2016-09-16 11:17:00

മനുഷ്യക്കടത്ത് സൃഷ്ടിക്കുന്ന അടിമത്വം : കൂട്ടായ്മയോടെ നേരിടാം

നൈജീരിയയിലെ അബൂജയില്‍ സെപ്തംബര്‍ 5-മുതല്‍ 7-വരെ തിയതികളില്‍ ആഫ്രിക്കയിലെ സഭാ നേതൃത്വം സംഘടിപ്പിക്കുന്ന രാജ്യാന്തര സംഗമത്തില്‍ മനുഷ്യക്കടത്തിനെ നേരിടാന്‍ കൂട്ടായ്മക്ക് ആകുമെന്ന് കര്‍ദ്ദിനാള്‍ വേല്യോ അഭിപ്രായപ്പെട്ടത്.

വിപ്രവാസം, അനധികൃത കുടിയേറ്റം, ആഗോളീകരണം, തൊഴിലില്ലായ്മ, തൊഴില്‍മേഖലയിലെ അടിമത്വം, അവയവക്കടത്ത്, അനധികൃതമായ ദത്തെടുക്കല്‍ എന്നിവയാണ് മാനവികതയുടെ ഇന്നിന്‍റെ അടിമത്വത്തിന്‍റെ പുതിയ മുഖങ്ങള്‍. മനുഷ്യക്കടത്ത് കാരണമാക്കുന്ന വൈവിധ്യമാര്‍ന്ന പ്രശ്നങ്ങള്‍ ഇവതന്നെയാണെന്ന് കര്‍ദ്ദിനാള്‍ വേല്യോ സമ്മേളനത്തെ ചൂണ്ടിക്കാട്ടി. അതിനാല്‍ നൈയ്യാമികവും, സാമ്പത്തികവും, സമൂഹികവും, സാംസ്ക്കാരികവുമായ കാഴ്ചപ്പാടില്‍ മനുഷ്യക്കടത്ത് ഇല്ലാതാക്കാന്‍ രാഷ്ടീയ നേതൃത്വങ്ങളും, സഭയും സന്നദ്ധസംഘടനകളും കൈകോര്‍ക്കണമെന്ന് കര്‍ദ്ദിനാള്‍ വേലിയോ അഭ്യര്‍ത്ഥിച്ചു.

ആഫ്രിക്കന്‍ രാജ്യങ്ങളിലും മദ്ധ്യപൂര്‍വ്വദേശത്തെ അഭ്യന്തര കലാപരംഗങ്ങളിലും മറ്റ് അധോലോക യുദ്ധരംഗങ്ങളിലും കണ്ടുവരുന്ന കുട്ടിപ്പട്ടാളവും, ബാലവേലയുമെല്ലാം മാനവികതയുടെ നവമായ അടിമത്വത്തിന്‍റെ ഭിന്നമുഖമാണെന്ന് കര്‍ദ്ദിനാള്‍ വേല്യോ പ്രബന്ധത്തില്‍ വ്യക്തമാക്കി.

ഒറ്റപ്പെട്ട സര്‍ക്കാരിനോ പ്രസ്ഥാനങ്ങള്‍ക്കോ കൈകാര്യം ചെയ്യാനാവാത്തവിധം വളര്‍ന്നിട്ടുള്ള ഈ സാമൂഹികതിന്മയെ കൂട്ടായ്മയുടെയും പരസ്പര സഹകരണത്തിന്‍റെയും മാര്‍ഗ്ഗത്തിലൂടെ സംഘടനകളും സഭാപ്രസ്ഥാനങ്ങളും കൈകോര്‍ത്തുനിന്നു നേരിടമെന്ന് കര്‍ദ്ദിനാള്‍ വേല്യോ സംഗമത്തോട് ആഹ്വാനംചെയ്തു.

നീതി-സമാധാനം, കുടിയേറ്റം, ഉപവി, ആരോഗ്യം എന്നിങ്ങനെയുള്ള വത്തിക്കാന്‍റെ നാലു പ്രവര്‍ത്തന വിഭാഗങ്ങള്‍ ക്രോഡീകരിച്ച് പാപ്പാ ഫ്രാന്‍സിസ് മാനവിക വികസനത്തിനുള്ള ഒരു വകുപ്പ് രൂപീകരിച്ചു. ഇതില്‍ കുടിയേറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ താന്‍ തന്നെ ശ്രദ്ധപതിക്കുമെന്ന് പാപ്പാ ഫ്രാന്‍സിസ് ആഗസ്റ്റ് 31-ന് പുറത്തുവിട്ട സ്വാധികാര പ്രബോധനത്തില്‍ പ്രസ്താവിക്കുകയുണ്ടായി. കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണെ ഉത്തരവാദിത്വം ഏല്‍പിച്ചിരിക്കുന്ന മാനവിക വികസനത്തിനുള്ള വകുപ്പ് (Department for Intergral Human Development) 2017-ജനുവരി ഒന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പാപ്പാ ഫ്രാന്‍സിസ് വ്യക്തമാക്കിയിട്ടുണ്ട്. കുടിയേറ്റം വിപ്രവാസം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ നേതൃത്വംനല്കുന്നത് കര്‍ദ്ദിനാള്‍ അന്തോണിയോ വേല്യോ, ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ എന്നിവരാണ്.

നൈജീരിയയിലെ അബൂജയില്‍ സെപ്തംബര്‍ 15-മുതല്‍ 17-വരെ തിയതികളില്‍ ആഫ്രിക്കയിലെ സഭാ നേതൃത്വം സംഘടിപ്പിക്കുന്ന രാജ്യാന്തര സംഗമത്തില്‍ മനുഷ്യക്കടത്തിനെ നേരിടാന്‍ കൂട്ടായ്മക്ക് ആകുമെന്ന് കര്‍ദ്ദിനാള്‍ വേല്യോ അഭിപ്രായപ്പെട്ടത്.

വിപ്രവാസം, അനധികൃത കുടിയേറ്റം, ആഗോളീകരണം, തൊഴിലില്ലായ്മ, തൊഴില്‍മേഖലയിലെ അടിമത്വം, അവയവക്കടത്ത്, അനധികൃതമായ ദത്തെടുക്കല്‍ എന്നിവയാണ് മാനവികതയുടെ ഇന്നിന്‍റെ അടിമത്വത്തിന്‍റെ പുതിയ മുഖങ്ങള്‍. മനുഷ്യക്കടത്ത് കാരണമാക്കുന്ന വൈവിധ്യമാര്‍ന്ന പ്രശ്നങ്ങള്‍ ഇവതന്നെയാണെന്ന് കര്‍ദ്ദിനാള്‍ വേല്യോ സമ്മേളനത്തെ ചൂണ്ടിക്കാട്ടി. അതിനാല്‍ നൈയ്യാമികവും, സാമ്പത്തികവും, സമൂഹികവും, സാംസ്ക്കാരികവുമായ കാഴ്ചപ്പാടില്‍ മനുഷ്യക്കടത്ത് ഇല്ലാതാക്കാന്‍ രാഷ്ടീയ നേതൃത്വങ്ങളും, സഭയും സന്നദ്ധസംഘടനകളും കൈകോര്‍ക്കണമെന്ന് കര്‍ദ്ദിനാള്‍ വേലിയോ അഭ്യര്‍ത്ഥിച്ചു.

ആഫ്രിക്കന്‍ രാജ്യങ്ങളിലും മദ്ധ്യപൂര്‍വ്വദേശത്തെ അഭ്യന്തര കലാപരംഗങ്ങളിലും മറ്റ് അധോലോക യുദ്ധരംഗങ്ങളിലും കണ്ടുവരുന്ന കുട്ടിപ്പട്ടാളവും, ബാലവേലയുമെല്ലാം മാനവികതയുടെ നവമായ അടിമത്വത്തിന്‍റെ ഭിന്നമുഖമാണെന്ന് കര്‍ദ്ദിനാള്‍ വേല്യോ പ്രബന്ധത്തില്‍ വ്യക്തമാക്കി.  ഒറ്റപ്പെട്ട സര്‍ക്കാരിനോ പ്രസ്ഥാനങ്ങള്‍ക്കോ കൈകാര്യം ചെയ്യാനാവാത്തവിധം വളര്‍ന്നിട്ടുള്ള ഈ സാമൂഹികതിന്മയെ കൂട്ടായ്മയുടെയും പരസ്പര സഹകരണത്തിന്‍റെയും മാര്‍ഗ്ഗത്തിലൂടെ സംഘടനകളും സഭാപ്രസ്ഥാനങ്ങളും കൈകോര്‍ത്തുനിന്നു നേരിടമെന്ന് കര്‍ദ്ദിനാള്‍ വേല്യോ സംഗമത്തോട് ആഹ്വാനംചെയ്തു.

നീതി-സമാധാനം, കുടിയേറ്റം, ഉപവി, ആരോഗ്യം എന്നിങ്ങനെയുള്ള വത്തിക്കാന്‍റെ നാലു പ്രവര്‍ത്തന വിഭാഗങ്ങള്‍ ക്രോഡീകരിച്ച് പാപ്പാ ഫ്രാന്‍സിസ് മാനവിക വികസനത്തിനുള്ള ഒരു വകുപ്പ് രൂപീകരിച്ചു. ഇതില്‍ കുടിയേറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ താന്‍ തന്നെ ശ്രദ്ധപതിക്കുമെന്ന് പാപ്പാ ഫ്രാന്‍സിസ് ആഗസ്റ്റ് 31-ന് പുറത്തുവിട്ട സ്വാധികാര പ്രബോധനത്തില്‍ പ്രസ്താവിക്കുകയുണ്ടായി. കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണെ ഉത്തരവാദിത്വം ഏല്‍പിച്ചിരിക്കുന്ന മാനവിക വികസനത്തിനുള്ള വകുപ്പ് (Department for Intergral Human Development) 2017-ജനുവരി ഒന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പാപ്പാ ഫ്രാന്‍സിസ് വ്യക്തമാക്കിയിട്ടുണ്ട്. കുടിയേറ്റം വിപ്രവാസം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ നേതൃത്വംനല്കുന്നത് കര്‍ദ്ദിനാള്‍ അന്തോണിയോ വേല്യോ, ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ എന്നിവരാണ്.

All the contents on this site are copyrighted ©.