2016-10-05 20:07:00

ഇന്തൊനീഷ്യയുടെ യുവജനസംഗമം കൂട്ടായ്മയുടെ വര്‍ണ്ണപ്പൊലിമ


ഒക്ടോബര്‍ 4-ാം തിയതി ചൊവ്വാഴ്ച വൈകുന്നേരം ഇന്തൊനീഷ്യയിലെ മനാഡോ നഗരത്തിലെ കോണി സ്റ്റേഡിയത്തില്‍ അരങ്ങേറിയ ദേശിയ യുവജന സാസ്ക്കാരിക സംഗമത്തിന്‍റെ ഉദ്ഘാടന ചടങ്ങിലാണ് ക്രൈസ്തവ യുവതയുടെ കൂട്ടായ്മയുടെ മാറ്റുതെളിയിക്കപ്പെട്ടതെന്ന്, ഉദ്ഘാടനച്ചടങ്ങിനെക്കുറിച്ച് മനാഡോയില്‍നിന്നും ഗോമ്സ് അറിയിച്ചു.

ഒക്ടോബര്‍ 1-മുതല്‍ 7-വരെ നീളുന്ന ദേശീയ സംഗമത്തിന്‍റെ ആദ്യത്തെ മൂന്നു ദിവസങ്ങളില്‍ യുവജനങ്ങള്‍ കൂട്ടായ്മയുടെ ജീവിതാനുഭവത്തിനായി വിവിധ സമൂഹങ്ങളിലെ കുടുംബങ്ങളില്‍ പാര്‍ത്തു. അതിനുശേഷം, ഒക്ടോബര്‍ 4-ാം തിയതി ചൊവ്വാഴ്ചയാണ് സംസ്ക്കാരിക സംഗമത്തിന് മനാഡോയില്‍ തുടക്കമായത്.  കത്തോലിക്കര്‍ ന്യൂനപക്ഷമെങ്കിലും രാജ്യത്തെ 37-രൂപതകളില്‍നിന്നുമെത്തിയ 2500-ലേറെ യുവജനപ്രതിനിധികള്‍ സാംസ്ക്കാര തനിമയുള്ളതും മൂല്യാധിഷ്ഠിതവുമായ  കണ്ണഞ്ചിപ്പിക്കുന്ന പരിപാടികള്‍ കാഴ്ചവച്ചുകൊണ്ട് ഉദ്ഘാടനച്ചടങ്ങ് പകിട്ടാര്‍ന്നതാക്കി.

ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും, തലസ്ഥാന നഗരത്തോടു ചേര്‍ന്നുള്ള ജക്കാര്‍ത്ത അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ ആര്‍ചുബിഷപ്പ് ഇഗ്നേഷ്യസ് സുഹ്റേയോ ദേശീയ സംഗമത്തിന് നേതൃത്വംനല്കി.

2017-ാമാണ്ടിലെ ആഗസ്റ്റില്‍ ഇന്തൊനേഷ്യന്‍ സഭ സംഘടിപ്പിക്കാന്‍ പോകുന്ന ഏഷ്യന്‍ യുവജനോത്സവത്തിന് ഒരുക്കംകൂടിയാണ് മനാഡോ കൂടിയിയിരിക്കുന്ന രണ്ടാമത് ദേശീയ കത്തോലിക്കാ യുവജനസംഗമം. ഇന്തൊനീഷ്യാ മുസ്ലീം രാഷ്ട്രമാണ്. എന്നാല്‍ ജനസംഖ്യയുടെ 10 ശതമാനം ക്രൈസ്തവാണ്. അതില്‍ ഭൂരിപക്ഷം കത്തോലിക്കരുമാണ്.








All the contents on this site are copyrighted ©.