2016-08-30 12:53:00

മദര്‍ തെരേസയുടെ സന്ന്യാസിനി സമൂഹത്തിനു നേര്‍ക്ക് ആക്രമ​ണം


     സമൂഹമായ ഉപവിയുടെ പ്രേഷിതകള്‍ എന്ന മദര്‍തെരേസയുടെ സന്ന്യാസിനി സമൂഹത്തിലെ അംഗങ്ങള്‍ക്കുനേരെ ലത്തീനമേരിക്കന്‍ രാജ്യമായ അര്‍ജന്തീനയില്‍ ആക്രമണം.

     ഇക്കഴിഞ്ഞ 25ന് വ്യാഴാഴ്ച വൈകുന്നേരമാണ് മാര്‍ ദെല്‍ പലാത്ത എന്ന സ്ഥലത്തെ സന്ന്യസിനി ഭവനത്തിലെത്തിയ അക്രമികള്‍ ഈ സഹോദരികളെ ദേഹോപദ്രവമേല്പിക്കുകയും കപ്പേളയിലെ സക്രാരി തകര്‍ക്കുകയും കവര്‍ച്ച  നടത്തുകയും ചെയ്തത്.

     20 വര്‍ഷമായി മാര്‍ ദെല്‍ പലാത്തയില്‍ സേവനമനുഷ്ഠിക്കുന്ന മദര്‍തെരേസയുടെ സന്ന്യാസിനികള്‍ അവിടെ എയിഡ്സ് രോഗികളെ പരിചരിക്കുന്നതിനു പുറമെ, ആ പ്രദേശത്തെ ജനങ്ങളുടെ ഉന്നമനത്തിനായി യത്നിക്കുകയും ചെയ്യുന്നു.








All the contents on this site are copyrighted ©.