസിനെക്കാളും മതപ്രഭാഷണത്തെക്കാളും ശക്തമായിരിക്കും.  ഒപ്പം മോനിക്കാ പുണ്യ വതിയുടെ മാതൃക അനുകരിക്കുന്ന അമ്മമാര്‍ക്കു നന്ദി പറഞ്ഞുകൊണ്ട്, അമ്മമാരെ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്കുവേണ്ടി നിരന്തരം പ്രാര്‍ഥിക്കണമെന്നുദ്ബോ ധിപ്പിക്കുകയും ചെയ്യുന്നുണ്ട് പാപ്പാ. ആഗസ്തീനോസിനെന്ന മകന്‍റെ മാനസാന്തരത്തിനു വേണ്ടി ഒരുപാടു കാലം കണ്ണീരൊഴുക്കി പ്രാര്‍ഥിച്ച് മകനെമാത്രമല്ല, തന്നെത്തന്നെയും വിശുദ്ധയാക്കിയ അമ്മയാണല്ലോ മോനിക്കാപുണ്യവതി.

കുടുംബത്തിലെ ഈ വിശ്വാസപരിശീലനപദ്ധതി, കുടുംബത്തിന്‍റെ സുവിശേഷവത്ക്കരണദൗത്യവുമാണെന്നു പറയാം.  കുട്ടികള്‍ക്കു പകര്‍ന്നുകൊടുക്കുന്ന വിശ്വാസം സ്വാഭാവികമായി കുടുംബത്തിനു ചുറ്റും പ്രസരിക്കുമെന്നതിനു സംശയമില്ല.  മാത്രവുമല്ല, പ്രേഷിത ത്വപരമായ കുടുംബങ്ങളില്‍ വ ളര്‍ന്നുവരുന്ന കുട്ടികള്‍ മിക്കവാറും മിഷനറിമാരായി തങ്ങളുടെ ദൈവവിളി സ്വീകരിക്കുന്നതും സ്വാ ഭാവികമാണ്. യേശുവെന്ന മിഷനറിയുടെ പ്രവര്‍ത്തനശൈലികള്‍ മാതൃകയായി പാപ്പാ അവതരിപ്പിക്കുന്നതു നമുക്കു ശ്രദ്ധിക്കാം. യേശു പാപികളോടൊപ്പം ഭക്ഷിക്കുകയും പാനം ചെയ്യു കയും ചെയ്യുന്നു (മര്‍ക്കോ 2,16 മത്താ 11,19), സമരിയാക്കാരി സ്ത്രീയോടു സംസാരിക്കുന്നു (യോഹ 4,7-26), നിക്കൊദേമൂസിനെ രാത്രിയില്‍ സ്വീകരിക്കുന്നു (യോഹ 3,1-21), തന്‍റെ പാദത്തതില്‍ സുഗ ന്ധദ്രവ്യം പൂശാന്‍ ഒരു പരസ്യപാപിനിയെ അനുവദിക്കുന്നു (ലൂക്കാ 7,36-50), രോഗികളുടെ മേല്‍, പ്രത്യേകിച്ചു കുഷ്ഠരോഗികളുടെ മേല്‍ കൈ കള്‍വച്ച് അവരെ സുഖപ്പെടുത്തുന്നു (മര്‍ക്കോ 1,40-45, 7,33). അവിടുത്തെ ശിഷ്യന്മാരെ സംബന്ധിച്ചും ഇതു ശരിയായിരുന്നു.  ആരെ യും അവജ്ഞയോടെ അവര്‍ നോക്കിയില്ല, ചെറിയ പ്രബുദ്ധസംഘങ്ങളായി അവര്‍ ലോകത്തില്‍നിന്നു മാറിനിന്നില്ല. അധികാരികള്‍ അവരെ വെറുത്തുവെന്ന് അപ്പസ്തോലപ്രവര്‍ത്തനങ്ങളില്‍ ലൂക്കാസുവിശേഷകന്‍ രേഖപ്പെടുത്തുന്നുണ്ടെങ്കിലും ഇക്കാര്യവും അവി ടെ രേഖപ്പെടുത്തുന്നുണ്ട്, അവര്‍ എല്ലാ ജനങ്ങളുടെയും പ്രീതിക്കു പാത്രമായി. ഇങ്ങനെ പറഞ്ഞുകൊണ്ട് മിഷനറിദൗത്യമായി കരുണ യുടെ പ്രവൃത്തികളെ ത്തന്നെ ചൂണ്ടിക്കാണിക്കുകയാണു ഫ്രാന്‍സീസ് പാപ്പാ. അതുകൊണ്ട്, ദരിദ്രരോടുള്ള ഐക്യദാര്‍ഢ്യം, വ്യത്യ സ്ത ജനതകളോടുള്ള തുറവി, സൃഷ്ടിസംരക്ഷണം, ഏറ്റവും കൂടുതല്‍ ആവശ്യത്തില്‍ കഴിയുന്ന വര്‍ ഉള്‍പ്പെടെ മറ്റു കുടുംബങ്ങളുമാ യുള്ള ധാര്‍മികവും ഭൗതികവുമായുള്ള ഐക്യദാര്‍ഢ്യം, പൊതുനന്മയുടെ വളര്‍ച്ചയ്ക്കായുള്ള അധ്വാനം, നീതിയില്ലാത്ത സാമൂഹി ക വ്യവസ്ഥിതികളെ രൂപാന്തരപ്പെടുത്തല്‍ എന്നിവയെല്ലാം കുടുംബങ്ങളുടെ മിഷനറിദൗത്യനിര്‍വഹണത്തില്‍ പെടുന്നതാണ്. 

സഭയുടെ അജപാലനശുശ്രൂഷയില്‍, സുവിശേഷവത്ക്കരണപ്രവര്‍ത്തനത്തില്‍, എല്ലാം അടിസ്ഥാനഘടകം കുടുംബംതന്നെയാണെന്നു പാപ്പാ ഊന്നിപ്പറയുകയാണ് ഈ ഏഴാമധ്യായത്തിന്‍റെ അവസാന ഖണ്ഡികയില്‍. ഗാര്‍ഹികസഭയെന്നു വിളിക്കപ്പെടുന്ന സാമൂഹിക ബന്ധങ്ങളുടെയും സഭാസമൂഹ ത്തിന്‍റെയും എല്ലാം അടിസ്ഥാനമായ കുടുംബത്തില്‍ത്തന്നെയാണ് സഭയുടെ അജപാലനശുശ്രൂഷയും സുവിശേഷവത്ക്കരണപ്രവര്‍ത്തനവും അടിത്തറയിടുന്നത്. അതിനുവേണ്ട അവബോധം നല്‍കുക, ക്രമീകരണങ്ങളും സഹായവും നല്‍കുക എന്നിവയാണ് സഭയുടെ അധികാരസംവിധാനത്തിനുള്ളത്. ഇപ്രകാരം ക്രൈസ്തവകുടുംബങ്ങള്‍ സുവിശേഷവത്ക്കരണ ദൗത്യം നിര്‍വഹിച്ചാല്‍ ലോകംമുഴുവനും സുവിശേഷമെത്തിക്കാനുള്ള ദൈവികാഹ്വാനം വളരെവേഗം ഫലമണിയും. അതിന് കുട്ടി കളുടെ എ ല്ലാത്തരത്തിലുമുള്ള വിദ്യാഭ്യാസത്തിനു കുടുംബങ്ങളില്‍ത്തന്നെ അടിത്തറയിടേണ്ടതുണ്ട്.  അതു തങ്ങളുടെ കടമയായി മാതാപിതാക്കള്‍ ഏറ്റെടുക്കേണ്ടതുമുണ്ട്. ദൈവപ്രമാണങ്ങള്‍ കാത്തുജീവിക്കുന്ന സ്ഥലമായി കുടുംബങ്ങളെ മാറ്റാന്‍ നമുക്കു കഴിയേണ്ടതിന് പാപ്പായുടെ ഉദ്ബോധനങ്ങളെ ശ്രദ്ധയോടെ ഉള്‍ ക‌‌ടമയെക്കുറിച്ചുള്ള അവബോധത്തോടെ, അതെക്കുറിച്ച് ഉദ്ബോ ധിപ്പിക്കുന്ന 119-ാം സങ്കീര്‍ത്തനത്തില്‍നിന്ന് 11-15 വരെ വാക്യങ്ങള്‍ ശ്രവിച്ചുകൊണ്ട് ദൈവസഹാ യത്തിനായി നമുക്കു പ്രാര്‍ഥിക്കാം.








All the contents on this site are copyrighted ©.