2016-07-30 20:23:00

യുവജനമേളയിലെ പ്രാര്‍ത്ഥനയുടെ ശ്രേഷ്ഠമുഹൂര്‍ത്തം : കുരിശിന്‍റെവഴി


ജൂലൈ 29 വെള്ളിയാഴ്ച. യുവജനമേളയുടെ മുഖ്യവേദി, ബ്ലോഞ്ഞാ പാര്‍ക്ക് കുരിശിന്‍റെവഴിയായി.   വൈകുന്നേരം 5.45-ന് വേദിയിലെത്തിയ പാപ്പാ ഫ്രാന്‍സിസ് കുരിശിന്‍റെവഴിക്ക് നേതൃത്വംനല്കി. അവസാനം ധ്യാനചിന്തകള്‍ യുവജനങ്ങളുമായി പങ്കുവച്ചു.  

ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ യുവജനങ്ങളെ ഭരമേല്പിച്ച മരക്കുരിശുമായി പാര്‍ക്കില്‍ ഒരുക്കിയിട്ടുള്ള കുരിശുയാത്രയുടെ 14-വേദികളിലൂടെ യുവജനപ്രതിനിധി സംഘം നീങ്ങവേ, ക്രിസ്തീയ വിശ്വാസം പ്രബോധിപ്പിക്കുന്ന 14 കാരുണ്യപ്രവര്‍ത്തികളുടെ കാഴ്ചകളുള്ള  കുരിശുയാത്രയും ധ്യാനമുഹൂര്‍ത്തങ്ങളുമായി മാറി.  പ്രാരംഭപ്രാര്‍ത്ഥനയോടും ഗീതത്തോടുംകൂടെ കുരിശിന്‍റെവഴിക്ക് തുടക്കമായത്. ശാരീരികവും ആത്മീയവുമായ കാരുണ്യപ്രവര്‍ത്തകളുടെ  രംഗങ്ങള്‍ വിവിധ രാജ്യക്കാരായ ചെറുപ്പക്കാരും, സംഘടനകളും ഉപവിപ്രസ്ഥാനങ്ങളും ചേര്‍ന്ന് പ്രാര്‍ത്ഥനാ ചൈതന്യത്തോടെ അവതരിപ്പിച്ചു.  രണ്ടു രംഗങ്ങള്‍ ചിത്രീകരിച്ചത്  ഇന്ത്യയിലെ ‘ജീസസ് യൂത്ത്’  അല്‍മായ യുവജനപ്രസ്ഥാനവും, മറ്റൊന്ന് കല്‍ക്കട്ടയിലെ മദര്‍തെരെസായുടെ സഹോദരിമാരുമായിരുന്നു.

1. ഭവനരഹിതര്‍ക്ക് അഭയം നല്കുക  2. വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്കുക.  3. പാപികളെ മാനസാന്തരപ്പെടുത്തുക  4.വേദനിക്കുന്നവരെ സമാശ്വസിപ്പിക്കുക.  5. രോഗികളെ പരിചരിക്കുക  6. തടവുകാരെ സന്ദര്‍ശിക്കുക  7. വഴിതെറ്റിപ്പോയവരോടു ക്ഷമിക്കുക 8. അഞ്ജര്‍ക്ക് അറിവു പകരുക  9. സംശാലുക്കളുടെ സംശയം മാറ്റുക. 10 നഗ്നരെ ഉടുപ്പിക്കുക. 11. തെറ്റുകള്‍ ക്ഷമിക്കുക  12. ദാഹിക്കുന്നവര്‍ക്കു കുടിക്കാന്‍ കൊടുക്കുക 13. ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കുക.  14. മരിച്ചവരെ അടക്കംചെയ്യുക.

മേല്‍പ്പറഞ്ഞ 14 ധ്യാനമുഹൂര്‍ത്തങ്ങളുടെ ദൃശ്യാവിഷ്ക്കരണത്തിലൂടെ  31-ാമത് ലോക യുവജനമേളയിലെ‍ കുരിശിന്‍റെവഴി അതില്‍ നേരിട്ടും, മാധ്യമങ്ങളിലൂടെയും പങ്കെടുത്ത സകലര്‍ക്കും, പ്രാര്‍ത്ഥനയുടെ ശ്രേഷ്ഠമുഹൂര്‍ത്തമായി മാറി.  








All the contents on this site are copyrighted ©.