2016-05-07 12:28:00

തക്കലയിലെ മെത്രാനുമായൊരു മുഖാമുഖം


കേരളത്തിന്‍റെ തെക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ തിരുവനന്തപുരം ജില്ലയോട് തോളുരുമ്മിക്കിടക്കുന്ന തക്കല പ്രദേശം. ചരിത്രപരമായി തക്കല കേരളത്തിന്‍റെ ഭാഗമായിരുന്നു. തെക്കന്‍ തിരുവിതാംങ്കൂറിന്‍റെ ഭാഗമായിരുന്നു. കന്യാകുമാരി ജില്ല പിറവിയെടുത്തപ്പോഴാണ് തക്കല പ്രദേശത്തിന്‍റെ ഭാഷാ-സാംസ്ക്കാരത്തനിമ മാനിച്ചുകൊണ്ട് അത് തമിഴ്നാടിന്‍റെ ഭാഗമായി മാറിയത്. 17-ാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന മാര്‍ത്താണ്ഡവര്‍മ്മ രാജാവിന് കേരളത്തിലെ സിറയന്‍ ക്രൈസ്തവരുമായി കച്ചവടബന്ധം ഉണ്ടായിരുന്നുവെന്നതുകൊണ്ട്, ആ സമൂഹത്തോട് ഏറെ ആദരവും സുഹൃദ്ബന്ധവും രാജാവിന് ഉണ്ടായിരുന്നതായി ചരിത്രരേഖകള്‍ തെളിയിക്കുന്നുണ്ട്.

തക്കലയുടെ ചരിത്രപശ്ചാത്തലം ഇങ്ങനെ ഹ്രസ്വമായി അനുസ്മരിച്ചുകൊണ്ട് അവിടത്തെ സീറോമലബാര്‍ രൂപതയുടെ രണ്ടാമത്തെ മെത്രാന്‍, ബിഷപ്പ് ജോര്‍ജ്ജ് രാജേന്ദ്രനെ വത്തിക്കാന്‍ റേഡിയോയിലേയ്ക്ക് സ്വാഗതംചെയ്യുന്നു... 

ആദ്യമായി...

  1. തക്കല രൂപയെക്കുറിച്ചുള്ള പൊതുവായൊരു അവലോകനത്തോടെ നമുക്ക് ആരംഭിക്കാം... എവിടെ... എങ്ങനെ എന്നെല്ലാം..?
  1. തമിഴ്നാട്ടിലെ തക്കലയില്‍ എങ്ങനെ സീറോമലബാര്‍ രൂപത പിറവിയെടുത്തു എന്ന ചരിത്രം പറയാമോ..?
  1. സീറോമലബാര്‍ സഭയുടെ ഇപ്പോഴത്തെ പരമാദ്ധ്യക്ഷനും എറണാകുളം അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് മാര്‍ ആലഞ്ചേരി തക്കലയുടെ പ്രഥമ മെത്രാനായിരുന്നല്ലോ... അദ്ദേഹത്തെ ഈ അഭിമുഖത്തില്‍ അങ്ങയുടെ വാക്കുകളില്‍ അനുസമരിക്കാമല്ലോ...!

ബിഷപ്പ് ജോര്‍ജ്ജ് രാജേന്ദ്രന്‍, തക്കലയുടെ രണ്ടാമത്തെ സാരഥിയും, അന്നാട്ടുകാരനുമായ മെത്രാനുമാണ്.. എന്നാല്‍ സലീഷ്യന്‍ സഭാംഗമാണ്...

  1. വടക്കെ ഇന്ത്യയില്‍ ഷില്ലോങില്‍... ഗൗഹാത്തി പ്രോവിന്‍സില്‍ ജോലിചെയ്തിരുന്ന അങ്ങയുടെ തക്കലയിലേയക്കുള്ള തിരിച്ചുവരവിനെക്കുറിച്ചൊന്നു പറയാമോ?
  1. ഡോണ്‍ബോസ്ക്കോ, അങ്ങയുടെ സഭാസ്ഥാപകനായ വിശുദ്ധ ജോണ്‍ബോസ്ക്കോ ഒരു സ്വപ്നക്കാരനായിരുന്നു എന്നു കേട്ടിട്ടുണ്ട്... അതുപോലൊരു സ്വപ്നസാക്ഷാത്ക്കാരമാണോ തീരിച്ചുവരവ്....

 








All the contents on this site are copyrighted ©.