2016-09-13 09:20:00

പൊതുഭവനമായ ഭൂമിക്കു വിനയാകുന്ന ഖനികള്‍ : ബൊഗോട്ടാ പ്രഖ്യാപനം


ഖനികള്‍ പൊതുഭവനമായ ഭൂമിയെ നശിപ്പിക്കുന്നുണ്ടെന്ന് ബൊഗോട്ടാ സമ്മേളനം പ്രസ്താവിച്ചു.  സെപ്തംബര്‍ ആദ്യം (1st September)  ലോകമെമ്പാടും ആചരിച്ച പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കുന്നതിനുള്ള പ്രാര്‍ത്ഥനാദിനത്തോട് അനുബന്ധിച്ചാണ് കൊളംബിയയുടെ തലസ്ഥാന് നഗരമായ ബൊഗോട്ടയില്‍ ഖനന മേഖലയിലെ പ്രതിനിധികളും സന്നദ്ധ സംഘടനകളും, സഭാ പ്രസ്ഥാനങ്ങളും രാജ്യാന്തര ഖനന തൊഴിലാളി പ്രതിനിധികളോടൊത്ത് പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രഖ്യാപനം രൂപപ്പെടുത്തിയത്.

പൊതുഭവനമായ ഭൂമി സംരക്ഷിക്കുന്നതിനെക്കുറിച്ചും, അതു മനുഷ്യരില്‍ കാരണമാക്കുന്ന തിന്മകളെക്കുറിച്ചും ചര്‍ച്ചചെയ്യാനും പൊതുപ്രഖ്യാപനം രൂപപ്പെടുത്താനുമായിരുന്നു (Bogoto Declaration)  ബൊഗോട്ട സമ്മേളനം. ലാഭേച്ഛയോടെ മാത്രം തുടരുന്ന ഖനന വ്യാവസായം പരിസ്ഥിതി വിനാശം മാത്രമല്ല, മനുഷ്യജീവിതത്തെ അടിസ്ഥാനപരമായ ബാധിക്കുന്ന അന്തരീക്ഷ മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, കുടിയിറക്കല്‍, രോഗങ്ങള്‍, വര്‍ദ്ധിച്ച മരണനിരക്ക് എന്നിവ കാരണമാക്കുന്നുണ്ടെന്ന് ബഗോട്ടാ പ്രഖ്യാപനം വ്യക്തമാക്കി.

ഖനന വ്യാവസായം അശ്രദ്ധമായും സ്വാര്‍ത്ഥമായും വളര്‍ത്തിക്കൊണ്ട്, വികസനത്തിന്‍റെ പേരില്‍ കാരണമാക്കുന്ന സസ്യലതാദികളുടെയും ജന്തുക്കളുടെയും ജൈവവൈധ്യങ്ങളുടെ വംശനാശം വലുതാണ്. സമ്മേളനം ചൂണ്ടിക്കാട്ടി. സാധാരണ മനുഷ്യര്‍ വസിക്കുന്ന ഇടങ്ങളിലെ ഭൂമി കൈയ്യേറ്റം, മല വെട്ടി നിരത്തല്‍, വന നശീകരണം എന്നിവ സൃഷ്ടിക്കെതിരായ പാപമാണെന്ന്, പാപ്പാ ഫ്രാന്‍സിസിനെ ഉദ്ധരിച്ചുകൊണ്ട് സമ്മേളനം പ്രസ്താവിച്ചു. വറ്റിപ്പോകുന്ന ജലാശയങ്ങള്‍, മലീമസമാകുന്ന അന്തരീക്ഷം എന്നിവമൂലം കുടിയിറക്കപ്പെടുകയും, രോഗഗ്രസ്ഥരാവുകയും, മരിക്കുകയും ചെയ്യുന്ന സാധാരക്കാരായ തദ്ദേശവാസികള്‍ നിരവധിയാണെന്നും പ്രഖ്യാപനം വ്യക്തമാക്കി.   

ഖനി തൊഴിലാളികളുടെ രാജ്യാന്തര കൂട്ടായ്മയും International Minining Network, സഭൈക്യപ്രസ്ഥാനങ്ങളും Communion of Churhes ബൊഗോട്ട നഗരസഭയും സംയുക്തമായാണ് ഖനനമേഖലയില്‍ നീതിക്കായുള്ള ദ്വിദിന പ്രഖ്യാപന സമ്മേളനം സെപ്തംബര്‍ ആദ്യവാരത്തില്‍ സംഘടിപ്പിച്ചത്.

ബ്രസീല്‍, അര്‍ജന്‍റീന, കൊളുംബിയ, പെറു, ബൊളീവിയ, എക്വദോര്‍, എല്‍ സാല്‍വദോര്‍, ഗ്വാതമാല, ചിലി എന്നീ ലീറ്റിനമേരിക്കന്‍ രാജ്യങ്ങളുടെയും (Red Iglsias Miniting Networks); ജര്‍മ്മനി, സ്വിറ്റ്സര്‍ലണ്ട്, ഫ്രാന്‍സ് തുടങ്ങിയ യൂറോപ്യ രാജ്യങ്ങളുടെയും പ്രതിനിധികളും, സന്നദ്ധ സംഘടകള്‍ എന്നിങ്ങനെ നൂറില്‍പ്പരം പ്രസ്ഥാനങ്ങള്‍ സഹകരിച്ചാണ് ജനങ്ങളുടെ സുസ്ഥിതിയും യഥാര്‍ത്ഥ വികസനവും ലക്ഷ്യമാക്കി സെപ്തംബര്‍ 4-ാം തിയതി പ്രഖ്യാപനം പ്രസിദ്ധപ്പെടുത്തിയത്.








All the contents on this site are copyrighted ©.