2016-07-27 18:18:00

പോളണ്ട് യാത്രയ്ക്കുമുന്‍പ് പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രാര്‍ത്ഥന


യാത്രയ്ക്കുമുന്‍പ് പാപ്പാ ഫ്രാന്‍സിസ് വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ അള്‍ത്താരയില്‍ പ്രാര്‍ത്ഥിച്ചു. ജൂലൈ 27-ാം തിയതി ബുധനാഴ്ച രാവിലെ ക്രാക്കോയിലേയ്ക്കു പുറപ്പെടുന്നതിനു മുന്‍പാണ് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലുള്ള വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ വത്തിക്കാനില്‍ തിരുശേഷിപ്പുകളുടെ അള്‍ത്താരയില്‍ ഏതാനും സമയം ഏകാന്തമായ പ്രാര്‍ത്ഥനയില്‍ പാപ്പാ ചെലവഴിച്ചത്.

തുടര്‍ന്ന് ഉപവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംഘടന പീറ്റര്‍ പാനിന്‍റെ (Peter Pan Charity Association for Children, Rome) നേതൃത്വത്തില്‍ ബസിലക്കയില്‍ എത്തിയ രോഗികളായ കുട്ടികളെയും അവരുടെ പരിചാരകരെയും പാപ്പാ അഭിവാദ്യംചെയ്യുകയും, അവരെ ആശീര്‍വ്വദിക്കുകയുംചെയ്തു. എന്നിട്ടാണ് ജൂബിലവര്‍ഷത്തില്‍ പോളണ്ടില്‍ രാജ്യാന്തര യുവജന സംഗമത്തിനായി കാറില്‍ വിമാനത്താവളത്തിലേയ്ക്ക് പാപ്പാ പുറപ്പെട്ടത്.

....................................

നമുക്കൊരുമിച്ച് ക്രാക്കോയിലെ യുവജനമേള ആഘോഷിക്കാം...!    ബുധനാഴ്ച പ്രാദേശിക സമയം 1.30-ന് പാപ്പാ വത്തിക്കാനില്‍നിന്നും പുറപ്പെടുന്നതിനു തൊട്ടുമുന്‍പ് യുവജനമേളയെക്കുറിച്ചുള്ള സന്ദേശം 9 ഭാഷകളില്‍ പാപ്പാ Twitter, Instagram മാധ്യമങ്ങളില്‍ കണ്ണിചേര്‍ത്തു.

Let's live WYD in Krakow together! #Krakow2016 https://www.instagram.com/franciscus/

.....................................

പാപ്പാ ഫ്രാന്‍സിസ് പതിവുപോലെ ദൈവമാതൃസന്നിധിയില്‍ എത്തി യും പ്രാര്‍ത്ഥിച്ചു.  റോമിന്‍റെ രക്ഷിക...Salus Populi Ramani എന്ന അപദാനത്താല്‍ വിഖ്യാതയായ കന്യകാനാഥയുടെ റോമിലെ മേരി മേജര്‍ ബസിലിക്കയിലുള്ള അള്‍ത്താരയില്‍ പ്രാര്‍ത്ഥിക്കാന്‍ ജൂലൈ 26-ം തിയതി ചൊവ്വാഴ്ച വൈകുന്നേരം പ്രാദേശിക സമയം 7 മണിക്കുശേഷമാണ് പാപ്പാ എത്തിയത്. തിരക്കൊഴിഞ്ഞ സമയത്ത് അരമണിക്കൂറിലേറെ നിശബ്ദമായി ദൈവമാതാവിന്‍റെ ചിത്രത്തിരുനടയില്‍ പാപ്പാ പ്രാര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.