2016-04-24 08:09:00

കുട്ടികളുടെ ജൂബിലി കുമ്പസാരിപ്പിക്കാന്‍ പാപ്പാ ഫ്രാന്‍സിസും


ആഗോളസഭയില്‍ കുട്ടികളുടെ ജൂബിലിയാഘോഷമാണല്ലോ ഏപ്രില്‍ 24-ാം തിയതി ഞായറാഴ്ച!

വത്തിക്കാനില്‍ അത് ഏറെ പ്രത്യേകതയുള്ളതാണ്. ലോകത്തുള്ള എല്ലാ രൂപതകളിലേയ്ക്കും പാപ്പാ ഫ്രാന്‍സിസ് അയച്ച ക്ഷണം സ്വീകരിച്ചുകൊണ്ട് ഏപ്രാല്‍ 23, 24, 25  ശനി, ഞായര്‍ തിങ്കള്‍ ദിനങ്ങളില്‍ കുട്ടികളുടെ ആത്മീയ മേളയായി മാറി. 60,000-ല്‍പ്പരം കുട്ടികളാണ് റോമിലെത്തിയിരിക്കുന്നത്. 13-നും 16-നും ഇടയക്ക് വയസ്സുള്ള കുട്ടികളാണ് അവരുടെ രൂപതകളുടെ അല്ലെങ്കില്‍ സംഘടനകളുടെ നേതൃത്വത്തില്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നുമായി വത്തിക്കാനില്‍ എത്തിയിരിക്കുന്നത്.

ആദ്യദിനത്ത പ്രധാന പരിപാടി കാരുണ്യകവാടത്തിലൂടെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്ക സന്ദര്‍ശനമായിരുന്നു. അതിനായി വത്തിക്കാന്‍റെ രാജവീഥിയിലൂടെ കുട്ടികള്‍ പ്രാര്‍ത്ഥിച്ചും ഗാനങ്ങള്‍ ‍അലപിച്ചും സന്തോഷത്തോടെ നിരന്നുനീങ്ങി. ജൂബിലകവാടം കടക്കുന്നതിനു മുന്‍പ് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ താല്‍ക്കാലികമായി തയ്യാറാക്കിയ 50 കുമ്പസാരക്കൂടുകള്‍ (Temporary Confessionals in the open Square) കുട്ടികളുടെ അനുരഞ്ജനത്തിന്‍റെ കൂദാശയ്ക്കായി തുറന്നിരുന്നു. സഭാമാതാവിന്‍റെ മാതൃകരങ്ങളുടെ ആശ്ലേഷം പ്രതിബിംബിക്കുന്ന ബര്‍ണീനിയുടെ സ്തംഭാവലിയോട് (the Collonade of Bernini) ചേര്‍ന്നാണ് കുമ്പസാരക്കൂടുകള്‍ സജ്ജമാക്കിയിരുന്നത്.  

ശാനിയാഴ്ച രാവിലെ 11.30 മണിയായപ്പോള്‍ കുട്ടികളെ കുമ്പസാരിപ്പിക്കാന്‍ ചത്വരത്തിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് നടന്നെത്തിയത് എല്ലാവരെയും ആശ്ചര്യപ്പെടുത്തി. മദ്ധ്യാഹ്നം 12.45-വരെ പാപ്പാ കുട്ടികളുടെ കുമ്പസാരം കേട്ടു. 16 പേരുടെ കുമ്പസാരം കേള്‍ട്ട്, അവര്‍ക്ക് പാപ്പാ പാപമോചനം നല്കി. പാപ്പായുടെ പക്കല്‍ കുമ്പസാരിച്ച്, കുട്ടികള്‍ സന്തോഷത്തോടെ അഭിവാദ്യംചെയ്ത്, നന്ദിപറഞ്ഞു പോകുന്നത് കാഴ്ചയായെന്ന് വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി, ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.

ശനിയാഴ്ച വൈകുന്നേരം, കുട്ടികളുടെ ജൂബിലി പരിപാടി റോമിലെ ഒളിംപിക് സ്റ്റേഡി ക്സ്റ്റേഡിയത്തിലായിരുന്നു. അവിടത്തെ ആത്മീയ സംഗമം കലാസംഗീത വരുന്നായിരുന്നു. കലാസാംസ്ക്കാരിക ലോകത്തെ പ്രശസ്തരായവര്‍ കുട്ടികളോടു ചേര്‍ന്ന് അവതരിപ്പിച്ച പരിപാടികളും അവരുടെ ജീവിതസാക്ഷ്യവും പ്രചോദനമേകുന്നതായിരുന്നു.

ഞായറാഴ്ച  പാപ്പാ ഫ്രാന്‍സിന്‍റെ ദിവ്യബലിയില്‍ കുട്ടികള്‍ പങ്കുചേരും. ഈ സംഗമത്തിന്‍റെ മുഖ്യഇനവും, കുട്ടികള്‍ കാത്തിരിക്കുന്നതുമായ ആഘോഷമാണ് പാപ്പായ്ക്കൊപ്പമുള്ള സമൂഹബലിയര്‍പ്പണം!

തിങ്കളാഴ്ച റോമിലെ ബസിലക്കകളും തീര്‍ത്ഥാടനകേന്ദ്രങ്ങളും, വിശാലമായ ചത്വരങ്ങളി‍ല്‍ ഒരുക്കിയിരിക്കുന്ന കാരുണ്യത്തിന്‍റ കൂടാരങ്ങളിലെ പ്രദര്‍ശനങ്ങളും സന്ദര്‍ശിച്ചു മടങ്ങും.

റോമാരൂപതിയിലെ സ്ഥാപനങ്ങളും,  കുടുംബങ്ങളുമാണ് ഇത്രയും കുട്ടികള്‍ക്ക് താമസസൗകര്യങ്ങള്‍ നല്‍കിയതെന്ന്, ജൂബിലി പരിപാടികളുടെ ഉത്തരവാദിത്വം വഹിക്കുന്ന നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് റൈനോ ഫിസിക്കേലാ അറിയിച്ചു.








All the contents on this site are copyrighted ©.