2015-12-11 12:36:00

യഹൂദ ക്രൈസ്തവ ധാരണയുടെ ക്രിയാത്മകമായ കാഴ്ചപ്പാട്


യഹൂദ-ക്രൈസ്തവ ധാരണയ്ക്കുള്ള സംഘടന (Jewish-Christian Understanding and Cooperation in Israel) എന്ന സംഘടന ഡിസംബര്‍ 8-ാം തിയതി ഇറക്കിയ പ്രസ്താവനയിലാണ് യുഹാദ-ക്രൈസ്തവ ബന്ധത്തെക്കുറിച്ച് ഇത്ര വ്യക്തമായും ക്രിയാത്മകമായും സംസാരിച്ചത്.

ലോകത്ത് ഇന്നുണ്ടാകുന്ന ധാര്‍മ്മികവും മതപരവുമായ വെല്ലുവിളികളെ നേരിടാന്‍ ദൈവപിതാവിന്‍റെ ഹിതമനുസരിച്ച് യഹൂദ-ക്രൈസ്തവ മതങ്ങളുടെ കൂട്ടായ്മയ്ക്ക് സാധിക്കുമെന്ന് ഇസ്രായേല്‍, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലുള്ള മൗലിക ചിന്താഗതിക്കാരായ 25 യഹൂദമത നേതാക്കള്‍ ഇറക്കിയ സംയുക്ത പ്രസ്താവന വ്യക്തമാക്കി.

രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ ആക്രൈസ്തവമതങ്ങള്‍, Nostra Aetate എന്ന പ്രമാണരേഖയോടുള്ള പ്രതികരണമല്ലെങ്കില്‍പ്പോലും, ദൈവശാസ്ത്രത്തിന്‍റെയും ധാര്‍മ്മികതയുടെയും മേഖലയില്‍ ഇരുമതങ്ങള്‍ക്കും ക്രിയാത്മകവും സോദരത്വേനയുള്ള നിലപാടാണുള്ളതെന്ന് പ്രസ്താവന സമ്മതിക്കുന്നുണ്ട്. അതാനാല്‍ അഭ്യന്തരകാലപങ്ങളും സായുധസമരങ്ങളും മതമൗലികവാദവുംകൊണ്ട് കലുഷിതമാകുന്ന ലോകത്ത് മൂല്യാധിഷ്ഠിതവും ധാര്‍മ്മികവുമായ സാഹോദര്യത്തിന്‍റെ പങ്കുവയ്ക്കലിലൂടെ ഇന്നത്തെ ലോകത്തിന് നന്മയുടെ വെളിച്ചമേകാന്‍ സാധിക്കുമെന്ന് പ്രസ്താവന വ്യക്തമാക്കി.

അങ്ങനെ ഈ പ്രസ്താവനയിലൂടെ യഹുദരും ക്രൈസ്തവരും ചരിത്രപരമായി ദൈവശാസ്ത്രപരമായ ദ്വന്ദയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന രണ്ടു മതങ്ങളല്ലെന്ന് ലോകം അറിയണമെന്നും ആഗ്രഹിക്കുന്നതായി പ്രസ്താവ സമര്‍ത്ഥിക്കുന്നുണ്ട്.

ലോകത്ത് ഇന്നുയരുന്ന വെല്ലുവിളികളെ നേരിടാന്‍ ഇരുമതങ്ങളും അടിസ്ഥാനപരമായി മതനിരപേക്ഷവാദവും, മതമൗലികചിന്താഗതിയും, ധാര്‍മ്മിക ആപേക്ഷികതാവാദവും വെടിഞ്ഞ് മാനവികതയുടെ അന്തസ്സും പൈതൃകവും സംരക്ഷിക്കാന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നും അവസാനമായി സ്ഥാപിച്ചുകൊണ്ടാണ് പ്രസ്താവന ഉപസംഹരിച്ചത്.

 








All the contents on this site are copyrighted ©.