2016-02-09 07:16:00

മനുഷ്യക്കടത്ത് ഇല്ലായ്മ ചെയ്യാന്‍ യത്നിക്കുക


   സ്വാതന്ത്ര്യവും ഔന്നത്യവും വീണ്ടെടുക്കുന്നതിന്, ചൂഷണത്തിന്‍റെ കനത്ത ചങ്ങല പൊട്ടിക്കാന്‍ ആധുനികയുഗത്തിലെ അടിമകളെ സഹായിക്കാന്‍ സകലര്‍ക്കുമുള്ള ഒരവസരമാണ് മനുഷ്യക്കടത്തിനെതിരായ ലോക പ്രാര്‍ത്ഥനാപരിചിന്തന ദിനാചരണമെന്ന് പാപ്പാ.

   അടിമത്തത്തില്‍ നിന്ന് മോചിതയായി സമര്‍പ്പിതജീവിതം ആശ്ലേഷിച്ച സുഡാന്‍ സ്വദേശിനിയായ വിശുദ്ധ ജുസെപ്പീന ബക്കീത്തയുടെ തിരുന്നാള്‍‍ദിനമായ ഫെബ്രുവരി എട്ടിന് മനുഷ്യക്കടത്തിനെതിരായ ആഗോള പ്രാര്‍ത്ഥനാപരിചിന്തനദിനം ആചരിക്കപ്പെടുന്നത് ഞായറാഴ്ചത്തെ (07/02/16) മദ്ധ്യാഹ്നപ്രാര്‍ത്ഥനാവേളയില്‍ അനുസ്മരിക്കുകയായിരുന്ന ഫ്രാന്‍സീസ് പാപ്പാ.

   കുറ്റകൃത്യവും അസഹനീയ നാണക്കേടുമായ മനുഷ്യക്കടത്ത് ഇല്ലാതാക്കുന്നതിന് സര്‍വ്വവിധേനയും പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണെന്നു  പാപ്പാ ഓര്‍മ്മിപ്പിച്ചു.








All the contents on this site are copyrighted ©.