2016-10-27 18:25:00

ഇറ്റലിയില്‍ വീണ്ടും ഭൂമികുലുക്കം പാപ്പാ ഫ്രാന്‍സിസിന്‍റെ സഹാനുഭാവം


ഭൂമി കുലുക്കത്തില്‍ ക്ലേശിക്കുന്നവരുടെ ചാരത്ത് പ്രാര്‍ത്ഥനയില്‍ താന്‍ കൂടെയുണ്ട്! ഇത്രയും മാത്രമായിരുന്നു പാപ്പാ ഫ്രാന്‍സിസിന്‍റെ ഹ്രസ്വമായ സാന്ത്വനസന്ദേശം.

ഔപചാരികകളില്ലാതെ @ pontifex എന്ന തന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഇങ്ങനെയാണ് ഭൂകമ്പബാധിത പ്രദേശത്തെ ജനങ്ങളെ വ്യാഴാഴ്ച രാവിലെതന്നെ പാപ്പാ തന്‍റെ സഹാനുഭാവവും പിന്‍തുണയും അറിയിച്ചത്.

"Sono vicino con la preghiera alle persone colpite dal nuovo terremoto nel Centro Italia"

"I am close in prayer to those  who are affected  by the recent earthquake in Central Italy"

ഒക്ടോബര്‍ 26-ാം തിയതി ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം 7.18-നാണ് റോമില്‍നിന്നും ഏകദേശം 200 കി.മി. അകലെ മദ്ധ്യഇറ്റലിയിലെ മാര്‍ക്കെ, മച്ചരാത്ത പ്രദേശത്ത്  6.1 റിക്ടര്‍ സ്കെയില്‍ ഭൂമികുലുക്കങ്ങള്‍ ഉണ്ടായത്. ആള്‍ അപായം ഉണ്ടായിട്ടില്ലെങ്കിലും, തകര്‍ന്നുവീണ കെട്ടിട്ട ഭാഗങ്ങളില്‍ ധാരാളംപേര്‍ മുറിപ്പെടുകയും, മറ്റു നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയുംചെയ്തിട്ടുണ്ട്.

2016 ആഗസ്റ്റ് 25-ന് മദ്ധ്യഇറ്റലിയില്‍ അമത്രീച്ചെ പ്രദേശം കേന്ദ്രീകരിച്ചുണ്ടായ  300 പേരുടെ ജീവന്‍ അപഹരിച്ച ഭൂമികുലുക്കത്തെ തുടര്‍ന്നാണ് ഏകദേശം 100 കി.മി. അകലെ മച്ചരാത്ത പ്രദേശത്ത് ദുരന്തമുണ്ടായത്.








All the contents on this site are copyrighted ©.